Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉർവശിയെ മലയാള സിനിമയിലെ പ്രബലർ വിവാഹം കഴിക്കാൻ കൊതിച്ചു, എന്നാൽ..; ശാന്തിവിള ദിനേശ് പറയുന്നു

കൊച്ചി: മകളുടെ സിനിമ അരങ്ങേറ്റം സംബന്ധിച്ച പത്രസമ്മേളനത്തിനിടെ മുൻ ഭാര്യയായ ഉർവശിയെ കുറിച്ച് നടൻ മനോജ് കെ ജയൻ നടത്തിയ പരാമർശങ്ങൾ ചർച്ചയായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അമ്മയുടെ അനുഗ്രഹം വാങ്ങാനാണ് ആദ്യം ആവശ്യപ്പെട്ടതെന്നും ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിയാണവർ എന്നും മനോജ് പറഞ്ഞു. ഏറെ വൈകാരികമായിട്ടായിരുന്നു മനോജ് സംസാരിച്ചത്. ഇതോടെ നിരവധി പേർ നടനെ അഭിനനന്ദിച്ച് രംഗത്തെത്തി. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. മനോജ് കെ ജയനെ കുറിച്ചും ഉർവശിയുടെ കുടുംബത്തെ കുറിച്ചുമെല്ലാം തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ ശാന്തിവിള സംസാരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'കർശക്കശക്കാരനായിരുന്നു ചവറ വിപി നായർ. എന്നാൽ ഭാര്യ വിജയലക്ഷ്മി നർമ്മ സംഭാഷണം നടത്തുന്ന സൗഹൃദം പുലർത്തുന്നൊരു സ്ത്രീയായിരുന്നു. വിജയലക്ഷ്മിയിൽ നിന്നായിരിക്കണം കൽപ്പനയ്ക്കും ഊർവശിക്കുമൊക്കെ ഹ്യൂമർ സെൻസ് കിട്ടിയത്. നാടക രംഗത്ത് ഒന്നും ആകാൻ കഴിയാതെ ആയപ്പോൾ അഞ്ച് മക്കളേയും കൂട്ടി കോടംപക്കത്തേക്ക് കളം മാറ്റി. ഭാര്യയും ഭർത്താവും കുറച്ച് സിനികളിൽ അഭിനയിച്ചിരുന്നു. മക്കൾ സിനിമയിൽ നിന്നും ഭാഗ്യം കൊണ്ടുവരുന്നതിന് മുൻപേ വിപി നായർ സിനിമയിൽ നിന്നും വിട പറഞ്ഞു. പിന്നെ അമ്മയുടെ ചിറകിനടിയിൽ നിന്നായിരുന്നു വളർച്ച.

manojkjayan-1

കലാരഞ്ജിനിയും കൽപനയും ഊർവശിയും പെട്ടെന്ന് ശ്രദ്ധേയരായി. ഇതിൽ ഊർവശി ദക്ഷിണേന്ത്യയിൽ സിനിമയിൽ തന്നെ മാർക്കറ്റ് വാല്യു ഉള്ള നായികയായി മാറി. കൽപന കമലഹാസനോടൊപ്പം അടക്കം മികച്ച ഹാസ്യവേഷങ്ങൾ ചെയ്ത് ശ്രദ്ധനേടി. കലാരഞ്ജിനിയായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ പെട്ടെന്ന് ഒതുങ്ങി പോയി. ഒരു മേക്കപ്പ് മാൻ ചെയ്ത ചതിയിൽ ശബ്ദം നഷ്ടപ്പെടുകയുമൊക്കെ ചെയ്തപ്പോൾ അവർ ഒതുങ്ങി.

പേരും പ്രശസ്തിയുമൊക്കെ നേടിയിട്ടും 5 പേരുടേയും ദാമ്പത്യ ജീവിതം ശോഭനമായില്ല. അഞ്ചാമത്തെ മകനായ പ്രിൻസ് ഒരു പ്രണയത്തിൽ കുടുങ്ങി പ്രണയ നൈരാശ്യം കാരണം ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺമക്കളിൽ മൂന്ന് പേർക്കും ഓരോ മക്കളായി, വിവാഹ ജീവിതത്തിൽ കൈപ്പേറിയ അനുഭവവും ഉണ്ടായി. അതിൽ ഉർവശി മാത്രം വീണ്ടും വിവാഹം കഴിച്ചു, ഇപ്പോഴൊരു മകനുണ്ട്. കലച്ചേച്ചിക്ക് ഒരു മകനാണ്. ഉർവശിക്കും കൽപ്പനയ്ക്കും ഓരോ പെൺകുട്ടികളും.

കൽപനയെ വിവാഹം കഴിച്ചത് സംവിധായകൻ അനിൽ ബാബു ആയിരുന്നു. ഒരു മകളായപ്പോൾ രണ്ട് പേരും പിരിഞ്ഞു, എന്തിനാണെന്ന് അറിഞ്ഞില്ല. സിനിമയിൽ പ്രബലരിൽ പലരും വിവാഹം കഴിക്കാൻ കൊതിച്ച നടിയായിരുന്നു ഉർവശി. പക്ഷെ മനോജ് കെ ജയനായിരുന്നു വിധി. ഒരു മകളായി എന്നാൽ എവിടെയോ വെച്ച് അവരുടെ ദാമ്പത്യ ജീവിതം തകർന്നു. ഇരുവരും പരസ്പരം ചളി വാരി എറിയാതെ പിരിഞ്ഞു. രണ്ട് പേരും മറ്റൊരു വിവാഹം കഴിച്ചു, രണ്ട് പേർക്കും ആൺകുട്ടികളും പിറന്നു.

ഇവിടെ മനോജ് കെ ജയൻ പിരിയുമ്പോൾ വ്യത്യസ്തനായി. മകൾ കുഞ്ഞാറ്റയെ കൂടി കൂടെ കൊണ്ടുപോയി. പഠിപ്പിച്ചു. മകൾ വളർന്നു ഇപ്പോൾ നവാഗതനായ ബിനു പീറ്റർ ഒരുക്കുന്ന സുന്ദരിയായവൾ സ്റ്റെല്ല എന്ന സിനിമയിൽ നായികയാകുന്നു. സിനിമയുടെ ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്ത് മനോജ് കെ ജയൻ വികാരഭരിതനായി. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ചപ്പോൾ അവളോട് ആദ്യം പറഞ്ഞത് അമ്മയുടെ അനുഗ്രഹം വാങ്ങണമെന്നതാണെന്ന് മനോജ് പറഞ്ഞു. ചെന്നൈയിലേക്ക് മകളെ കയറ്റി വിട്ടു, അമ്മയുടെ അനുഗ്രഹം വാങ്ങിപ്പിച്ചു. ഉർവശി വേണ്ട എന്ന് പറഞ്ഞിരുന്നെങ്കിൽ സിനിമ ചെയ്യേണ്ടെന്ന് മകളോട് പറഞ്ഞേനെയെന്ന് മനോജ് പറഞ്ഞു. അദ്ദേഹം വികാരഭരിതനായി. മനോജ് കെ ജയന്റെ മനസിൽ ഉർവശിക്ക് ഇപ്പോഴും ഒരു സ്ഥാനം ഉണ്ട്. മാനസികമായി ഇത്രയും ഇഴയടുപ്പം ഉണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മനോജേ പിരിഞ്ഞത് എന്ന് എനിക്ക് തോന്നി. കലാകാരന്റെ മനസ് നിർമ്മലമായിരിക്കണം. ഒരു തലവേദന മതി ജീവിതം തകരാൻ . കൂടുതൽ തുടിക്കരുത്', ശാന്തിവിള ദിനേശ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+