Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു വാര്യരെ കാണുന്നതും സംസാരിക്കുന്നതും തടയാൻ ദിലീപ് ശ്രമിച്ചു, ഫോൺ ട്രാക്ക് ചെയ്തെന്ന്'; ശാന്തിവിള ദിനേശ്

നടി മഞ്ജു വാര്യരെ കുറിച്ച് സംവിധായകൻ സനൽ കുമാർ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പരിഹാസവുമായി ശാന്തിവിള ദിനേശ്. മഞ്ജു വാര്യരുടെ മുൻ ഭർത്താവ് കൂടിയായി ദിലീപ് നടിയുടേയും സനൽ കുമാറിന്റേയും ഫോണുകൾ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നതിനാൽ താൻ നടിയെ അമേരിക്കയിൽ വെച്ച് കാണാൻ ശ്രമിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം സനൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇത് സംബന്ധിച്ച് സനൽ പങ്കിട്ട കാര്യങ്ങളാണ് ശാന്തിവിള പരിഹസിക്കുന്നു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത് ഇങ്ങനെ

'കാലിഫോർണിയയിൽ മഞ്ജു വാര്യർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സനൽ കുമാർ അവരെ അന്വേഷിച്ച് പോയത്രേ. കാറിലായിരുന്നു യാത്ര. ഞങ്ങൾ തമ്മിൽ കാണാതിരിക്കാൻ അവളുടെ മുൻ ഭർത്താവ് ക്രിമിനൽ നെറ്റ്വർക്കിലൂടെ തടസം സൃഷ്ടിച്ചില്ല, പകരം ഫോൺ നിരന്തരം ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്ന്. ഇദ്ദേഹത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും പരസ്പരം ആശയവിനിമയം ഉണ്ടാകുകയോ കാമുകൻ ആശയവിനിമയം നടത്തുകയോ ചെയ്താൽ അത് തടയാനുള്ള മാർഗങ്ങൾ ദിലീപ് എടുത്തിരുന്നെന്നും പറയുന്നു.

santhiviladinesh-175151538

നാസ വഴിയാണ് ദിലീപ് ഇത് പരിശോധിച്ചത് എന്ന് അറിഞ്ഞൂട, അത് പോലെ സിഐഎയെ ട്രംപ് ദിലീപിന് വിട്ടുകൊടുത്തോയെന്നും അറിഞ്ഞൂട. ദിലിപിന് ട്രംപുമായി ഇത്രയും ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. എന്തായാലും സനലിന്റെ ഫോൺ ഹാക്ക് ചെയ്യാൻ അയാൾ ഇത്രയും ഒരുക്കി വെച്ചല്ലോ,ട്രംപിനെ വിളിച്ച് മച്ചമ്പി മഞ്ജു വാര്യർ സനലിനെ ഫോണിൽ വിളിക്കാതിരിക്കാൻ ട്രാക്ക് ചെയ്യണം സനൽ യാത്ര പോകുന്നത് എവിടെയെന്ന് എന്ന് നാസ വഴി കണ്ടെത്തണം എന്നൊക്കെ പറഞ്ഞപ്പോൾ അതൊക്കെ ദിലീപിന് ശരിയാക്കി കൊടുത്തുവെന്നാണ് സനൽ പറയുന്നതിൽ നിന്ന് മനസിലാക്കുന്നത്.

മഞ്ജുവിനെ തേടി എത്ര ദൂരമാണ് സനൽ കാറിൽ പോയതെന്ന് അറിയുമോ? 5000 കിമി. ഇവിടെ നിന്ന് ഡൽഹിയിലേക്ക് പോകാൻ പോലും 2866.5 കിമി മതി. തിരിച്ച് വരാനും വേണ്ടേ 5000 അപ്പോൾ 10,000 കിമി. മഞ്ജു വാര്യർ രമേഷ് പിഷാരടിയും എംജി ശ്രീകുമാറും പങ്കെടുക്കുന്ന പരിപാടിയിലാണ് കാലിഫോർണിയയിൽ എത്തിയത്. ഫോൺ ഹാക്ക് ചെയ്യുമെന്നതിനാൽ മഞ്ജുവിന്റെ സുഹൃത്തായ രമേഷിനേയും വിളിച്ചു. സാന്റിയോഗയിൽ എത്തി രമേഷിനെ വിളിച്ചപ്പോൾ അവിടെ നിന്ന് പരിപാടി കഴിഞ്ഞ് പോയെന്ന് പറഞ്ഞത്രേ. ലോസ് ഏഞ്ചൽസിൽ വന്നാൽ കാണാമെന്ന് . എന്നാൽ അവിടെ എത്തിയപ്പോൾ മറ്റൊരു സ്ഥലം പറഞ്ഞു. സനലിനെ പേടിച്ച് പ്രോഗ്രാമുകൾ മാറ്റിക്കൊണ്ടിരുന്നത്രേ. ഒരു മാസമായി മഞ്ജുവിനെ അന്വേഷിച്ച് കാറിൽ നടന്നു. ഒടുവിൽ അവസാന ശ്രമമെന്ന നിലയിൽ ന്യായോർക്കിൽ എത്തിയപ്പോൾ വിവരം ചോർന്നെന്ന്. അതുകൊണ്ട് മഞ്ജുവിനെ കാണാൻ ആയില്ലെന്ന്. എന്നാൽ രമേശിനെ കണ്ട് സംസാരിച്ച് മഞ്ജുവിനെ കാണണമെന്ന് അറിയിച്ചു. എന്നാൽ രമേശ് പിഷാരടി പറഞ്ഞു മഞ്ജുവിനെ കാണുന്നത് പാടാണെന്ന്. രണ്ട് പ്രായപൂർത്തിയായവർ കാണുന്നതിൽ എന്താണിത്ര പാട് എന്നാണ് സനൽ ചോദിക്കുന്നത്.

ഒരു പേരെടുത്ത സംവിധായകൻ, രണ്ട് മക്കളുടെ അച്ഛൻ, ഭാര്യ ഉള്ളപ്പോഴാണ് ഞാൻ മഞ്ജു വാര്യരെ കെട്ടാൻ പോകുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്. ആറാട്ടെണ്ണന്റെ വേറൊരു വകഭേദമാണ് സനൽകുമാർ. ആറാട്ടണ്ണൻ മഞ്ജു വാര്യരുടെ അച്ഛനെ വിളിച്ച് ചോദിച്ചില്ലേ അച്ഛാ മഞ്ജു ചേച്ചിയെ കെട്ടിച്ച് തരുമോയെന്ന്. നിന്റെ ചേച്ചിയുടെ പ്രായമില്ലേയെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞത്രേ, മോനേ അവൾ കെട്ടുന്നില്ല, ഇനി തനിച്ച് ജീവിക്കുകയാണ് ബുദ്ധിമുട്ടിക്കരുതെന്ന് ആ ചെറുക്കനോട് പറഞ്ഞു.

സനൽ കുമാറിനെ പോലെ ഇങ്ങനേയും വട്ടൻമാരുണ്ടോ? കോളേജിൽ പഠിക്കുമ്പോൾ ഇയാൾ വളരെ ബ്രില്യന്റായിരുന്നു. അയാളുടെ ജീവിത സാഹചര്യങ്ങൾ വെച്ച് അയാൾക്ക് അമേരിക്കയിൽ പോകാനൊന്നും സാധിക്കില്ല. എന്നാൽ അയാൾക്ക് വലിയ ബന്ധങ്ങളും സുഹൃത്തുക്കളും ഉണ്ട്. അവരായിരിക്കും ഇളക്കി വിടുന്നത്. മഞ്ജുവിനെ കണ്ട് അർമാദിക്കെന്ന് പറഞ്ഞ് കാണാം. അല്ലെങ്കിൽ ആലോചിച്ച് നോക്കൂ, മഞ്ജുവിനെ കാണണമെന്ന് പറഞ്ഞ് കറങ്ങിയത് ഒരു മാസത്തോളമാണ്. ഇയാളുടെ കാര്യം കഷ്ടമായി പോയി', ശാന്തിവിള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+