കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണക്കാരന്‍ മറന്നുപോകുന്ന കാര്യങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: തിരക്ക് പിടിച്ച ജീവിതത്തില്‍ ആളുകള്‍ക്ക് മറവി ഒരു ശാപമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ജോലിയേയും കുടുംബ ജീവിതത്തേയും വരെ ബാധിക്കാറുണ്ട് ഈ മറവി.

എങ്ങനെയാണ് ആളുകള്‍ കാര്യങ്ങള്‍ മറക്കുന്നത്. എന്തെല്ലാം കാര്യങ്ങളാണ് ആളുകള്‍ മറക്കുന്നത്. ഇതെല്ലാം പരിശോധിച്ചാാല്‍ നല്ല രസമായിരിക്കും. ബ്രിട്ടണിലെ ഒരു സംഘം ഗവേഷകരാണ് ആളുകള്‍ പെതുവെ മറന്ന് പോകുന്ന കാര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. 2000 പേരില്‍ നടത്തിയ സര്‍വ്വേയില്‍ മറന്നു പോകുന്ന 50 കാര്യങ്ങളാണത്രെ കണ്ടെത്തിയത്. ഓരോ വര്‍ഷവും മനുഷ്യര്‍ 1460 കാര്യങ്ങള്‍ മറന്നുപോകാറുണ്ടത്രെ.

Forget

ആളുകള്‍ ഏറ്റവും അധികം മറന്ന് പോകുന്നത് താക്കോല്‍ എടുക്കാനാണത്രെ. അത് വീടിന്റേയോ കാറിന്റേയോ ആകട്ടെ. താക്കോല്‍ മറക്കുന്നത് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പറ്റുന്ന മറവിയത്രെ.

മറ്റ് ചിലരുടെ പ്രശ്‌നം കുറച്ചുകൂടി രസകരമാണ്. എന്തിനാണ് ഒരു മുറിയിലേക്ക് കടന്നു ചെന്നത് എന്ന് മറന്നുപോകുന്നവരുണ്ടത്രെ.

ഫോണും പേഴ്‌സും എടുക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങുന്നവരും ഒരുപാടുണ്ട്. നമുക്ക് പരിചിതമല്ലെങ്കിലും വിദേശ രാജ്യങ്ങളിലൊക്കെ മാംസം ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയാണ് പതിവ്. മാംസം ഫ്രീസറില്‍ നിന്ന് എടുത്ത് വക്കാന്‍ മറക്കുന്നതാണ് ബ്രിട്ടണിലെ പ്രധാന മറവികളില്‍ മറ്റൊന്ന്.

ജന്മദിനങ്ങളും വാര്‍ഷികങ്ങളും മറക്കുന്നതാണ് മറ്റൊന്ന്. ആണുങ്ങളിലാണ് ഈ തരം മറവികള്‍ കൂടുതലായി കാണുന്നത്.ആണുങ്ങളില്‍ 20 ല്‍ ഒരാള്‍ ശവസംസ്‌കാര ചടങ്ങുകള്‍ പോലും മറന്നുപോകാറുണ്ടത്രെ.

ലണ്ടനിലെ ഡെയ്‌ലി എക്‌സ്പ്രസ് പത്രമാണ് രസകരമായ ഈ സര്‍വ്വേ പ്രസിദ്ധീകരിച്ചത്.

English summary
An average person forgets four key facts, chores or events every day, while trying to keep up with the demands of a hectic lifestyle, a new UK study has found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X