• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കൊല്ലും.. റേപ്പ് പഠിപ്പിക്കും... അപർണയ്ക്കും പി ഗീതയ്ക്കും സദാചാര നാട്ടുക്കൂട്ടത്തിന്റ ഊരുവിലക്ക്..!

കോഴിക്കോട്: പുരുഷ കേന്ദ്രീകൃത സമൂഹം വരച്ചിട്ട ലക്ഷ്മണ രേഖ കടന്നുപോകുന്ന ഏതൊരു പെണ്ണിനും ചില പട്ടങ്ങൾ പൊതുവേ ചാർത്തിക്കിട്ടാറുണ്ട്. അഹങ്കാരി, അനാശാസ്യക്കാരി, വെടി..അങ്ങനെ പലതും. കെട്ടുപ്രായമെന്ന ആ പ്രായം കഴിഞ്ഞും പുര നിറഞ്ഞു നിൽക്കുന്നവർ, ഒറ്റയ്ക്ക് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇറങ്ങി നടക്കുന്നവർ, പുരുഷന് നേർക്ക് നേർ നിന്ന് അഭിപ്രായം പറയുന്നവർ, ഇവർക്കൊക്കെ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന അഭിപ്രായക്കാരാണ് നമുക്ക് ചുറ്റുമുള്ള തൊണ്ണൂറ് ശതമാനം പേരും. ചുംബന സമരത്തെ അനുകൂലിക്കലാണ് അനാശാസ്യക്കാരിയാണോ എന്നതിന്റെ ഇന്നത്തെ ഏറ്റവും നൂതനമായ അളവ് കോൽ. ഇക്കാര്യത്തിൽ മാത്രം പെണ്ണിന് മേൽ ചാപ്പ കുത്താൻ വരുന്നർക്ക് ജാതി-മത-ലിംഗ വ്യത്യാസങ്ങളൊന്നുമില്ലെന്നതാണ് തമാശ.

ഇവിടെ നമുക്ക് തൊട്ടയൽപ്പക്കത്തുള്ള രണ്ടു പെണ്ണുങ്ങൾ ഇത്തരം അളവ് കോലുകളാൽ അളന്ന് മുറിക്കപ്പെട്ട്, മുറിവേറ്റ് ഒരു സമൂഹത്തിൽ നിന്നു തന്നെ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടിരിക്കുകയാണ്. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക ഡോക്ടർ പി ഗീതയും മകളും എഴുത്തുകാരിയുമായ അപർണ്ണ പ്രശാന്തിയും. കഴിഞ്ഞ കുറേ നാലുകളായി ഈ കുടുംബം നേരിടുന്ന കല്ലേറുകളെക്കുറിച്ച് അപർണ്ണ പറയുന്നു.

ശ്രദ്ധേയരായ സ്ത്രീപ്രവർത്തകർ

ശ്രദ്ധേയരായ സ്ത്രീപ്രവർത്തകർ

കഴിഞ്ഞ നാൽപ്പത് വർഷങ്ങളോളമായി അങ്ങാടിപ്പുറത്ത് താമസിക്കുന്നവരാണ് അപർണയും കുടുംബവും. സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിൽ വർഷങ്ങളായി മുൻപന്തിയിലുള്ള സാമൂഹ്യപ്രവർത്തകയാണ് ഡോ. പി ഗീത. മികച്ച ചലച്ചിത്ര നിരൂപകയ്ക്കുള്ള കോഴിക്കോടൻ പുരസ്ക്കാരം നേടിയിട്ടുള്ള അപർണ സാമൂഹ്യവിഷയങ്ങളിലെ ഉറച്ച നിലപാടുകളിലൂടെ ശ്രദ്ധയയുമാണ്. ഇതൊക്കെ തന്നെയാണ് അപർണയും ഗീത ടീച്ചറും പലർക്കും ശത്രുക്കളാവാനും കാരണം.

സദാചാര പാഠങ്ങൾ

സദാചാര പാഠങ്ങൾ

അപർണയ്ക്ക് നേരെ കല്ലേറും ലൈംഗികാതിക്രമ ശ്രമങ്ങളും നടന്നതിന് ശേഷമാണ് നാളുകളായി ഈ കുടുംബത്തിന് നേരെ നടക്കുന്ന സദാചാരവാദികളുടെ കൂട്ടായ ആക്രമണത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. അച്ഛനേക്കാൾ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും ഇക്കൂട്ടർക്ക് ശിക്ഷാവിധികൾ നടപ്പാക്കാൻ പാകത്തിലുള്ള കുറ്റങ്ങളായിരുന്നുവെന്ന് അപർണ പറയുന്നു. ആദ്യഘട്ടത്തിൽ പോലീസിൽ നിന്നു പോലും നീതി ലഭിച്ചില്ലെന്നും അപർണ പറഞ്ഞു.

വീടിന് മുന്നിൽ തീയിട്ടു

വീടിന് മുന്നിൽ തീയിട്ടു

സ്വന്തം നിലപാടുകൾ തുറന്ന് പ്രകടിപ്പിക്കുന്ന ഗീത ടീച്ചറുടെ രീതികൾ അങ്ങാടിപ്പുറത്ത് ഇവർ താമസിക്കുന്നയിടത്തെ റസിഡന്റ്സ് അസ്സോസ്സിയേഷൻകാർക്ക് പിടിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾ ഓരോന്നായി തുടങ്ങിയത്. ഈ കുടുംബത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിക്കാൻ തുടങ്ങി. വാക്കുകൾ കൊണ്ടുള്ള ആക്രമണം ക്രമേണെ പ്രവർത്തികളിലേക്ക് മാറി. പെട്രോൾ ഉപയോഗിച്ച് വീടിന് മുന്നിലെ ഇലക്ട്രിക് ലൈനിന് കീഴെ തീയിട്ടുകൊണ്ടവർ ആദ്യം വെറുപ്പറിയിച്ചു. പോലീസിൽ പരാതി കൊടുത്തെങ്കിലും ഒന്നും സംഭവിച്ചില്ല.

അച്ഛന് നേരെ അതിക്രമം

അച്ഛന് നേരെ അതിക്രമം

വീട്ടിലെ നായ്ക്കളുടെ പേരുപറഞ്ഞായിരുന്നു അടുത്ത ആക്രമണം. അയൽ വീടുകളിലുള്ളവരുടെ ചെരുപ്പ് നായക്കൾ കടിച്ചെടുത്തുകൊണ്ടുപോകുന്നുവെന്നായി പരാതി. ഒരു ദിവസം ഒരു കൂട്ടം ആളുകൾ വടിയും മറ്റുമെടുത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി. നായ്ക്കളേയും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരേയും കൊല്ലും എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഇവരുടെ വരവ്. അപർണയുടെ അച്ഛനെ ഇക്കൂട്ടർ തല്ലാൻ ചെന്നു. അപർണയേയും പ്രായമായ മുത്തശ്ശിയേയും തെറി വിളിച്ചു.

പോലീസിന്റെ വകയും ഉപദേശം

പോലീസിന്റെ വകയും ഉപദേശം

പരാതിയുമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും അപർണ പറയുന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഈ വീട്ടിലെ ഒറ്റ എന്ന കുഞ്ഞു നായയെ കൊന്ന് വീടിന് മുന്നിൽ കൊണ്ടിട്ടു. ഇക്കാര്യവും പോലീസിൽ അറിയിച്ചു. തങ്ങളുടെ കാറിടിച്ച് ആണ് നായക്കുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാനായിരുന്നു പോലീസിന്റെ ശ്രമം എന്നും അപർണ പറയുന്നു. മാത്രമല്ല നാട്ടുകാർ പറയുന്നത് കേട്ട് ജീവിച്ചൂടെയെന്ന ഉപദേശമാണ് പോലീസുകാർ പോലും നൽകുന്നതെന്ന് അപർണ പറയുന്നു.

അപ്രഖ്യാപിത ഊരുവിലക്ക്

അപ്രഖ്യാപിത ഊരുവിലക്ക്

ഈ സംഭവങ്ങൾക്ക് ശേഷം അപർണയുടെ കുടുംബത്തെ ഈ സദാചാര നാട്ടുക്കൂട്ടം എന്ന് തന്നെ വിളിക്കാവുന്ന ആളുകൾ അപ്രഖ്യാപിത ഊരുവിലക്കിന് വിധേയയാക്കിയിരിക്കുകയാണ്. അങ്ങാടിപ്പുറത്ത് തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് അപർണയും കുടുംബവും. പിന്തുണയ്ക്കുന്നവരെപ്പോലും റെസിഡന്റ്സ് അസ്സോസ്സിയേഷൻകാർ തെറിയും അസഭ്യവും പറയുകയാണെന്നും അപർണ ആരോപിക്കുന്നു. വീട്ടിലേക്കെത്തുന്ന മാധ്യമപ്രവർത്തകരേയും ഇക്കൂട്ടർ തെറി പറഞ്ഞ് ഓടിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും അപർണ പറയുന്നു

ലൈംഗിക അതിക്രമവും..

ലൈംഗിക അതിക്രമവും..

വീട്ടിൽ അപർണയും മുത്തശ്ശിയും മാത്രമുണ്ടായിരുന്ന ഒരു ദിവസമാണ് അപർണയ്ക്ക് നേരെ ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടന്നത്. മുറ്റത്തിറങ്ങിയ അപർണയ്ക്ക് നേരെ അടുത്ത വീട്ടിലുണ്ടായിരുന്ന ജോലിക്കാരിലൊരാൾ കല്ല് വലിച്ചെറിഞ്ഞു. ഇത് ചോദ്യം ചെയ്ചപ്പോൾ അശ്ലീല ആംഗ്യങ്ങളായിരുന്നു മറുപടി. വീട്ടിൽ കയറി വാതിൽ അടച്ചിട്ടും ഇറങ്ങിവരാൻ ആവശ്യപ്പെട്ട് ഇയാൾ അശ്ലീല പ്രകടനങ്ങൾ തുടർന്നു. വീണ്ടും അപർണയും കുടുംബവും പോലീസിനെ സമീപിച്ചു. അനുഭവം പഴയത് തന്നെ.

പ്രതിയെ പിടിച്ചും കൊടുക്കണം

പ്രതിയെ പിടിച്ചും കൊടുക്കണം

ഇനി ആരെങ്കിലും ഇത്തരത്തിൽ ഉപദ്രവിക്കാൻ വന്നാൽ പ്രതിയെ പിടിച്ച് വെയ്ക്കൂ, വന്ന് അറസ്റ്റ് ചെയ്യാം എന്നായിരുന്നത്രേ പോലീസിന്റെ മറുപടി. പരാതി നൽകുന്നവർ തന്നെ തെളിവും നൽകണമത്രേ. മാത്രമല്ല അയൽക്കാരുമായി നല്ല രീതിയിൽ പോകണമെന്ന ഉപദേശവും കിട്ടി. ഒടുവിൽ ഉന്നത പോലീസ് വൃത്തങ്ങളെ കണ്ട് പരാതി ഉന്നയിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്.

കൊല്ലും, റേപ്പ് പഠിപ്പിക്കും

കൊല്ലും, റേപ്പ് പഠിപ്പിക്കും

അതിന് ശേഷവും അപർണയ്ക്ക് നേരെ ക്കൂട്ടരുടെ ഭീഷണി തുടരുകയാണ്.അപർണയെ അശ്ലീലം കാണിച്ചയാൾ ജാമ്യത്തിലറങ്ങിയ ശേഷം കൊന്നുകളയുമെന്നും റേപ്പ് എന്താണെന്ന് പഠിപ്പിക്കുമെന്നും ഭീഷണി മുഴക്കിയതായി അപർണ പറയുന്നു. അവൾക്കിട്ട് രണ്ടേറ് കിട്ടിയാലും കുഴപ്പമില്ല, അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണ് എന്ന മനോഭാവമാണ് നിയമസംവിധാനങ്ങൾക്ക് പോലും എന്നുള്ളതാണ് ഏറെ നിരാശാജനകമെന്ന് അപർണ പറയുന്നു.

വിവാഹം കഴിക്കാത്തത് കുറ്റമത്രേ

വിവാഹം കഴിക്കാത്തത് കുറ്റമത്രേ

25 വയസ്സായിട്ടും വിവാഹം കഴിക്കാത്തതും ആണുങ്ങളെ ബഹുമാനിക്കാത്തതും പുറത്തിറങ്ങി നടക്കുന്നും അവനവന്റെ ഇഷ്ടത്തിനൊത്ത് ജീവിക്കുന്നതുമൊക്കെ നിലവിലെ സാധാരണ സ്ത്രീജീവിതങ്ങളിൽ നിന്നും വ്യത്യസ്തമാണ് എന്നുള്ളതാണ് അപർണയേയും അമ്മയേയും ഭ്രാന്തികളാക്കാനുള്ള സദാചാരക്കമ്മിറ്റിക്കാരുടെ ന്യായീകരണങ്ങൾ. വെറുമൊരു കല്ലേറ് എന്നു പറഞ്ഞ് ലഘൂകരിക്കുന്നവർ ഓർക്കേണ്ടത് ഇങ്ങനെയൊക്കെ തന്നെയാണ് ബലാത്സംഗവും കൊലപാതകങ്ങളും സൃഷ്ടക്കപ്പെടുന്നത് എന്നാണ്.

അപർണ പോരാട്ടം തുടരുക തന്നെ ചെയ്യും

അപർണ പോരാട്ടം തുടരുക തന്നെ ചെയ്യും

സ്വതന്ത്രരായി ജീവിക്കുന്ന സ്ത്രീകൾ ആക്രമിക്കപ്പെടേണ്ടവരാണ്, തെറി വിളിക്കപ്പെടേണ്ടവരാണ് എന്ന പൊതു സദാചാരബോധത്തോട് എന്നും കലഹിക്കുന്നവരാണ് ഗീത ടീച്ചറും അപർണയും. കുലീന സ്ത്രീകളുടെ കപടതയെ സോഷ്യൽ മീഡിയയിലെ എഴുത്തിലൂടെയും പൊതുവേദികളും തുറന്നുകാട്ടിയിട്ടുമുള്ളവരാണ്. തനിക്കും കുടുംബത്തിനും നേരിട്ട ഈ അപമാനം ഉറച്ച നിലപാടുകളുള്ള എല്ലാ സ്ത്രീകളോടും ഉള്ള വെല്ലുവിളിയാണെന്ന് അപർണയ്ക്ക് ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ ഇത്തരക്കാരോട് സന്ധിയില്ലാതെ പൊരുതാൻ തന്നെയാണ് അപർണ പ്രശാന്തിയുടെ ഉറച്ച തീരുമാനവും.

English summary
Social Activist P Geetha And daughter Aparna Prasanthi is harrassed by niebours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more