കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പില്‍ പുതിയ 10 നിയമങ്ങള്‍, കാണൂ

Google Oneindia Malayalam News

തേര്‍ഡ് അംപയര്‍ ആദ്യമായി റണ്ണൗട്ട് വിളിച്ച ബാറ്റ്‌സ്മാന്‍ ആരാണ്. ക്രിക്കറ്റില്‍ ബാറ്റിംഗ് പവര്‍പ്ലേ വന്നത് എന്നാണ്. ഫ്രീഹിറ്റ് നിലവില്‍ വന്ന വര്‍ഷം - ഒക്കെ ചോദ്യങ്ങളാണ്. ക്രിക്കറ്റില്‍ ഓരോ നിയമമാറ്റങ്ങളും ഓരോ ചോദ്യങ്ങളാണ്. ഐ സി സി ഇടക്കിടെ ഉണ്ടാക്കി വിടുന്ന ഓരോ നിയമങ്ങള്‍ പുറം ലോകം അറിയുന്നത് ലോകകപ്പിലാണ്.

ഏകദിന ക്രിക്കറ്റില്‍ പരമ്പര കളിക്കുന്ന രണ്ട് ടീമുകള്‍ക്ക് വേണമെങ്കില്‍ ഡി ആര്‍ എസ് പോലുള്ള നിയമങ്ങള്‍ വേണമെന്നോ വേണ്ടെന്നോ വെക്കാം. മറ്റാരും അറിയില്ല. പക്ഷേ ലോകകപ്പില്‍ അതല്ല സ്ഥിതി. നിയമങ്ങളെല്ലാം നിയമങ്ങളാണ്. ഈ ലോകകപ്പില്‍ പുതുതായി വരുന്ന 10 മാറ്റങ്ങള്‍ കാണൂ.

ഫീല്‍ഡര്‍മാര്‍ 4 മതി

ഫീല്‍ഡര്‍മാര്‍ 4 മതി

പവര്‍ പ്ലേ അല്ലെങ്കിലും സര്‍ക്കിളിന് പുറത്ത് ഫീല്‍ഡര്‍മാര്‍ 4 മതി. ഈ പരിഷ്‌കാരം നിലവില്‍ വരുന്ന ആദ്യത്തെ ലോകകപ്പാണിത്. കഴിഞ്ഞ ലോകകപ്പില്‍ ഇത് 5 ആയിരുന്നു.

ന്യൂ ബോള്‍ കൊണ്ടാണ് ആക്രമണം

ന്യൂ ബോള്‍ കൊണ്ടാണ് ആക്രമണം

ഇത് വരെ ഒരു ന്യൂബോളിനെ പേടിച്ചാല്‍ മതിയായിരുന്നു. ലോകകപ്പില്‍ രണ്ടറ്റത്ത് നിന്നും വെവ്വേറെ ന്യൂബോള്‍ കൊണ്ടായിരിക്കും ഏറ്. പോരെങ്കില്‍ ഓസ്‌ട്രേലിയയുടെ പിച്ചുകളും.

വേണമെങ്കില്‍ സ്വന്തമായി ഓടണം

വേണമെങ്കില്‍ സ്വന്തമായി ഓടണം

റണ്ണറെ വെച്ച് റണ്ണെടുക്കാം എന്ന് കരുതിയാല്‍ നടക്കില്ല. അവനവന്റെ റണ്‍സ് അവനവന്‍ തന്നെ ഓടിയെടുക്കണം. റണ്ണറെ അനുവദിക്കില്ല.

സൂപ്പര്‍ ഓവറെത്തി

സൂപ്പര്‍ ഓവറെത്തി

ഏകദിന ക്രിക്കറ്റില്‍ ആദ്യമായി സൂപ്പര്‍ ഓവര്‍ ഫലം നിശ്ചയിക്കും. കളി ടൈ ആയാല്‍ സൂപ്പര്‍ ഓവറായിരിക്കും കളിയുടെ ഫലം നിശ്ചയിക്കുക.

ഡി ആര്‍ എസ് ഉണ്ട്, ഇന്ത്യ വിയര്‍ക്കും

ഡി ആര്‍ എസ് ഉണ്ട്, ഇന്ത്യ വിയര്‍ക്കും

ബിസിസിഐയ്ക്ക് ഇഷ്ടമില്ലാത്ത കാര്യമാണ് ഡി ആര്‍ എസ്. ലോകകപ്പില്‍ ഡി ആര്‍ എസ് ഉണ്ട്. കഴിഞ്ഞ ലോകകപ്പിലും ഉണ്ടായിരുന്നു. ഇത്തവണ സൂപ്പര്‍ ഓവറിലും ഓരോ റിവ്യുവിന് അവസരമുണ്ട്

ഹോട്ട് സ്‌പോട്ട്

ഹോട്ട് സ്‌പോട്ട്

ഹോട്ട് സ്‌പോട്ട് ക്യാമറകളും റിയല്‍ ടൈം സ്‌നിക്കോയും അംപയര്‍മരെ സഹായിക്കും

പവര്‍പ്ലേ രണ്ട് മതി

പവര്‍പ്ലേ രണ്ട് മതി

മൂന്ന് പവര്‍ പ്ലേ ഉണ്ടായത് ഈ ലോകകപ്പ് മുതല്‍ രണ്ടായി കുറയും. രണ്ടാമത്തെ പവര്‍ പ്ലേ ബാറ്റിംഗ് ടീമിന് തീരുമാനിക്കാം.

സമ്മാനത്തുക കൂടി

സമ്മാനത്തുക കൂടി

8 മില്യണ്‍ ഉണ്ടായിരുന്ന സമ്മാനത്തുക കൂടി 10 മില്യണ്‍ അമേരിക്കന്‍ ഡോളറായി.

മങ്കാദ് ഔട്ട് വരും

മങ്കാദ് ഔട്ട് വരും

പന്തെറിയുന്നതിന് മുമ്പ് ഓടിയാല്‍ ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാം.

അഫ്ഗാനിസ്ഥാനുമുണ്ട്

അഫ്ഗാനിസ്ഥാനുമുണ്ട്

യോഗ്യതാ റൗണ്ട് കളിച്ചുവരുന്ന അഫ്ഗാനിസ്ഥാനാണ് ലോകകപ്പിലെ പുത്തന്‍ ടീം.

English summary
Every four years, International Cricket Council (ICC) hosts 50-over format's biggest tournament - World Cup. As we get ready to welcome the 11th edition in Australia and New Zealand, there will be few new things this time, compared to 2011 World Cup.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X