അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്ന് നിര്‍മാതാവ്, റിവ്യൂ ബോബിംഗെന്ന് സിയാദ് കോക്കര്‍
കൊച്ചി: യുട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ റിവ്യൂ ബോബിംഗ് പരാതിയുമായി നിര്‍മാതാവ് സിയാദ് കോക്കര്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന സിനിമയുടെ റിവ്യൂവിനെതിരെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ സിയാദ് കോക്കര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വേണ്ടി വന്നാല്‍ അശ്വന്ത് കോക്കിനെ കൈകാര്യം ചെയ്യുമെന്നാണ് സിയാദ് കോക്കര്‍ പറഞ്ഞിരിക്കുന്നത്. അതേസമയം യുട്യൂബ് റിവ്യൂവര്‍മാരും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഇതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. അശ്വന്ത് കോക്ക് അടക്കമുള്ളവര്‍ പണം വാങ്ങി സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ നല്‍കുന്നുവെന്നാണ് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നത്.

അതേസമയം പരാതിയില്‍ പറയുന്ന സിനിമയുടെ റിവ്യൂ അശ്വന്ത് കോക്കിനെതിരെ യുട്യൂബില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്. സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് അശ്വന്ത് കോക്ക് യുട്യൂബില്‍ റിവ്യൂ ചെയ്തിരുന്നു. മാരിവില്ലിന്‍ ഗോപുരങ്ങള്‍ മെയ് 11നാണ് റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം നല്‍കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ മികവ് ഈ ചിത്രത്തില്‍ ഇല്ല എന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രജിത്ത്, വിന്‍സി അലോഷ്യസ്, സര്‍ജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
റിവ്യൂ ബോംബിംഗുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നില്‍ക്കവെയാണ് സിയാദ് കോക്കര്‍ അശ്വന്ത് കോക്കിനെതിരെ രംഗത്തെത്തുന്നത്. റിവ്യൂ ബോംബിങ് സിനിമകളെ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ആരോമലിന്റെ ആദ്യ പ്രണയം സിനിമയുടെ സംവിധായകന്‍ മുബീന്‍ റഊഫ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഇത് കോടതിയുടെ പരിഗണനയിലാണ്. നേരത്തെ സിനിമ റിലീസ് ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് റിവ്യൂ നല്‍കുരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.












Click it and Unblock the Notifications