കലാഭവന്‍ മണിയെക്കുറിച്ച് ഇങ്ങനെ പറയാന്‍ നാണമില്ലേ ആ സംവിധായകന്: പുച്ഛമാണെന്ന് ശാന്തിവിള ദിനേശ്
കലാഭവന്‍ മണിയെന്ന മലയാളത്തിലെ അതുല്യ നടന് സ്മാരം നിർമ്മിക്കാത്തതിന് സർക്കാറിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് സംവിധായകന്‍ വിനയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മണിയുടെ ചരമവാർഷിക ദിനത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം.
'സമുഹത്തിൻെറ അടിത്തട്ടിൽ നിന്നും ദാരിദ്ര്യത്തിൻെറയും വേദനയുടെയും കൈപ്പുനീർ ധാരാളം കുടിച്ചു വളരേണ്ടി വന്ന കേരളത്തിൻെറ അഭിമാനമായ ആ അതുല്യ കലാകാരന് ഒരു സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു.. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടു പോലും അതു നടന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു' എന്നായിരുന്നും ഫേസ്ബുക്ക് കുറിപ്പില്‍ വിനായകന്‍ പറഞ്ഞത്.

താനെന്നും ഒരു കമ്മ്യൂണിസ്റ്റ് ആണന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ച വ്യക്തിയായിരുന്നു മണി.. മാത്രമല്ല ദളിത് സമുഹത്തിൽ നിന്നും ഇത്ര ഉന്നതിയിലേക്ക് വളർന്നു വന്ന ആ കലാകാരൻറെ ഒരു സിനിമ പോലും കേരളീയം പ്രദർശിപ്പിക്കാതിരുന്നത് ഇൗ ഇടതു പക്ഷ സർക്കാരിനു തന്നെ അപമാനകരമാണ് എന്നാണ് എൻറെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വിനയനെതിരെ രൂക്ഷ വിമർശനവുമായി മറ്റൊരു സംവിധായകനായ ശാന്തിവിള ദിനേശും രംഗത്ത് വന്നിരിക്കുകയാണ്. ലൈറ്റ്സ് ആക്ഷന്‍ ക്യാമറ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശിന്റെ പ്രതികരണം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ചാലക്കൂടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളുടെ സംവിധായകന്‍ എന്ന് പറയുന്നുണ്ടെങ്കിലും ഒരിടത്തും അദ്ദേഹം വിനയന്‍ എന്ന പേര് എടുത്ത് പറയുന്നില്ലെന്നതും ശ്രദ്ധേയമാണ്.
'മണിയെ നന്നായി വിറ്റെടുത്തിട്ടുള്ള, അല്ലെങ്കില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലുള്ളവരുടെ ഡേറ്റ് കിട്ടാതായപ്പോള്‍ മണി, ദിലീപ് തുടങ്ങിയവരെ വെച്ച് നന്നായി സിനിമകള്‍ ചെയ്ത്, നല്ല രീതിയില്‍ സമ്പാദിക്കുകയും പേരുണ്ടാക്കുകയും ചെയ്ത് സംവിധായകന്‍ എല്ലാ വർഷവും മണിക്ക് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് അവാർഡ് കൊടുക്കാത്തതിന് ഒരു ലേഖനം എഴുതും'- ശാന്തിവിള ദിനേശ് പറയുന്നു.
മണിയുടെ സിനിമകള്‍ ഒഴിവാക്കുന്നതിന് കാരണം സംവിധായകനോടുള്ള പക തീർത്തതാണെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് ചോദിക്കാനുള്ളത് അന്നത്തെ ജൂറി ചെയർമാനായിരുന്ന കെഎസ് സേതുമാധവന് ഇദ്ദേഹത്തോട് എന്ത് പക എന്നാണ്. ബിഎ ചിദംബരനാഥ്, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിയവരൊക്കെ പുറമെ നിന്നുള്ളവർ പറയുന്നത് കേള്‍ക്കുന്നവരാണെന്ന് ഈ സംവിധായകന്‍ പറയുമോ.
മണി മരിച്ചിട്ട് എട്ട് വർഷമായി. എല്ലാ വർഷവും ഇത് തന്നെ പറയുന്നത് കൊണ്ടാണ് ഞാനും ഇത് പറയുന്നത്. നേരത്തെ സർക്കാറിലെ ഒരു മന്ത്രിയെ സ്വാധീനിച്ച് സൈബർ സെല്ല് വഴി എന്റെ യൂട്യൂബ് ചാനലിനെ ഇല്ലാതാക്കി കളഞ്ഞിട്ടുണ്ട്. എന്ന് കരുതി എനിക്ക് അയാളോട് വിരോധം ഒന്നുമില്ല. അന്ന് തന്നെ ഞാന്‍ ലൈറ്റ്സ് ആക്ഷന്‍ ക്യാമറ എന്ന ഈ ചാനല്‍ തുടങ്ങിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
കലാഭവന്‍ മണി ഒരു അവർണനാണെന്ന് ഇദ്ദേഹം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും, അതാണ് എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. നായർ കമ്മ്യൂണിറ്റിയില്‍ പിറന്നതിന്റെ കോംപ്ലക്സ് തീർക്കുന്നതാണോയെന്ന് അറിയില്ല. മണിയെ അവർണനായി കേരളത്തിലെ ആരും കണ്ടിട്ടില്ല. ഞാനൊരു കമ്യൂണിസ്റ്റ്കാരനാണെന്ന് മണി പരസ്യമായി പറയുമായിരുന്നു. അതില്‍ കുറച്ചുപേർക്ക് അദ്ദേഹത്തോട് വിരോധം തോന്നിയിരിക്കാം
ഈ സംവിധായകന്‍ നിരന്തരം സംസാരിക്കുന്നത് ഒരു അവർണന്‍ ആയതുകൊണ്ട് മണിയെ ഒതുക്കിയെന്നാണ്. നാണമില്ലെ ഒരു കലാകാരന് ഇങ്ങനെ പറയാനെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജാതിയുടേയും മതതിന്റേയും പേരില്‍ വേർതിരിച്ച് കാണുന്നവരെ ഞാന്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications