കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാം ഹുസൈന്റെ മൃതദേഹം പുറത്തെടുത്തു!! 12 വര്‍ഷത്തിന് ശേഷം, അഴുകാതെ... എന്താണ് സത്യം

Google Oneindia Malayalam News

ബഗ്ദാദ്: ഇറാഖ് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസിലേക്ക് വരുന്ന ചിത്രമാണ് സദ്ദാം ഹുസൈന്റേത്. ഒരു കാലത്ത് അറബ് ലോകത്ത് നിന്ന് പതിവായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു അദ്ദേഹം. ലോകത്തെ നശിപ്പിക്കാന്‍ പര്യപ്തമായ ആയുധങ്ങള്‍ അദ്ദേഹം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അമേരിക്ക-നാറ്റോ സൈനിക സഖ്യം 2003ല്‍ ഇറാഖിലേക്ക് അധിനിവേശം നടത്തി. സദ്ദാമിനെ പിടികൂടി 2006ല്‍ തൂക്കിലേറ്റി. ഇതൊക്കെ യാഥാര്‍ഥ്യങ്ങള്‍...

എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചാരണം വേറിട്ടതാണ്. സദ്ദാമിന്റെ ഖബര്‍ തുറന്ന് മൃതദേഹം പുറത്തെടുക്കാന്‍ നോക്കിയെന്നും മൃതദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്നുമാണ് പ്രചാരണം. എന്താണ് വസ്തുത?...

2020 ആഗസ്റ്റ് 30ന്

2020 ആഗസ്റ്റ് 30ന്

2020 ആഗസ്റ്റ് 30 ഒരു ഫേസ്ബുക്ക് പേജിലാണ് സദ്ദാം ഹുസൈന്റെ വീഡിയോ പ്രത്യക്ഷപ്പെടുന്നത്. ഇറാഖിലെ ഒരു നേതാവ് സദ്ദാം ഹുസൈന്റെ ഖബറിടം 12 വര്‍ഷത്തിന് ശേഷം തുറന്ന് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചു. ഈ വേളയിലും മൃതദേഹം അഴുകാതെ, മുഖം പ്രസന്നതയോടെ കാണപ്പെട്ടു എന്നാണ് വീഡിയോയില്‍ പറയുന്നത്.

വിവിധ വീഡിയോകള്‍

വിവിധ വീഡിയോകള്‍

ഇംഗ്ലീഷിലും അറബിയിലും ഗുജറാത്തിയിലുമാണ് പ്രചരിക്കുന്ന വീഡിയോയിലെ സംസാരം. എല്ലാ വീഡിയോയിലെയും ഉള്ളടക്കം ഒന്നു തന്നെ. മൃതദേഹത്തിന് കുഴപ്പമില്ലെന്നും അദ്ദേഹത്തിന്റെ മുഖം കേടുവരികയോ മണ്ണെടുക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് ചുരുക്കം. എല്ലാ വീഡിയോകളും ആയിരത്തിലധികം പേര്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

കണക്ക് തെറ്റാണ്

കണക്ക് തെറ്റാണ്

12 വര്‍ഷത്തിന് ശേഷം മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആഗസ്റ്റ് മുതല്‍ പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. 2006ല്‍ തൂക്കിലേറ്റിയ സദ്ദാം ഹുസൈന്റെ മരണം നടന്നിട്ട് 14 വര്‍ഷം കഴിഞ്ഞു എന്നതാണ് ഒരു കാര്യം. കണക്ക് വച്ച് നോക്കുമ്പോള്‍ പ്രചാരണം ശരിയല്ല.

2007ലെ വീഡിയോ

2007ലെ വീഡിയോ

ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് ഈ പ്രചാരണം ശരിയാണോ എന്ന് പരിശോധിച്ചു. കീവേഡ് സെര്‍ച്ച് ചെയ്തപ്പോള്‍ വീഡിയോ കണ്ടെത്തി. പക്ഷേ, അത് 2007 ജനുവരി ആറിന് പോസ്റ്റ് ചെയ്തതാണ്. സദ്ദാം ഹുസൈന്റെ മരണം നടന്ന് ഏഴ് ദിവസത്തിന് ശേഷമുള്ള വീഡിയോ ആണിത്.

യഥാര്‍ഥ വീഡിയോയില്‍...

യഥാര്‍ഥ വീഡിയോയില്‍...

സദ്ദാം ഹുസൈന്റെ അന്ത്യയാത്ര എന്നാണ് 2007ല്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ ഒമ്പത് മിനിട്ടുണ്ട്. ഇതിലെ ചില ഭാഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലുമുള്ളത്. ഇപ്പോഴത്തെ വീഡിയോ 2.20 മിനുട്ടാണുള്ളത്.

 ഇടക്കിടെ പ്രചരിക്കുന്നു

ഇടക്കിടെ പ്രചരിക്കുന്നു

2007ലെ വീഡിയോ തന്നെയാണ് ഇപ്പോഴും പ്രചരിക്കുന്നത്. ഇത് 2015ലും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും പ്രചരിക്കുകയാണ്. ആദ്യ വീഡിയോയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പിന്നീടുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇറാഖിലെ തിക്രീത്ത്

ഇറാഖിലെ തിക്രീത്ത്

ഇറാഖിലെ തിക്രീത്താണ് സദ്ദാം ഹുസൈന്റെ ജന്മനാട്. ഇവിടെയുള്ള ഔജ നഗരത്തിലാണ് അദ്ദേഹത്തെ മറവ് ചെയ്തത്. സുന്നി പക്ഷ നേതാവായിരുന്ന സദ്ദാമിന്റെ മൃതദേഹം ഷിയാ വിഭാഗക്കാര്‍ വികൃതമക്കുകയോ അപായപ്പെടുത്തുകയോ ചെയ്യുമെന്ന് സുന്നികള്‍ ഭയപ്പെടുന്നുണ്ട്.

2014ല്‍ പുറത്തെടുത്തു

2014ല്‍ പുറത്തെടുത്തു

148 ഷിയാക്കളെ കൊലപ്പെടുത്തിയ കേസിലാണ് സദ്ദാം ഹുസൈനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതും വധശിക്ഷ വിധിച്ചതും. 2006ല്‍ തൂക്കിലേറ്റിയ അദ്ദേഹത്തിന്റെ മൃതദേഹം 2014ല്‍ ഖബറിടത്തില്‍ നിന്ന് അനുയായികള്‍ പുറത്തെടുത്തിരുന്നുവെന്നും അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോയി മറവ് ചെയ്തുവെന്നുമാണ് ഏറ്റവും ഒടുവിലെ വിവരം.

ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ച് ചൈന; യുദ്ധ ഭീഷണി മുഴക്കി; ഇന്ത്യയെ തകര്‍ക്കാനാകുമെന്ന് താക്കീത്

Fact Check

വാദം

2006ല്‍ തൂക്കിലേറ്റിയ ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ മൃതദേഹം 12 വര്‍ഷത്തിന് ശേഷം പുറത്തെടുത്തു. മൃതദേഹത്തിന് കേടുപാടില്ലെന്നാണ് പ്രചാരണം.

നിജസ്ഥിതി

വീഡിയോ 2007ലേതാണെന്ന് പരിശോധനയില്‍ കണ്ടെത്തി. സദ്ദാം ഹുസൈന്റെ ഖബറടക്ക വേളയില്‍ എടുത്തു വീഡിയോ എഡിറ്റ് ചെയ്താണ് പ്രചാരണം. മാത്രമല്ല, സദ്ദാമിനെ തൂക്കിലേറ്റിയിട്ട് 14 വര്‍ഷമായി.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Iraqi Leader Saddam Hussein’s dead body did not decayed!! What is Fact?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X