• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഐക്യത്തിന് ആഹ്വാനമേകി മന്നംജയന്തി

  • By Staff

ചങ്ങനാശേരിയില്‍ നടന്ന മന്നം ജയന്തി സമ്മേളനം ഭൂരിപക്ഷസമുദായഐക്യത്തിനുള്ള ആഹ്വാന വേദിയായപ്പോള്‍ എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യം സമുദായ-രാഷ്ട്രീയചിത്രങ്ങളെ ഏറെ സ്വാധീനിക്കുമെന്നു വ്യക്തമായി.

Vellappally Nadesanകേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിനുകൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത സമുദായസംഘടനകളില്‍ നിന്നും മുന്നറിയിപ്പുയര്‍ന്നു.

നായര്‍-ഈഴവസഖ്യം പരീക്ഷിച്ചു പരാജയപ്പെട്ടതാണെന്ന പ്രസ്താവനയില്‍ കഴമ്പില്ലെന്ന് സമുദായ നേതാക്കള്‍ അഭിപ്രായപ്പെട്ടു. മന്നത്തു പത്മനാഭന്‍, ആര്‍.ശങ്കര്‍ എന്നിവരുടെ കാലത്തു രൂപീകരിച്ച സഖ്യങ്ങള്‍ ഒരിക്കലും പരാജയമായിരുന്നില്ലെന്നും എന്നാല്‍ തങ്ങളുടേതായ താല്‍പര്യങ്ങള്‍ ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നെന്നുമുള്ള എന്‍എസ്എസ് അസിസ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയും സഖ്യമെന്ന ആശയം ഇരുസമുദായങ്ങളും ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.

താന്‍ രാഷ്ട്രീയക്കാരനല്ലെന്നും തനിക്ക് വോട്ടുബാങ്കിനെ ഭയമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ വെള്ളാപ്പള്ളി നടേശന്‍ തുറന്നടിച്ചത് ലീഗിനോടുള്ള മുഖ്യമന്ത്രിയുടെ അമിതവിധേയത്വത്തിനുള്ള ഒരു വിമര്‍ശനം കൂടിയായിരുന്നു. ന്യൂനപക്ഷം ഇവിടുത്തെ ഭൂരിപക്ഷത്തെ വിഴുങ്ങുമെന്നും അദ്ദേഹം തുറന്നടിച്ചു.

കേരളത്തിലെ രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷമെന്ന ആശയത്തിനു മുമ്പില്‍ മുട്ടുമടക്കി നില്‍ക്കുന്നവരാണെന്നും അതുകൊണ്ടുതന്നെ ഭൂരിപക്ഷസമുദായ ഐക്യം കാലത്തിന്റെ ആവശ്യകതയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയും എന്‍എസ്എസ്-എസ്എന്‍ഡിപി സഖ്യമെന്ന ആശയം വിദൂരസാധ്യതകളുള്‍ക്കൊണ്ടാണ് ഇരുസമുദായങ്ങളും അംഗീകരിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുന്നു. ബഹുജനസമുദായ ഐക്യമെന്നതിന് അര്‍ത്ഥം ഹിന്ദുത്വമെന്നാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ബിജെപിക്കുള്ള ഒരു മുന്നറിയിപ്പും കൂടിയാണ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എന്‍എസ്എസ് സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് മറ്റൊന്നു കൊണ്ടും ശ്രദ്ധേയമായി. സമ്മര്‍ദ്ദതന്ത്രങ്ങളും വിലകുറഞ്ഞ രാഷ്ട്രീയക്കളികളും മൂലം അധികാരമൊഴിയാന്‍ നിബന്ധിതനായ എ.കെ ആന്റണിക്ക് നായര്‍-ഈഴവസമുദായങ്ങളുടെ പിന്തുണ ഇപ്പോഴുമുണ്ടെന്ന് ഇരു സമുദായനേതാക്കളും തുറന്നു പ്രഖ്യാപിച്ചു.

സത്യസന്ധത കാരണം ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്ന എ. കെ. ആന്റണിയെ തങ്ങള്‍ക്കെല്ലാവര്‍ക്കും ഏറെ ഇഷ്ടമാണെന്ന നാരായണപ്പണിക്കരുടെ വാക്കുകള്‍ പിന്തുണയ്ക്കുന്നുവെന്നതിനപ്പുറം ആന്റണിക്കൊരു സാന്ത്വനം കൂടിയാണ്. ന്യൂനപക്ഷ സമുദായം സമ്മര്‍ദ രാഷ്ട്രീയതന്ത്രങ്ങളുപയോഗിച്ച് അനര്‍ഹമായതു നേടാന്‍ ശ്രമിക്കുകയാണെന്ന സത്യപ്രസ്താവനയ്ക്ക് വലിയ വില കൊടുക്കേണ്ടിവന്നയാളാണ് ആന്റണി. ഇതിനു ചരടുവലികള്‍ നടത്തിയത് മുസ്ലീംലീഗാണെന്നതും സത്യമാണ്. ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച ആന്റണിയെ സമുദായസംഘടനകള്‍ അംഗീകരിക്കുന്നതിനു തെളിവാണ് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ അദ്ദേഹത്തിനു ലഭിച്ച ക്ഷണം.

സംസ്ഥാനത്ത് പുതിയ സമുദായസമവാക്യമുണ്ടാകുമെന്നതു തീര്‍ച്ചയാണെന്നും ഇത് രാഷ്ട്രീയമുള്‍പ്പെടുയുളള വിവിധഘടകങ്ങളെ പലവിധത്തിലും സ്വാധീനിക്കുമെന്നുമുള്ള പരോക്ഷസൂചനയാണ് മന്നം ജയന്തിയാഘോഷത്തിലുരുത്തിരിഞ്ഞ വിവിധ അഭിപ്രായപ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more