ബിജെപിയ്ക്ക് ബാധ്യതയാകുന്ന രാജഗോപാല്‍; ചരിത്രം സൃഷ്ടിച്ച നേതാവിനെ തള്ളാനും കൊള്ളാനും വയ്യാതെ നേതൃത്വം
കേരളത്തിലെ ഏറ്റവും സമുന്നതനായ ബിജെപി നേതാവ് ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉണ്ടാകു. അത് ഒ രാജഗോപാല്‍ ആണ്. കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിയായ ആദ്യത്തെ ബിജെപി നേതാവ് മാത്രമല്ല, കേരള നിയമസഭയില്‍ ആദ്യമായി കാലുകുത്തിയ ബിജെപി എംഎല്‍എ കൂടിയാണ് അദ്ദേഹം.
നിയമസഭയിലെ രാജഗോപാലിന്റെ നിലപാടുകള്‍ പലപ്പോഴും ബിജെപിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സിപിഎമ്മിനെതിരേയും കോണ്‍ഗ്രസിനെതിരേയും കടുത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജെപിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുകയാണ് ഇപ്പോള്‍ ഒ രാജഗോപാല്‍. രാജഗോപാലിനെ തള്ളാനും കൊള്ളാനും ആവാത്ത സ്ഥിതിയിലാണ് ബിജെപി ഇപ്പോള്‍. പരിശോധിക്കാം...
ഇന്ത്യയിലെ ആദ്യത്തെ സെന്‍ട്രലൈസ്ഡ് എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍, ചിത്രങ്ങള്‍ കാണാം

നല്ലത് പറയും
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചിട്ടുള്ള ആളാണ് ഒ രാജഗോപാല്‍. താന്‍ അത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് രാജഗോപാല്‍ പറഞ്ഞതോടെ ബിജെപി നേതൃത്വം കടുത്ത പ്രതിരോധത്തിലായി. നല്ലത് ചെയ്താല്‍ നല്ലത് പറയുക എന്നതാണ് തന്റെ രീതി എന്ന് കൂടി അദ്ദേഹം പറഞ്ഞതോടെ ശരിക്കും ബിജെപി നേതൃത്വം കുഴങ്ങി.

കുമ്മനം പിന്‍ഗാമിയല്ല
ഒ രാജഗോപാലിന്റെ പിന്‍ഗാമി എന്ന മട്ടിലാണ് നേമത്ത് കുമ്മനം രാജശേഖരനെ ബിജെപി ഇത്തവണ അവതരിപ്പിക്കുന്നത്. എന്നാല്‍ അത് മുളയിലേ നുള്ളിയിരിക്കുകയാണ് രാജഗോപാല്‍. തന്റെ പിന്‍ഗാമിയല്ല കുമ്മനം എന്ന് അദ്ദേഹം തുറന്നടിച്ച് പറയുകയും ചെയ്തു.

മുരളീധരന്‍ ശക്തന്‍
നേമത്ത് കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും ഒ രാജഗോപാലിന്റെ പ്രതികരണം ബിജെപിയ്ക്ക് പ്രതിസന്ധിയായി. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്നായിരുന്നു പ്രതികരണം. അടുത്ത ദിവസം തന്നെ കുമ്മനം രാജശേഖരന്‍ ഈ പ്രസ്താവനയെ തള്ളുന്ന സാഹചര്യവും ഉണ്ടായി.

പ്രവര്‍ത്തനം പോര
സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനം പോര എന്ന രീതിയില്‍ ആണ് ഏറ്റവും ഒടുവില്‍ അദ്ദേഹം ഉന്നയിച്ചിട്ടുള്ള വിമര്‍ശനം. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ആയതുകൊണ്ട് തന്നെ പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നാണ് ഒ രാജഗോപാലിന്റെ പക്ഷം.

കുറ്റം പറഞ്ഞാല്‍ മാത്രം പോര
ബിജെപി സംസ്ഥാന നേതൃത്വം വെറുതേ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രം ചെയ്യുന്നവരാണ് എന്നൊരു ആക്ഷേപം പൊതുവേയുണ്ട്. ഇക്കാര്യം രാജഗോപാലും ഊന്നിപ്പറയുന്നുണ്ട് ഇപ്പോള്‍. കുറ്റം പറഞ്ഞതുകൊണ്ടും ആരോപണം ഉന്നയിച്ചതുകൊണ്ടും കാര്യമില്ലെന്നംു ജനങ്ങള്‍ക്ക് വേണ്ടി അവരുടെ കൂടെ നിന്ന് ആവശ്യങ്ങള്‍ തീര്‍ത്തുകൊടുക്കുകയാണ് വേണ്ടത് എന്നും രാജഗോപാല്‍ പറഞ്ഞിട്ടുണ്ട്.

പണ്ട് കോണ്‍ഗ്രസിനെ സഹായിച്ചു
ഇതിനിടെയാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം കൂടി അദ്ദേഹം പറഞ്ഞത്. ഒരിക്കലും ജയിക്കാന്‍ സാധ്യതയില്ലാതിരുന്ന കാലത്ത് കമ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ വേണ്ടി ചിലയിടത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നതാണ് വെളിപ്പെടുത്തലിന്റെ അര്‍ത്ഥം. ഇതും സംസ്ഥാന നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും.

എങ്ങനെ പ്രതിരോധിക്കും
ഒ രാജഗോപാല്‍ പറയുന്ന കാര്യങ്ങളെ എങ്ങനെ പ്രതിരോധിക്കും എന്ന അങ്കലാപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം. രാജഗോപാലിനെ തള്ളിപ്പറഞ്ഞാല്‍ അത് നേമം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ തിരിച്ചടിയുണ്ടാക്കും. നിശബ്ദത പാലിച്ചാല്‍, അത് എതിരാളികള്‍ പ്രചാരണ വിഷയമാക്കുകയും ചെയ്യും.

തീരാത്ത വിഭാഗീയത
കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടും തീരാത്ത വിഭാഗീയതയാണ് ബിജെപിയ്ക്ക് വലിയ വെല്ലുവിളി. വി മുരളീധരനും കെ സുരേന്ദ്രനും നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിന് പുറമേ പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുവരുടേയും ശോഭ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവരുടേയും ഗ്രൂപ്പുകളുണ്ട്. പരസ്പരം കാലുവാരല്‍ നടന്നാല്‍ ബിജെപിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍.
18 മാസം 18 കിലോ... ഭാരം കുറച്ച് തനുശ്രീ ദത്ത; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications