കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ യുഎസ് യാത്ര വിജയം, ഷെരീഫ് പരാജയം: പാക് മാധ്യമങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമ്മേളനത്തിനിടെ തമ്മില്‍ കണ്ടത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. പരസ്പരം കണ്ടിട്ടും ഇരുനേതാക്കളും ഒന്നും മിണ്ടിയില്ല. വിദേശ പര്യടനം കഴിഞ്ഞ് നേതാക്കള്‍ നാട്ടിലെത്തിയതോടെ രണ്ട് പേരും ചെയ്ത കാര്യങ്ങള്‍ വിലയിരുത്തുകയാണ് പാകിസ്താനിലെ മാധ്യമങ്ങള്‍.

നരേന്ദ്ര മോദിയും നവാസ് ഷെരീഫും തങ്ങളുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ചെയ്ത കാര്യങ്ങളെ വിലയിരുത്തുന്ന പാക് മാധ്യമങ്ങള്‍ പറയുന്നത് മോദിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ നവാസ് ഷെരീഫിന്റെ യാത്ര പരാജയമായിപ്പോയി എന്നാണ്. അതിന് കൃത്യമായ കാരണങ്ങളും ഉണ്ട്. കാണൂ പാക് മാധ്യമങ്ങള്‍ തന്നെ മുന്നോട്ട് വെക്കുന്ന താരതമ്യങ്ങള്‍.

ചെലവ് കൂടിയ നവാസ് ഷെരീഫ്

ചെലവ് കൂടിയ നവാസ് ഷെരീഫ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിന്റെ ചെലവ് 1110 ഡോളറാണെങ്കില്‍ നവാസ് ഷെീഫ് താമസിച്ച ഹോട്ടലില്‍ ചെലവായത് രാത്രിയൊന്നിന് എട്ടായിരം ഡോളറാണ്. എആര്‍വൈ ന്യൂസിന്റേതാണ് ഈ ആരോപണം.

റോഡ് ഷോയില്‍ സംഭാവന പിരിച്ച് ഷെരീഫ്

റോഡ് ഷോയില്‍ സംഭാവന പിരിച്ച് ഷെരീഫ്

പ്രമുഖ സി ഇ ഒ മാരെ കണ്ട് ബില്യണ്‍ കണക്കിന് നിക്ഷേപങ്ങള്‍ ഇന്ത്യയിലെത്തിച്ചു മോദി. നവാസ് ഷെരീഫോ, റോഡ് ഷോ നടത്തി 500 മില്യണ്‍ ഡോളറിന്റെ സംഭാവന പിരിച്ചു. നോക്കണേ വ്യത്യാസം. എആര്‍വൈ ന്യൂസാണ് ഇതും പറയുന്നത്.

മോദി വിശ്രമമില്ലാതെ...

മോദി വിശ്രമമില്ലാതെ...

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കണ്‍ വാലിയില്‍ പോയി, ജി4 രാഷ്ട്രത്തലവന്മാരെ കണ്ടു, ടോപ് സി ഇ ഒമാരെയും എക്‌സിക്യുട്ടീവുമാരെയും കണ്ടു. പാകിസ്താന്‍ പ്രധാനമന്ത്രി ഇങ്ങനെ ഒരു കാര്യവും ചെയ്തില്ല. റിപ്പോര്‍ട്ട് സച്ച് ടിവിയുടേത്.

മോദി ഇന്ത്യക്കാരെ കണ്ടു

മോദി ഇന്ത്യക്കാരെ കണ്ടു

യു എസിലെ ഇന്ത്യന്‍ സമൂഹത്തോട് മോദി സംസാരിച്ചു. അതേസമയം ഒബാമയോട് പോലും ഉറുദുവില്‍ സംസാരിക്കുകയായിരുന്നു നവാസ് ഷെരീഫ്. വ്യക്തിത്വവും കരിസ്മയും ഒന്നും പാകിസ്താന് പടിഞ്ഞാറിന് നല്‍കാനില്ല - ദി നേഷന്‍ കുറ്റപ്പെടുത്തുന്നു

മോദി സൂപ്പര്‍ സ്റ്റാര്‍

മോദി സൂപ്പര്‍ സ്റ്റാര്‍

ചെല്ലുന്നിടത്തെല്ലാം ഒരു സൂപ്പര്‍സ്റ്റാറിനെപോലെയാണ് മോദിക്ക് സ്വീകരണം കിട്ടിയത്. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ ഒരു പരിപാടി മാത്രമാണ് നവാസ് ഷെരീഫിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടായിരുന്നത് - ദി നേഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

വിദേശകാര്യമന്ത്രായവും പരാജയം

വിദേശകാര്യമന്ത്രായവും പരാജയം

ഇന്ത്യയുടെ വിദേശകാര്യമന്ത്രി ആഴ്ചകളായി അമേരിക്കയില്‍ ക്യാംപെയ്ന്‍ ചെയ്യുന്നു. മോദിയുടെ പരിപാടികള്‍ ആസൂത്രണം ചെയ്തു. എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും ഇതൊന്നും ഉണ്ടായില്ല. റിപ്പോര്‍ട്ട് സച്ച് ടിവിയുടേത്.

സിലിക്കണ്‍ വാലിയില്‍ പോയില്ലേ

സിലിക്കണ്‍ വാലിയില്‍ പോയില്ലേ

സച്ച് ടിവി പറയുന്നത് സിലിക്കണ്‍ വാലിയില്‍ പോയി നരേന്ദ്ര മോദി സി ഇ ഒമാരെ സന്ദര്‍ശിച്ചത് തന്നെ ഇന്ത്യയ്ക്ക് വലിയ നേട്ടമാണ് എന്നാണ് .തങ്ങളുടെ പ്രധാനമന്ത്രി ഇതൊന്നും ചെയ്യാത്തതിലുള്ള നിരാശയും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഷെരീഫ് ആകപ്പാടെ ചെയ്തത്

ഷെരീഫ് ആകപ്പാടെ ചെയ്തത്

പാകിസ്താന്‍ പ്രധാനമന്ത്രി ചെയ്ത ആകെ ഒരു കാര്യം മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തിയത് മാത്രമാണ്. സച്ച് ടിവിയാണ് ഇങ്ങനെ പറഞ്ഞത്.

English summary
Prime Minister Narendra Modi's US trip was more than fruitful on all fronts, diplomatic and investment. Here we see how Pak media between Nawaz Sharif and PM Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X