ജൂലായ് 15 മുതല്‍ കൊവിഡ് മൂന്നാം തരംഗം; കാണ്‍പൂര്‍ ഐഐടിയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്
ദില്ലി: ജൂലായ് 15 മുതല്‍ ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുമെന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐഐടി കാണ്‍പൂരിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ഐഐടി കാണ്‍പൂര്‍ മോഡല്‍ അനുസരിച്ച്, ജൂലൈ 15 മുതല്‍ മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കാം. രണ്ടാമത്തെ തരംഗത്തെക്കുറിച്ചുള്ള അവരുടെ പ്രവചനം തികച്ചും ശരിയാണെന്നും പോസ്റ്റില്‍ പറയുന്നു.

കമ്മീഷൻ അധ്യക്ഷ ജോസഫൈനെതിരെ കെഎസ്യു പ്രതിഷേധം- ചിത്രങ്ങൾ
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഐഐടി പ്രാഫസര്‍മാര്‍ രംഗത്തെത്തി. ഇപ്പോള്‍ ഉയരുന്ന വാദം പൂര്‍ണമായും ശരിയല്ലെന്ന് അവര്‍ പറഞ്ഞു. പ്രൊഫസര്‍മാരായ രാജേഷ് രഞ്ജനും മഹേന്ദ്ര വര്‍മയും നടത്തിയ ഗവേഷണത്തില്‍ ജൂലൈ 15 ന് ഇന്ത്യ പൂര്‍ണമായും അണ്‍ലോക്ക് ചെയ്യപ്പെടുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് മൂന്നാം തരംഗത്തെക്കുറിച്ച് മൂന്ന് സാധ്യതകള്‍ വ്യക്തമാക്കുന്നത്.
സാധ്യത ഒന്ന്- മൂന്നാം തരംഗം ഒക്ടോബറില്‍ സംഭവിക്കാം. എന്നാല്‍ രണ്ടാം തരംഗത്തേക്കാള്‍ കുറവായിരിക്കും
സാധ്യത 2- കേസുകള്‍ രണ്ടാം തരംഗത്തേക്കാള്‍ ഉയര്‍ന്നേക്കാം, ചിലപ്പോള്‍ സെപ്റ്റബംറിന് ആദ്യ വാരത്തില്‍ മൂന്നാം തരംഗം എത്തിയേക്കാം.
സാധ്യത 3- കര്‍ശനമായ നിയന്ത്രണങ്ങളോടെ ഒക്ടോബര്‍ അവസാനത്തോടെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലേക്ക് നീങ്ങും. ഇതില്‍ കൊവിഡ് മൂര്‍ച്ഛിക്കുന്ന അവസ്ഥ രണ്ടാം തരംഗത്തേക്കാള്‍ കുറവായിരിക്കും.
മൂന്നാം തരംഗത്തെ കുറിച്ച് പൊതുവെ ആശങ്ക ഉയരുന്നുണ്ട്. രണ്ടാമത്തെ തരംഗത്തിന്റെ പകര്‍ച്ചവ്യാധി പാരാമീറ്ററുകള്‍ ഉപയോഗിച്ച് സാധ്യമായ മൂന്നാമത്തെ തരംഗത്തിന്റെ ഇനിപ്പറയുന്ന മൂന്ന് സാഹചര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ജൂലായ് 15നുള്ളില്‍ ഇന്ത്യ പൂര്‍ണമായും അണ്‍ലോക്ക് ചെയ്താലുണ്ടാകുന്ന സാധ്യകള്‍ പരിശോധിച്ചാണ് പഠനം നടത്തിതെന്നും ഗവേഷകര്‍ പറയുന്നു. വാക്‌സിനേഷന്‍ കൊവിഡ് വ്യാപനത്തിന്റെ ചങ്ങല തകര്‍ക്കും. നിലവില്‍, മോഡലില്‍ വാക്‌സിനേഷന്‍ ഉള്‍പ്പെടുന്നില്ല, ഇത് വ്.ാപനം ഗണ്യമായി കുറയ്ക്കും.
അതീവ ഗ്ലാമറസായി പ്രഗ്യാ ജയ്‌സ്വാള്‍; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

Fact Check
വാദം
കൊവിഡ് മൂന്നാം തരംഗം ജൂലായ് 15 മുതല്‍ ആരംഭിക്കുമെന്ന് ഐഐടി കാണ്‍പൂര്‍ പഠനത്തില്‍ പറയുന്നു
നിജസ്ഥിതി
ജൂലായ് 15 നുള്ളില്‍ ഇന്ത്യയില്‍ അണ്‍ലോക്ക് നടപ്പിലാക്കിയാല്‍ സംഭവിക്കുന്ന സാധ്യതകളെ കുറിച്ചാണ് ഐഐടി പഠനം












Click it and Unblock the Notifications