Get Updates
Get notified of breaking news, exclusive insights, and must-see stories!

എംബി രാജേഷ് പറഞ്ഞതെന്ത്, വിഡി സതീശന്‍ കേട്ടതെന്ത്... ആദ്യദിനത്തില്‍ തന്നെ കല്ലുകടി

തിരുവനന്തപുരം: സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ അതിന് മറുപടി പറയേണ്ടി വരും എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്. എംബി രാജേഷ് 13-ാം നിയമസഭയുടെ സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്തതിന് പിറകെ ആശംസകള്‍ അര്‍പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

എന്നാല്‍, വിഡി സതീശന് പ്രതിപക്ഷ നേതാവ് എന്ന നിലയിലെ ആദ്യ പ്രസംഗം തന്നെ പിഴച്ചു എന്ന മട്ടിലാണ് വിലയിരുത്തലുകള്‍. ആദ്യഘട്ടത്തില്‍ സതീശന്റെ മുന്നറിയിപ്പ് മാധ്യമങ്ങളിലെ വലിയ തലക്കെട്ടായി മാറുകയും ചെയ്തിരുന്നു. പരിശോധിക്കാം....

എംബി രാജേഷ് പറഞ്ഞത്

എംബി രാജേഷ് പറഞ്ഞത്

കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്റെ പ്രഭാത വാര്‍ത്താ പരിപാടിയില്‍ ആയിരുന്നു എംബി രാജേഷിന്റെ പ്രതികരണം. കുടുംബ സമേതം ആയിരുന്നു രാജേഷ് ആ പരിപാടിയില്‍ പങ്കെടുത്തത്. സഭയ്ക്ക് പുറത്തും രാഷ്ട്രീയം പറയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മറ്റ് ചില മാധ്യമങ്ങളോടും പിന്നീട് സമാനമായ കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്താണ് ആ രാഷ്ട്രീയം

എന്താണ് ആ രാഷ്ട്രീയം

നിയമസഭയ്ക്ക് അകത്ത് കക്ഷി രാഷ്ട്രീയ നിരപേക്ഷമായാണ് പ്രവര്‍ത്തിക്കേണ്ടത് എന്നാണ് എംബി രാജേഷ് പറഞ്ഞത്. എന്നാല്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പെടെ, വഹിക്കുന്ന പദവിയുടെ ഉത്തരവാദിത്തത്തിന്റെ പരിമിതികള്‍ക്ക് അകത്ത് നിന്നുകൊണ്ട് അഭിപ്രായം പറയാം എന്നാണ് താന്‍ വിചാരിക്കുന്നത് എന്നും എംബി രാജേഷ് വ്യക്തമാക്കിയിരുന്നു.

അഭിപ്രായം പറയുന്ന സ്പീക്കര്‍

അഭിപ്രായം പറയുന്ന സ്പീക്കര്‍

അങ്ങനെ സഭയ്ക്ക് പുറത്തും അഭിപ്രായം പറയുന്ന ഒരു സ്പീക്കര്‍ ആയിട്ടായിരിക്കും മുന്നോട്ട് പോവുക എന്നും എംബി രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനപ്പുറത്തും രാഷ്ട്രീയമുണ്ടല്ലോ എന്ന് എംബി രാജേഷ് ഓര്‍മിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള രാഷ്ട്രീയത്തിന്റെ കുറച്ച് കൂടി വിശാലമേഖലയില്‍ ഇടപെടാനുള്ള അഴസരമായി ഇതിനെ കാണുന്നു എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ക്ലാരിറ്റിയില്ലാത്തത് സതീശന് മാത്രം

ക്ലാരിറ്റിയില്ലാത്തത് സതീശന് മാത്രം

എംബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത് എല്ലാ വ്യക്തതയോടും കൂടെ ആയിരുന്നു. എന്നാല്‍ അത് കേട്ട പുതിയ പ്രതിപക്ഷ നേതാവിന് മാത്രമായിരുന്നു ആശയക്കുഴപ്പം ഉണ്ടായിരുന്നത്. സ്പീക്കര്‍ എന്നാല്‍ അഭിപ്രായമില്ലാത്ത ആള്‍ എന്നല്ല, അഭിപ്രായം പക്വമായി അവതരിപ്പിക്കാന്‍ ആകുമെന്നും രാജേഷ് കഴിഞ്ഞ ദിവസമേ വ്യക്തമാക്കിയിരുന്നു.

സതീശന്റെ അനൗചിത്വം

സതീശന്റെ അനൗചിത്വം

പുതിയ സ്പീക്കര്‍ സ്ഥാനമേറ്റതിന് പിറകെ ആശംസകള്‍ അര്‍പിച്ച് ആദ്യം പ്രസംഗിച്ചത് മുഖ്യമന്ത്രിയായിരുന്നു. അതിന് പിറകെയാണ് പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ പ്രസംഗിച്ചത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സതീശന്റെ സഭയിലെ ആദ്യ പ്രസംഗവും ആയിരുന്നു. അതിലായിരുന്നു അനൗചിത്വപരമായ പരാമര്‍ശങ്ങള്‍ കടന്നുവന്നത്.

തലമുറമാറ്റം വന്നപ്പോള്‍

തലമുറമാറ്റം വന്നപ്പോള്‍

കോണ്‍ഗ്രസില്‍ തലമുറമാറ്റം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സാമാജികന്‍ എന്ന നിലയില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള വിഡി സതീശനെ പ്രതിപക്ഷ നേതാവായി ഹൈക്കമാന്‍ഡ് തിരിച്ചടിച്ചത്. തലമുറമാറ്റത്തോടെ ഔചിത്യം കൂടി മാറ്റിനിര്‍ത്തപ്പെട്ടോ എന്ന ചോദ്യം കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കള്‍ ഉള്ളില്‍ ചോദിക്കുന്നുണ്ട്.

സ്പീക്കറെ തിരുത്തിച്ചെന്ന്

സ്പീക്കറെ തിരുത്തിച്ചെന്ന്

ഇതിനിടെ മറ്റൊരുതരത്തിലും പ്രചാരണവും നടക്കുന്നുണ്ട്. ആദ്യ പ്രസംഗത്തില്‍ തന്നെ സ്പീക്കറെ തിരുത്തിച്ച ആളാണ് വിഡി സതീശന്‍ എന്ന നിലയില്‍ ആണത്. എന്നാല്‍ എംബി രാജേഷ് പറയാത്ത ഒരുകാര്യത്തെ വളച്ചൊടിച്ച് ഒരു വാര്‍ത്ത സൃഷ്ടിക്കുകയാണ് സതീശന്‍ ചെയ്തത് എന്നാണ് പൊതു വിലയിരുത്തല്‍.

മാധ്യമങ്ങള്‍ ആഘോഷിച്ചു

മാധ്യമങ്ങള്‍ ആഘോഷിച്ചു

എന്തായാലും മാധ്യമങ്ങള്‍ ഇത് ആദ്യ ഘട്ടത്തില്‍ നന്നായി ആഘോഷിക്കുക തന്നെ ചെയ്തു. പിന്നീട് നിയമസഭയില്‍ തന്നെ സ്പീക്കര്‍ തന്റെ നിലപാട് ഒരിക്കല്‍ കൂടി വിശദമാക്കുന്നതിനും കേരളം സാക്ഷിയായി.

വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+