പാര്‍ട്ടിയെ തളര്‍ത്താനോ വിഎസിന്റെ നടപടി
ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പരോക്ഷ പ്രതികരണങ്ങള്‍ വി എസ് വീണ്ടും ഉന്നയിക്കുന്നു. അടുത്ത ലോക് സഭ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് വിഎസിന്റെ ഇപ്പോഴത്തെ നിലപാടുകള്‍ കനത്ത തിരിച്ചടിയായേക്കുമെന്നാണ് സൂചന.
ലാവലിന്‍ ഇടപാടില്‍ ബാലാന്ദന്‍ കമ്മീഷന്റെ പഠനത്തെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് കോടതിയില്‍ പിണറായി വിജയന്റെ അഭിഭാഷകന്‍ എ.കെ ദാമോദരന്‍ വാദിച്ചത്. എന്നാല്‍ ബാലാനന്ദന്‍ കമ്മീഷന്റെ നിയമോപദേഷ്ടാവായിരുന്ന ദാമോദരന്‍ തന്നെ ഇത്തരത്തില്‍ കോടതിയില്‍ വാദിച്ചത് അല്‍പത്തമാണെന്നാണ് കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം കേരളത്തില്‍ തിരിച്ചെത്തിയ വിഎസ് പ്രതികരിച്ചത്. തന്റെ ഏറ്റവും അടുത്ത ആളുകളില്‍ ഒരാളായ മുന്‍ വൈദ്യുതി മന്ത്രിയും പാര്‍ട്ടി സംസ്ഥാന സമിതി അംഗവുമായ എസ് ശര്‍മക്കെതിരെ പിണറായിക്ക് വേണ്ടി എംകെ ദാമോദരന്‍ വാദിച്ചത് വിഎസിനെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

ഈ വിഷയത്തില്‍ വിഎസിന് പിന്തുണ പ്രഖ്യാപിച്ച് ബാലാനന്ദന്റെ ഭാര്യ സരോജിനി ബാലാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. കാര്യങ്ങള്‍ വിശദമായി പഠിക്കുന്ന ആളായിരുന്നു ബാലാന്ദനെന്നും അതുകൊണ്ട് തന്നെ കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞത് ശരിയല്ലെന്നുമാണ് പാര്‍ട്ടി നേതാവുകൂടിയായ സരോജിനി ബാലാനന്ദന്‍ വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും സിഐടിയു പ്രസിഡന്റും വൈദ്യുതി ബോര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്റെ അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്നു റിപ്പോര്‍ട്ട തയ്യാറാക്കുന്ന സമയത്ത് പി ബാലാനന്ദന്‍. പാര്‍ട്ടിയുടെ ഉന്നതനായ ഒരു നേതാവിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ആധികാരികത കോടതിയില്‍ തള്ളുന്നത് പാര്‍ട്ടി നേതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് വിഎസ് പറഞ്ഞു വരുന്നത്.
വിഎസിനെ പ്രിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ഔദ്യോഗിക പക്ഷത്തിന്റെ ആവശ്യം മൃദുപ്പെട്ടുവന്ന സാഹചര്യത്തിലാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിക്ക് വേണ്ടി രണ്ടാം ഘട്ട സമരം തുടങ്ങാനിരിക്കേ വിഎസിന്റെ പിണറായി വിരുദ്ധ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദനയാകും. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാനാകാത്ത സിപിഎമ്മിന് എങ്ങനെ സമര രംഗത്ത് സജീവമാകാനാകുമെന്നും ആക്ഷേപം ഉയരും.
കേരളത്തിലെ സംഘടന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പോളിറ്റ് ബ്യൂറോ കമ്മീഷന്‍ ഉടന്‍ കേരളത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്മീഷന്റെ തെളിവെടുപ്പില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ഇരു പക്ഷവും രംഗത്ത് വന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.
2104 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്ന ലക്ഷ്യം ഈ സാഹചര്യത്തില്‍ പൂര്‍ത്തിയാക്കാന്‍ സിപിഎമ്മിനെക്കൊണ്ട് കഴിയില്ല. ഇപ്പോഴും പാര്‍ട്ടിയലെ ഏറ്റവും ജനപിന്തുണയുള്ള നേതാവ് വിഎസ് അച്യുതാനന്ദന്‍ തന്നെയാണ്. അദ്ദേഹം ഈ രീതിയില്‍ ഇടഞ്ഞ് നിന്നാല്‍ അത് പാര്‍ട്ടിക്ക് തുടര്‍ന്നും വലിയ പ്രതിസന്ധി സൃഷ്ടിക്കും.












Click it and Unblock the Notifications