ഓരോ 25 ദിവസവും ബലാത്സംഗം, എതിര്‍ത്തവളുടെ നട്ടെല്ല് തകര്‍ത്തു... ബലാത്സംഗി ബാബയെ കുടുക്കിയ കത്ത്

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ശിക്ഷിക്കപ്പെടാനുള്ള പ്രധാരണ കാരണം ആയി പറയുന്നത് ഒരു കത്ത് ആണ്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് ലഭിച്ച ഒരു കത്ത്.

അന്ന് കോണ്‍ഗ്രസ്സിന്റെ അടുപ്പക്കാരന്‍ ആയിരുന്നു ഗുര്‍മീത്. എന്തിന്റെ പേരിലായാലും ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ കാരണമായത് ആ ഊമക്കത്തായിരുന്നു.

ഗുര്‍മീതിനെതിരെയുള്ള രണ്ട് ബലാത്സംഗ കേസുകളില്‍ ഒന്നിലെ ഇര എഴുതിയതായിരുന്നു ആ കത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ആ കത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭയപ്പെടുത്തുന്നതാണ് ആ കത്തിലെ വിവരങ്ങള്‍.

 പഞ്ചാബില്‍ നിന്നുള്ള പെണ്‍കുട്ടി

പഞ്ചാബില്‍ നിന്നുള്ള പെണ്‍കുട്ടി

താന്‍ പഞ്ചാബില്‍ നിന്നുള്ള ഒരു പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത് ദേര സച്ച സൗദയുടെ ഹരിയാണയിലെ സിര്‍സയിലെ സാധ്വി ആണ് എന്നും പെണ്‍കുട്ടി പറയുന്നത്.

ലൈംഗിക ചൂഷണം

ലൈംഗിക ചൂഷണം

തന്നെ പോലുള്ള നൂറ് കണക്കിന് പെണ്‍കുട്ടികള്‍ ആണ് സിര്‍സയില്‍ ഉള്ളത് എന്നാണ് കത്തില്‍ പറയുന്നത്. ദിവസവും 18 മണിക്കൂറിലധികം സിര്‍സയില്‍ സേവനം ചെയ്യുന്നു. പക്ഷേ ഗുര്‍മീത് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നുണ്ട്.

മഹാരാജ്

മഹാരാജ്

മഹാരാജ് എന്നാണ് ഗുര്‍മീത് റാം റഹീം സിങിനെ പെണ്‍കുട്ടി കത്തില്‍ വിശേഷിപ്പിക്കുന്നത്. തങ്ങളുടെ കുടുംബങ്ങള്‍ മഹാരാജില്‍ അന്ധമായി വിശ്വസിക്കുന്നവരാണ് എന്നും അവരുടെ നിര്‍ബന്ധത്തിലാണ് സിര്‍സയില്‍ താമസിക്കുന്നത് എന്നും പറയുന്നുണ്ട്.

 സ്വാമിയുടെ മുറിയില്‍

സ്വാമിയുടെ മുറിയില്‍

ഒരു ദിവസം മറ്റൊരു സാധ്വി ആണ് തന്നെ സ്വാമിയുടെ മുറിയിലേക്ക് വിളിക്കുന്നുണ്ട് എന്ന വിവരം അറിയിച്ചത് എന്ന് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ അവിടെ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

ബ്ലൂ ഫിലിമും റിവോള്‍വറും

ബ്ലൂ ഫിലിമും റിവോള്‍വറും

താന്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ സ്വാമി അവിടെ ബ്ലൂ ഫിലിം കാണുകയായിരുന്നു എന്നാണ് കത്തില്‍ പറയുന്നത്. സ്വാമിയുടെ അടുത്ത് ഒരു തോക്കും ഉണ്ടായിരുന്നു. താന്‍ വല്ലാതെ ഭയപ്പെട്ടുപോയി എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

ടിവി ഓഫ് ചെയ്ത്

ടിവി ഓഫ് ചെയ്ത്

താന്‍ ചെന്നപ്പോള്‍ സ്വാമി ടിവി ഓഫ് ചെയ്തു. തനിക്ക് കുടിക്കാന്‍ വെള്ളം തന്നു. അതിന് ശേഷം തന്നെ ചേര്‍ത്തുപിടിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഇത്തരം ഒരു അനുഭവം എന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്.

ശരീരം വഴിപാട്

ശരീരം വഴിപാട്

തന്നോട് സ്‌നേഹമാണെന്ന് പറഞ്ഞ സ്വാമി തകന്റെ സ്‌നേഹവും ശരീരവും ആത്മാവു സമ്പത്തും എല്ലാം വഴിപാടായി സ്വീകരിച്ചുവെന്നാണ് പറഞ്ഞത്. എതിര്‍പ്പിനെ മറികടന്നത് താന്‍ ദൈവം ആണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നത്രെ.

ശ്രീകൃഷ്ണന്റെ കഥയും

ശ്രീകൃഷ്ണന്റെ കഥയും

ദൈവമാണെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്നായിരുന്നത്രെ പെണ്‍കുട്ടിയുടെ മറുചോദ്യം. അപ്പോള്‍ ശ്രീകൃഷ്ണനും ഗോപികമാരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണത്രെ ഗുര്‍മീത് പറഞ്ഞത്.

വഴങ്ങാതിരുന്നപ്പോള്‍

വഴങ്ങാതിരുന്നപ്പോള്‍

ഇത്രൊക്കെ പറഞ്ഞിട്ടും താന്‍ വഴങ്ങാതിരുന്നപ്പോള്‍ പിന്നെ ഭീഷണിയായി. കൊന്നുകളയും എന്നായിരുന്നത്രെ ഭീഷണി. അടുത്തിരുന്ന റിവോള്‍വറും എടുത്ത് കാണിച്ചു.

ആരും ചോദിക്കില്ല

ആരും ചോദിക്കില്ല

കൊന്നുകളഞ്ഞാലും തന്നോട് ആരും ചോദിക്കില്ല എന്നാണത്രെ ഗുര്‍മീത് പറഞ്ഞത്. കുടുംബാംഗങ്ങളുടെ വിശ്വാസം മുതലെടുത്തുകൊണ്ടായിരുന്നു ഇത് പറഞ്ഞത്. തനിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം നീങ്ങില്ലെന്നും ഗുര്‍മീത് പറഞ്ഞത്രെ.

രാഷ്ട്രീയ സ്വാധീനം

രാഷ്ട്രീയ സ്വാധീനം

തന്റെ രാഷ്ട്രീയ സ്വാധീനത്തെ കുറിച്ചും ഗുര്‍മീത് പറഞ്ഞത്രെ. പഞ്ചാബിലേയും ഹരിയാണയിലേയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും തന്റെ ഭക്തരാണ് എന്ന് പറഞ്ഞു. അല്ലാതെയുള്ള രാഷ്ട്രീയ സ്വാധീനവും ഉണ്ട്. തനിക്കെതിരെ തിരിഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ ഇല്ലാതാക്കും എന്നും ഭീഷണിപ്പെടുത്തിയത്രെ.

മാനേജറുടെ കൊലപാതകം

മാനേജറുടെ കൊലപാതകം

ദേരയിലെ മാനേജര്‍ ആയിരുന്ന ഫാക്കിര്‍ തന്ദിന്റെ കൊലപാതകത്തെ കുറിച്ചും പെണ്‍കുട്ടിയോട് ഗുര്‍മീത് പറഞ്ഞു എന്നാണ് കത്തില്‍ പറയുന്നത്. ഓരോ ദിവസവും ഒരു കോടിയിലധികം രൂപയാണ് വരുമാനം എന്നും അതുവച്ച് ജഡ്ജിമാരെ വരെ സ്വാധീനിക്കുമെന്നും ഗുര്‍മീത് പറഞ്ഞത്രെ.

ക്രൂരമായ ബലാത്സംഗം

ക്രൂരമായ ബലാത്സംഗം

ഇതിന് ശേഷം ആണ് ഗുര്‍മീത് റാം റഹീം സിങ് പെണ്‍കുട്ടിയെ അതിക്രൂരമായമായി ബലാത്സംഗം ചെയ്തത്. മൂന്ന് വര്‍ഷത്തോളമായി അത് തുടരുകയാണ് എന്നാണ് 2002 ല്‍ എഴുതിയ കത്തില്‍ പെണ്‍കുട്ടി പറയുന്നത്.

 25 ദിവസം ഇടവിട്ട്

25 ദിവസം ഇടവിട്ട്

ക്രൂരമായ ബലാത്സംഗങ്ങള്‍ പിന്നേയും തുടര്‍ന്നു. ഓരോ 25 ഓ 30 ഓ ദിവസങ്ങള്‍ കഴിയുമ്പോള്‍ തന്നെ ഗുര്‍മീത് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നത്.

ഒരാളല്ല, ഒരുപാട് പേര്‍

ഒരാളല്ല, ഒരുപാട് പേര്‍

താന്‍ മാത്രമല്ല ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടത് എന്നാണ് പെണ്‍കുട്ടി പറയുന്നത്. സിര്‍സയില്‍ ഉണ്ടായിരുന്നത് ഭൂരിഭാഗവും അവിവാഹതിരായ സ്ത്രീകള്‍ ആയിരുന്നു. അവര്‍ക്കെല്ലാം ഈ പീഡനം സഹിക്കേണ്ടിവന്നിട്ടുണ്ട് എന്നാണ് കത്തിലെ വെളിപ്പെടുത്തല്‍.

ആണുങ്ങളോട് മിണ്ടരുത്

ആണുങ്ങളോട് മിണ്ടരുത്

സിര്‍സയിലെ സ്ത്രീകള്‍ക്ക് പുരുഷന്‍മാരോട് സംസാരിക്കാന്‍ അവകാശം ഉണ്ടായിരുന്നില്ല. എപ്പോഴും വെളുത്ത സാരി ധരിക്കണം. സാരിത്തലപ്പുകൊണ്ട് തലമറയ്ക്കുകയും വേണം.

വേശ്യകള്‍ക്ക് സമാനം

വേശ്യകള്‍ക്ക് സമാനം

സന്യാസിനിമാരെന്നും ദേവിമാരെന്നും ഒക്കെയാണ് സിര്‍സയിലെ സ്ത്രീകളെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ വേശ്യകളുടേതിന് സമാനമായ ജീവിതം ആണ് തങ്ങള്‍ നയിക്കുന്നത് എന്നാണ് ആ പെണ്‍കുട്ടി ഹൃദയം തകര്‍ന്ന് എഴുതിയിട്ടുള്ളത്.

പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ത്തു

പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ത്തു

ഗുര്‍മീതിനെ എതിര്‍ത്തവര്‍ക്കൊന്നും നിലനില്‍പ്പുണ്ടായിരുന്നില്ല. എതിര്‍ത്ത ഒരു പെണ്‍കുട്ടിയുടെ നട്ടെല്ല് തകര്‍ക്കുകയാണ് മറ്റ് ശിഷ്യര്‍ ചെയ്തത്. ആ പെണ്‍കുട്ടി ഇപ്പോഴും കിടപ്പിലാണ് എന്നാണ് അന്നെഴുതിയ കത്തില്‍ പറയുന്നത്. ആ പെണ്‍കുട്ടിയെ പിന്നീട് കണ്ടെത്തിയോ എന്ന് വ്യക്തമല്ല.

പേര് വെളിപ്പെടുത്തിയാല്‍

പേര് വെളിപ്പെടുത്തിയാല്‍

ഗുര്‍മീതിന്റെ പീഡനം ഭയന്ന് സിര്‍സ വിട്ടുപോയവര്‍ ഒരുപാടുണ്ട്. എന്നാല്‍ അവരെയെല്ലാം തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയായിരുന്നു. തന്റെ പേരും വിലാസവും വെളിപ്പെടുത്തിയാല്‍ താനും തന്‌റെ കുടുംബവും കൊല്ലപ്പെടും എന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നുണ്ട്.

ആ ദുരിതങ്ങള്‍ക്ക്

ആ ദുരിതങ്ങള്‍ക്ക്

അന്ന് ആ പെണ്‍കുട്ടി അനുഭവിച്ച ദുരിതങ്ങള്‍ക്ക് മാത്രമല്ല, സിര്‍സയില്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ഓരോ പെണ്‍കുട്ടിയ്ക്കും ലഭിച്ച നീതിയാണ് ഗുര്‍മീതിന് ലഭിച്ച 20 വര്‍ഷത്തെ കഠിന തടവ്. ഇനി ഗുര്‍മീത് ഹൈക്കോടതിയെ സമീപിച്ച് നിമയ വ്യവസ്ഥയുടെ പഴുതുകളിലൂടെ രക്ഷപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Gurmeet Ram Rahim Singh Cape Case: The letter written to then prime minister Atal Bihari Vajpayee by the victim.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്