Get Updates
Get notified of breaking news, exclusive insights, and must-see stories!

കൈത്തറിയുടെ സ്വന്തം നാട്

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന ശീലമുള്ളയാളാണ്‌ കലാം. തനിക്കായി പൊതുകലവറ ഉപയോഗിച്ചാല്‍ മതിയെന്നു രാഷ്ട്രപതിഭവനില്‍ എത്തിയപ്പോള്‍ത്തന്നെ കലാം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിരുന്നു.

രാഷ്ട്രപതി അത്താഴം കഴിക്കുന്നതുവരെ ജോലിക്കാര്‍ കാത്തുനില്‍ക്കുന്ന പതിവും അദ്ദേഹം ഒഴിവാക്കി. രാത്രി വൈകി ഭക്ഷണം കഴിക്കാനെത്തുന്ന തനിക്ക്‌ ഭക്ഷണം ചൂടാക്കി നല്‍കാന്‍ ഒരാള്‍ കാത്തുനിന്നാല്‍ മതിയെന്നായിരുന്നു കലാമിന്റെ തീരുമാനം.

"ഒന്നിലും കടുംപിടിത്തമില്ലാത്തയാള്‍" - രാഷ്ട്രപതി ഭവന് ഇങ്ങനെ മാത്രമേ കലാമിനെ ഓര്‍ക്കാന്‍ കഴിയൂ. കഴിഞ്ഞ അഞ്ചു വര്‍ഷവും കുടുംബ അടുക്കള ഉപയോഗിച്ചിട്ടില്ല. ബന്ധുക്കള്‍ സന്ദര്‍ശിക്കാനെത്തുമ്പോഴും അതിനു മാറ്റമുണ്ടായില്ല.

ബന്ധുക്കള്‍ക്കുള്ള ഭക്ഷണത്തിനു ചെലവു വരുന്ന തുക കലാം സ്വന്തം പോക്കറ്റില്‍നിന്നു നല്‍കുകയും ചെയ്തു. അതെ രാഷ്ട്രപതി ഭവനും അവിടത്തെ ജോലിക്കാര്‍ക്കും കിട്ടിയ തീര്‍ത്തും വ്യത്യസ്ഥനായ ഒരു രാഷ്ട്രപതിയായരുന്നു പടിയിറങ്ങിയ കലാം.

"യുവജനങ്ങളുടെ ജ്വലിത മാനസങ്ങളാണ്‌ ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത്‌. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും നേതൃത്വവും നല്‍കി നാമവയെ ശാക്തീകരിക്കണം"-വിടവാങ്ങല്‍ പ്രസംഗത്തിലും രാഷ്ട്രപതി ‍കലാം പങ്കുവെച്ചത്‌ പുതിയൊരിന്ത്യ എന്ന സ്വപ്നം. "പ്രിയ പൗരന്മാരെ, 2020 ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ഞാനെപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും"-അദ്ദേഹം പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+