ഡങ്കി എന്തായാലും കാണും, നേരിനായും കാത്തിരിക്കുന്നു; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
ഇത്തവണത്തെ ക്രിസ്മസ് റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഷാരൂഖ് ഖാന്റെ ഡങ്കി, പ്രഭാസിന്റെ സലാര്‍ എന്നിവയാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഡിസംബര്‍ 21 നാണ് ഡങ്കി റിലീസ് ചെയ്യുന്നത്. 22 ന് സലാറും റിലീസ് ചെയ്യും. ഈ രണ്ട് ചിത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ള പ്രീ-റിലീസ് പോരാട്ടമാണ് സിനിമാ ഇന്‍ഡസ്ട്രിയില്‍ നടക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗിലും ഓവര്‍സീസ് ബുക്കിംഗിലും ഡങ്കിയും സലാറും തമ്മില്‍ വലിയ മത്സരമാണ് നടക്കുന്നത്. സലാറില്‍ പ്രഭാസിനൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. അതേസമയം സലാര്‍ ഡങ്കിയ്‌ക്കൊപ്പം റിലീസ് ചെയ്യുന്നുണ്ടെങ്കിലും അത്തരം മത്സരബുദ്ധിയോടെ അല്ല താന്‍ സിനിമയെ സമീപിക്കുന്നത് എന്ന് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. ന്യൂസ് 18 നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഷാരൂഖ് അഭിനയിച്ച ചിത്രം കാണാന്‍ തനിക്ക് കാത്തിരിക്കാനാവില്ലെന്ന് പൃഥ്വി പറയുന്നു. ഡങ്കി കാണാന്‍ ഞാന്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാന്‍ ഒരു വലിയ ഷാരൂഖ് ഖാന്‍ ആരാധകനാണ്. രാജ്കുമാര്‍ ഹിരാനിയുടെയും വലിയ ആരാധകനാണ് ഞാന്‍,' പൃഥ്വി പറയുന്നു. എന്നാല്‍ ഡങ്കി മാത്രമല്ല ഡിസംബര്‍ 21 ല്‍ തന്നെ ആവേശത്തിലാക്കുന്നത് എന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.
അതേദിവസം റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം നേരിനായും താന്‍ കാത്തിരിക്കുകയാണ് എന്ന് പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ''ഒരു സിനിമാ പ്രേമി എന്ന നിലയില്‍ ഇത് ഏറ്റവും വലിയ അവധിക്കാലമാണെന്ന് ഞാന്‍ കരുതുന്നു, കുറഞ്ഞത് കേരളത്തിലെങ്കിലും. കാരണം സലാറിനെ കൂടാതെ ഡങ്കിയും നേരും ഈ ക്രിസ്മസിന് തിയേറ്ററിലെത്തും. മോഹന്‍ലാല്‍-ജീത്തു ജോസഫിന്റെ ചിത്രമാണ് നേര്,' പൃഥ്വി പറഞ്ഞു.
ബോക്സ് ഓഫീസില്‍ മൂന്ന് വലിയ സിനിമകള്‍ നമുക്ക് ലഭിക്കും, മൂന്ന് സിനിമകളും ഞാന്‍ തീര്‍ച്ചയായും കാണുന്നുണ്ട്,' അദ്ദേഹം പറയുന്നു. ഡങ്കിയില്‍ നിന്ന് വ്യത്യസ്തമായി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് സലാര്‍ റിലീസ് ചെയ്യുന്നത്. ബഹുഭാഷാ റിലീസുകള്‍ ഇന്നത്തെ ട്രെന്‍ഡായി മാറിയെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. എല്ലാവരും പാന്‍-ഇന്ത്യന്‍ പൈക്ക് പിന്നാലെയാണ്.
എന്നാല്‍ പല ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഒരു പാന്‍-ഇന്ത്യന്‍ സിനിമ സംഭവിക്കില്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഇതിന് തുടക്കം കുറിച്ച ബാഹുബലി തെലുങ്ക് താരങ്ങളെ വെച്ചാണ് നിര്‍മ്മിച്ചത്. കെജിഎഫ്, കാന്താര എന്നിവയുടെ കാര്യത്തിലും ഇങ്ങനെ തന്നെ. നിങ്ങള്‍ക്ക് പറയാനാഗ്രഹിക്കുന്ന ഒരു കഥ തിരഞ്ഞെടുക്കണം, ഒരു സ്‌ക്രിപ്റ്റ് എഴുതണം, പൃഥ്വി പറഞ്ഞു.
ഇന്ത്യയിലെ എല്ലാ ഭാഷകളിലെയും എ-ലിസ്റ്റ് റിലീസാണ് സലാര്‍ എന്നും തങ്ങള്‍ അത് സത്യസന്ധമായാണ് നിര്‍മ്മിച്ചത് എന്നും ഒരു പാന്‍-ഇന്ത്യന്‍ സിനിമയായല്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒരു പാന്‍-ഇന്ത്യന്‍ പ്രോജക്റ്റ് സൃഷ്ടിക്കാന്‍ വേണ്ടി വ്യത്യസ്ത വിപണികളില്‍ നിന്നുള്ള അഭിനേതാക്കളെ കാസ്റ്റിംഗ് ചെയ്യാന്‍ പ്രശാന്ത് നോക്കിയിരുന്നില്ലെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. കൊവിഡ് തനിക്ക് സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് നിര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് മനസിലായി.
അദ്ദേഹം ആഗ്രഹിച്ചത് ഒരു താരമായിരുന്നെങ്കില്‍, ഞാന്‍ മാത്രമായിരുന്നില്ല ഓപ്ഷന്‍. പ്രശാന്ത് നീലിന് കെജിഎഫ് 2 ന് ശേഷം, ആരുടെ അടുത്തേക്കും പോകാമായിരുന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ പൃഥ്വിരാജ് ആയിരുന്നു വര്‍ധരാജ മാന്നാര്‍. ഒരു സിനിമാ നിര്‍മ്മാതാവെന്ന നിലയിലും നടനെന്ന നിലയിലും ഒരു സ്‌ക്രിപ്റ്റ് വായിച്ച് ആഖ്യാനം കേള്‍ക്കാനും അവര്‍ താരത്തിനോ നടനോ പിന്നാലെയാണോ എന്ന് മനസിലാക്കാനും ഞാന്‍ തയ്യാറാണ്, പൃഥ്വിരാജ് പറഞ്ഞു.












Click it and Unblock the Notifications