കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ യുദ്ധം ലീഡര്‍ ജയിയ്ക്കുമോ?...2

  • By Staff
Google Oneindia Malayalam News

1990 കളുടെ ആദ്യത്തില്‍ കരുണാകരനോട് പിണങ്ങി തിരുത്തല്‍ വാദി പട നയിച്ച് പുറത്ത് വന്നവരാണ് ജി. കാര്‍ത്തികേയനും രമേശ്ചെന്നിത്തലയും. 1995 ല്‍ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഇറക്കാന്‍ എ വിഭാഗം ശ്രമിച്ചപ്പോള്‍ കരുണാകരനോട് ഒട്ടി നിന്നതും ഈ ജി. കാര്‍ത്തികേയന്‍ തന്നെ. അതിന്റെ ഗുണവും കാര്‍ത്തികേയന് കിട്ടി. ആന്റണിയുടെ നേതൃത്ത്വത്തില്‍ മന്ത്രിസഭ വന്നപ്പോള്‍ കരുണാകരന്‍ മുന്‍കൈയെടുത്ത് ജി. കാര്‍ത്തികേയനെ മന്ത്രിയാക്കി. വൈദ്യുതി വകുപ്പും കിട്ടി. അത് ചരിത്രം. ജി. കാര്‍ത്തികേയന്‍ നയിച്ച തിരുത്തല്‍ വാദിപടയ്ക്ക് സമാനമായിട്ടാണ് ഇപ്പോള്‍ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും പുതിയ പട നയിയ്ക്കുന്നത്.

ഒരു വലിയ യുദ്ധം നയിച്ചതിന്റെ ക്ഷീണത്തില്‍ നിന്ന് ലീഡര്‍ മുക്തനായി വരുന്നതേയുള്ളൂ. ആന്റണിയെ പുറത്താക്കാന്‍ കച്ചകെട്ടിയിറങ്ങിയ ലീഡര്‍ മുഖംരക്ഷിയ്ക്കാന്‍ കഴിഞ്ഞ തവണ അവസാനഅടവും പുറത്തെടുക്കേണ്ടിവന്നു. പുതുതായി പാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച ലീഡര്‍ക്ക് പിന്നെ തന്റെ പ്രസ്താവന വിഴുങ്ങേണ്ടിവന്നു. പക്ഷെ തന്റെ അറ്റകൈ പ്രയോഗത്തില്‍ ലീഡര്‍ക്ക് മകന് ഒരു മന്ത്രിസ്ഥാനം നേടിക്കൊടുക്കാനും രാജ്യസഭാ സീറ്റ് ഉറപ്പാക്കാനും മകള്‍ക്ക് ഒരു പാര്‍ലമെന്റ് സ്ഥാര്‍ത്ഥിത്വം തരപ്പെടുത്തുവാനും കഴിഞ്ഞു. പക്ഷെ ആന്റണിയെ പുറത്താക്കുക എന്ന തന്റെ യുദ്ധത്തില്‍ ലീഡര്‍ക്ക് പത്തിമടക്കേണ്ടിയും വന്നു.

ഇപ്പോഴത്തെ കുഴപ്പം ലീഡര്‍ക്ക് ഒതുക്കിതീര്‍ക്കാന്‍ കഴിയുമോ? വടക്കാഞ്ചേരിയിലെ അഗ്നിപരീക്ഷയില്‍ മുരളി വിജയിക്കുമോ? ഐ ഗ്രൂപ്പിലെ ഇപ്പോഴത്തെ ആഭ്യന്തരക്കുഴപ്പം ശക്തമാണ്. അച്ഛനും മകളും മകനും സ്ഥാനങ്ങള്‍ തരപ്പെടുത്തിയതിനെതിരെ ശക്തമായ വികാരമാണ് അവിടെ മുഴങ്ങുന്നത്. ഐ ഗ്രൂപ്പ് വക്താവും മുന്‍മന്ത്രിയുമായ പന്തളം സുധാകരനും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരെ തഴയുന്നതിനെതിരെ രംഗത്ത് വന്നിരിയ്ക്കുകയാണ്. വരും ദിവസങ്ങളില്‍ ഐ ഗ്രൂപ്പിലെ കൂടുതല്‍ പേര്‍ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് കരുതുന്നു.

ലീഡര്‍ക്ക് ശേഷം ഐ ഗ്രൂപ്പിന്റെ നേതാവാകാനിരിയ്ക്കുന്ന മുരളിയുടെ സ്വഭാവഹത്യയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. ഐ ഗ്രൂപ്പിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് ഈ ആരോപണം. കരുണാകരന്റെ ഉറ്റ അനുയായികളായ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനും മുന്‍മന്ത്രി പി.പി. ജോര്‍ജ്ജും കരുണാകരനെ ഇപ്പോഴും പിന്തുണയ്ക്കുകയാണെങ്കിലും ഐ ഗ്രൂപ്പിലെ പ്രവര്‍ത്തകരെ അവര്‍ക്ക് നിശ്ശബ്ദരാക്കാന്‍ കഴിയുമോ? ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ലീഡറെപ്പോലെ ലീഡറുടെ മകനെ അവരുടെ നേതാവായി അംഗീകരിയ്ക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഐ ഗ്രൂപ്പിന്റെ ഭാവി നിര്‍ണ്ണയിക്കുക.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X