അപ്പോള്‍ അത് റേപ്പ് ക്വട്ടേഷന്‍ അല്ലേ? ദിലീപിന്റെ ജാമ്യഹര്‍ജിയിലെ ആ വാദവും പൊളിയും?

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്.

നടിയുടെ നഗ്നചിത്രം എടുക്കാന്‍ പറഞ്ഞു എന്നത് മാത്രമാണ് തനിക്കെതിരെയുള്ള കേസ് എന്നാണ് ദിലീപ് ഏറ്റവും ഒടുവില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് കേസുകള്‍?

ക്രിനിനല്‍ ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍. ഈ വാദത്തിലെങ്കിലും ദിലീപിന് ജാമ്യം ലഭിക്കുമോ?

വെറും ഗൂഢാലോചന കുറ്റം?

വെറും ഗൂഢാലോചന കുറ്റം?

തനിക്കെതിരെ ഗൂഢാലോചന എന്ന ആരോപണം മാത്രമാണ് എന്നാണ് ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ അത് അത്ര ലളിതമായ കുറ്റം അല്ലെന്നതാണ് വാസ്തവം.

നഗ്നചിത്രം എടുക്കാന്‍

നഗ്നചിത്രം എടുക്കാന്‍

നടിയുടെ നഗ്നചിത്രമെടുക്കാന്‍ പറഞ്ഞു എന്നത് മാത്രമാണ് തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം എന്നും ദിലീപ് പറയുന്നുണ്ട്. അതും അത്ര എളുപ്പത്തില്‍ ജാമ്യം കിട്ടാന്‍ സാധ്യതയുള്ള വകുപ്പല്ല.

കേസിന്റെ വിവരങ്ങള്‍

കേസിന്റെ വിവരങ്ങള്‍

കേസിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് കൈമാറണം എന്ന് നേരത്തെ പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അത് നിഷേധിച്ചു. അതുകൊണ്ട് തന്നെ കേസിന്റെ വിശദാംശങ്ങള്‍ ഒരുപക്ഷേ ദിലീപിന്റെ അഭിഭാഷകനും ലഭിച്ചിട്ടുണ്ടാവില്ല.

റേപ്പ് ക്വട്ടേഷന്‍

റേപ്പ് ക്വട്ടേഷന്‍

ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കവേ ഗുരുതരമായ ആരോപണങ്ങള്‍ ആയിരുന്നു ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. നടന്നത് റേപ്പ് ക്വട്ടേഷന്‍ ആണ് എന്ന വാദവും പ്രോസിക്യൂഷന്‍ ഉന്നയിച്ചു.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍

തന്റെ വിവാഹ ബന്ധം തകര്‍ന്നതിലുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് നടിയെ ഇത്തരത്തില്‍ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

ഹീനമായ കുറ്റകൃത്യം

ഹീനമായ കുറ്റകൃത്യം

നടന്നത് ഹീനമായ കുറ്റകൃത്യം ആണെന്നാണ് ഹൈക്കോടതിയും വിലയിരുത്തിയത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുനിയെ അറിയില്ലെന്ന വാദം

സുനിയെ അറിയില്ലെന്ന വാദം

പള്‍സര്‍ സുനിയെ അറിയുകയേ ഇല്ല എന്ന ദിലീപിന്റെ വാദവും ഒരുപക്ഷേ കേസില്‍ തിരിച്ചടിയായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപും സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ പോലീസിന്റെ കൈവശം ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹകരിക്കും എന്ന വാദം

സഹകരിക്കും എന്ന വാദം

കേസ് അന്വേഷണത്തിനോട് ജാമ്യത്തിലിറങ്ങിയാലും സഹകരിക്കും എന്ന വാദം ഒരുപക്ഷേ കോടതി അംഗീകരിച്ചേക്കും. ദിലീപിനെതിരെ അത്തരത്തിലുളള ആക്ഷേപങ്ങള്‍ ഒന്നും അന്വേഷണ സംഘം ഇതുവരെ ഉന്നയിച്ചിട്ടില്ല.

സോപാധിക ജാമ്യത്തിന്

സോപാധിക ജാമ്യത്തിന്

ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ സോപാധിക ജാമ്യം വേണം എന്നാണ് ദിലീപിന്റെ ആവശ്യം. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ല എന്നും ദിലീപ് ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.

എതിര്‍പ്പ് ഉറപ്പ്

എതിര്‍പ്പ് ഉറപ്പ്

ദിലീപിന്റെ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ക്കും എന്ന കാര്യത്തില്‍ സംശയം ഒന്നും ഇല്ല. ഹൈക്കോടതിയില്‍ ഉന്നയിച്ച അതേ വാദമുഖങ്ങള്‍ തന്നെ ആയിരിക്കും മജിസ്‌ട്രേറ്റ് കോടതിയിലും ഉന്നയിക്കുക. ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി നിരീക്ഷ സാഹചര്യങ്ങളില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Attack against actress: How Angamali Magistrate Court will treat Dileep's bail plea?

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്