'ആ മഹാനടന്റെ മകൻ അയാളുടെ ഫോണും കാറുമെല്ലാം അടിച്ചുമാറ്റി, ഗുരുവിനെ വിറ്റ ആളാണ് വെള്ളാപ്പള്ളി'; ശാന്തിവിള
നിരവധി തുറന്ന് പറച്ചിലുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. കഴിഞ്ഞ ദിവസം സിനിമാ കോൺക്ലേവിൽ ഉൾപ്പെടെ നിറ സാന്നിധ്യമായി അദ്ദേഹവും പങ്കെടുത്തിരുന്നു. യൂട്യൂബിലൂടെയും ഇപ്പോൾ അദ്ദേഹം സുപരിചിതനാണ്. ഇപ്പോഴിതാ കേരളത്തിന്റെ അന്തരിച്ച മഹാനായ നടന്റെ മകൻ ചെയ്‌ത കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ശാന്തിവിള ദിനേശ്.
ആ നടൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ ഒരു രൂപ പോലും ചിവഴിക്കാത്ത മകനാണ് അയാളെന്നും ഒടുവിൽ താൻ ഇടപെട്ടാണ് സർക്കാരിൽ നിന്നും ധനസഹായം ഉറപ്പാക്കിയതെന്നും ദിനേശ് വെളിപ്പെടുത്തി. അദ്ദേഹം ചികിത്സയിൽ കഴിയുമ്പോൾ ഫോണും കാറുമെല്ലാം ഈ മകൻ അടിച്ചുമാറ്റിയെന്നും ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ പൂട്ടണമെന്നാണ് അയാൾ പറയുന്നതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും രൂക്ഷമായി ഭാഷയിലാണ് ശാന്തിവിള ദിനേശ് വിമർശിച്ചത്. ശ്രീനാരായണ ഗുരുദേവനെ വിറ്റ് തിന്ന ആളാണ് വെള്ളാപ്പള്ളി നടേശനെന്നാണ് ശാന്തിവിള പറയുന്നത്. പിണറായി വിജയൻ അയാളെ പറ്റി പുകഴ്ത്തിയെന്നും അത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിഎൻഎ ന്യൂസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശാന്തിവിളയുടെ പ്രതികരണം.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
എനിക്കെതിരെ കേസ് കൊടുക്കുന്ന,പലരെ കൊണ്ടും കൊടുപ്പിക്കുന്ന ഒരു സ്ത്രീയുണ്ട് അവരുടെ ഇപ്പോഴത്തെ ജോലി വേറെയാണ്. കേരളത്തിലെ ഒരു മഹാനായ നടന്റെ മകൻ ഡബ്ബിങ് ആർട്ടിസ്‌റ്റ് ഉണ്ട്. ഔദ്യോഗികമായി രണ്ട് കല്യാണം കഴിച്ചയാളാണ്. അതിൽ മിടുക്കനായ ഒരു മകനുണ്ട്, അവനെയൊക്കെ തഴഞ്ഞിട്ട് ഇപ്പോൾ ഈ മകനാണ് നടന്റെ മൊത്തം പിതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
ഇവൻ എന്ന് പറഞ്ഞാൽ തന്ത ആശുപത്രിയിൽ കിടക്കുമ്പോൾ അയാളുടെ കാറും ഫോണുമെല്ലാം അടിച്ചുമാറ്റി മറ്റവർ വരുന്നതിന് മുൻപേ കട്ട് കൊണ്ട് പോയവനാണ്. ഇവൻ മൈക്ക് വാങ്ങിയിട്ട് പറയുകയാണ്, മരിച്ചുപോയവരെ അനാവശ്യം പറയുന്ന ചില യൂട്യൂബർമാരുണ്ട്. അവരുടെ യൂട്യൂബ് ചാനലിന് എതിരെ നടപടി ഉണ്ടാവണം. സജി ചെറിയാൻ അത് മൈൻഡ് പോലും ചെയ്‌തില്ല.
എനിക്ക് ഈ അലവലാതി ചെറുക്കനോട് പറയാനുള്ളത് എന്താണെന്ന് വച്ചാൽ ആ നടനെ ആശുപത്രിയിൽ ഒരു അച്ഛനെ പോലെ നോക്കിയ ആളാണ് ഞാൻ. അവസാനം ചികിത്സയ്ക്ക് പൈസയില്ലെന്ന് അവൻ പറഞ്ഞപ്പോൾ സർക്കാരിനെ കൊണ്ട് ചെയ്യിച്ചതാണ്. അന്ന് പത്തറുപത് ലക്ഷമി രൂപയാണ് സർക്കാർ ആ നടന് വേണ്ടി ചിലവാക്കിയത്.
വെള്ളാപ്പള്ളിയെ വച്ച് പിണറായി ഒരു നവോത്ഥാന സഭയെന്ന് പറയുന്ന ഒന്നുണ്ടാക്കിയില്ലേ. ശ്രീനാരായണ ഗുരുവിനെ വിറ്റ് തിന്നുന്ന ഇയാളെ വച്ചല്ലേ അതുണ്ടാക്കിയത്. വാ തുറന്നാൽ ജാതി അല്ലാതെ അയാൾ എന്തെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ? എത്ര കോടിയാണ് അയാൾ വെട്ടിക്കുന്നത്. ഗോകുലം ഗോപാലനെ പോലെയുള്ള മനുഷ്യന് പോലും ഇയാളെ വെട്ടിക്കാൻ കഴിയുന്നില്ല. ഈഴവ സമുദായത്തിൽ പെട്ടവർ തന്നെ ഇയാളെ വിദൂഷകനാക്കും.
അങ്ങനെ ഈഴവരെ വിറ്റ് നാരായണ ഗുരുവിനെ വിറ്റ് തിന്നുന്ന അയാളെ കുറിച്ച് പിണറായി പറഞ്ഞത് എന്താ? കുമാരൻ ആശാനെക്കാളും മോളിലാണെന്ന്. ഈ പുറം ചൊറിയൽ ഒക്കെ ജനങ്ങൾ കാണുന്നുണ്ട്. ഞാനിതൊക്കെ ശ്രദ്ധിക്കുന്ന ആളാണ്. പിണറായി വിജയൻ ഈ ജാതിക്കാരെ കൊണ്ട് നടന്നു, മദനിയെ കൊണ്ട് നടന്നു, കാന്തപുരത്തെയും. എന്റെ പാർട്ടി നേതാവായ പിണറായി വിജയനോട് ഇക്കാര്യത്തിൽ എനിക്ക് പുച്ഛമാണ്.
അച്ഛനും മോനും ഭാര്യയും ഒക്കെയാണ് സംഘടനയിൽ. ശരിക്കും എനിക്ക് നാണം തോനുന്നു എന്റെ പാർട്ടിയെ കുറിച്ച്. പോകാൻ വേറെ പാർട്ടി ഇല്ലാത്തതിനാലാണ് ഞാൻ നിൽക്കുന്നത്. കമ്മ്യൂണിസ്‌റ്റുകാരനാവാൻ പാർട്ടിയൊന്നും വേണ്ട, പിണറായിയേക്കാൾ വലിയ കമ്മ്യൂണിസ്‌റ്റ് ആണ് ഞാനെന്ന് വിശ്വസിക്കുന്നു, കാരണം ആരെയും പറ്റിക്കില്ല, വഞ്ചിക്കില്ല അവിഹിതത്തിലൂടെ പണവും സമ്പാദിക്കില്ല.












Click it and Unblock the Notifications