'മോഹൻലാലും മമ്മൂട്ടിയും പിന്തുടർന്ന അതേ സ്ട്രാറ്റജിയാണ് ഞാനും കോപ്പിയടിക്കുന്നത്'; ടൊവീനോ പറയുന്നു
കൊച്ചി: അദൃശ്യജാലകങ്ങള്‍ എന്ന ചിത്രത്തിലൂടെ ആർട് സിനിമകളുടെ കൂടി ഭാഗമായിരിക്കുകയാണ് ഇപ്പോൾ ടൊവീനോ തോമസ്. ഡോ ബിജു രചനയും സംവിധാനവും ചെയ്യുന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ച് നടന്നു. നിരവധി കൊമേഷ്യൽ പടങ്ങൾ കൈയ്യിലിരിക്കുമ്പോൾ തന്നെ എന്തുകൊണ്ട് ആർട് സിനിമയും തിരഞ്ഞെടുത്തുവെന്ന് പറയുകയാണ് ഇപ്പോൾ ടൊവീന. സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സ്ട്രാറ്റജിയാണ് താൻ പിന്തുടരുതെന്നും താരം പറയുന്നു. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്‍റെ പ്രതികരണം. നടന്റെ വാക്കുകളിലേക്ക്
'സിനിമയുടെ കൊമേഴ്ഷ്യൽ സക്സസ് എന്നത് സമാധാനവും ആശ്വാസവുമാണ്. അപ്പോഴും കളക്ഷനെ കുറിച്ചല്ല മറിച്ച് ആളുകൾ നമ്മുടെ പ്രകടനത്തെകുറിച്ച് നല്ലത് പറയുന്നതാണ് സന്തോഷം. പ്രൊഡ്യൂസ് ചെയ്ത് പണം ഉണ്ടാക്കാൻ ആലോചിക്കുന്ന ആളല്ല ഞാൻ. എന്റെ ഇഷ്ടം എന്നത് അഭിനയമാണ്. ഞാൻ പ്രൊഡ്യൂസ് ചെയ്ത കളയിലും വഴക്കിലുമൊന്നും ഞാൻ പ്രതിഫലം വാങ്ങിയിട്ടില്ല. എനിക്ക് സാമ്പത്തികമായി നഷ്ടം ഉണ്ടാക്കിയ പടങ്ങളുമല്ലത്.

പണം എന്നത് എന്നെ സംബന്ധിച്ച് സെക്കന്ററിയാണ്. അഭിനയം ആണ് എനിക്ക് സാറ്റിസ്ഫാക്റ്ററി. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്ട്രാറ്റജിയാണ് ഞാൻ ഫോളോ ചെയ്യുന്നത്. ഇത്രയും വിജയിച്ചിട്ടുള്ള അവർ അവരുടെ കരിയറിൽ ചെയ്തിട്ടുള്ള കാര്യങ്ങൾ മണ്ടത്തരമാകില്ലല്ലോ. സ്റ്റാർഡം മാത്രം വെച്ച് അവർ മുന്നോട്ട് പോയിരുന്നുവെങ്കിൽ അവർ വെറും ബുർജ് ഖലീഫ ആയിപ്പോയെനെ. അവർ ഇപ്പോൾ നിൽക്കുന്നത് മൗണ്ട് എവറെസ്റ്റ് ആയിട്ടാണ്. ഒരു കാറ്റിലും വീഴുല്ല. അവർ സിനിമകളിൽ ബാലൻസ് കീപ്പ് ചെയ്തിരുന്നു. ലീഡ് ആക്ടർമാരൊക്കെ ഇത്തരത്തിൽ ബാലൻസ് ചെയ്തിരുന്നു. അതാണ് അവരെ സൂപ്പർ സ്റ്റാറുകളും ബെസ്റ്റ് ആക്ടേഴ്സുമാക്കിയത്. അത്തരത്തിലൊരു ഉദാഹരണം നമ്മുടെ മുൻപിൽ ഉണ്ടാകുമ്പോൾ നമ്മൾ അതല്ലേ ചെയ്യേണ്ടത്.
മിന്നൽ മുരളി ചെയ്തപ്പോൾ എനിക്ക് ചെയ്യാൻ താത്പര്യം ഡിയർ ഫ്രണ്ട് ചെയ്യാനായിരുന്നു. വലുതും ചെറുതും ആയിട്ടുള്ളതും നല്ലതും ചീത്തയുമായിട്ടുള്ളതുമായ കഥാപാത്രങ്ങൾ ചെയ്യണമെന്നുമാണ് എനിക്ക് ഇഷ്ടം. സിനിമയ്ക്ക് വേണ്ടി പുതിയ കാര്യങ്ങൾ പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഏറ്റവും സ്വീറ്റ് സ്പോട്ടിലാണ് ഞാനിപ്പോൾ നിൽക്കുന്നത്. ജീവിക്കുന്നത് സ്വപ്നം കണ്ട ജീവിതമാണ്. ഒരു പരാതിയും ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയെന്നത് വളരെ വലിയ കാര്യമല്ലേ.
ഇത്രയും ഞാൻ പ്രതീക്ഷിച്ചിട്ടില്ല, ആദ്യത്തെ സിനിമ എന്നത് മാത്രമേ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ. ലീഡ് ആക്ടർ ആയി സർവൈവ് ചെയ്യുകയെന്നത് വളരെ പാടാണ്', ടൊവീനോ പറഞ്ഞു.












Click it and Unblock the Notifications