ഓണമെത്തുന്നു, മലയാളിയുടെ ഓണത്തിന് സൗരഭ്യം പകരാന്‍ ഗുണ്ടൽപേട്ടിലും തോവാളയിലും പൂക്കാലം വരവായി
മലയാളികളുടെ മനംനിറയ്ക്കാന്‍ ഓണമെത്തുന്നു. ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നാടും നഗരവും തുടങ്ങിക്കഴിഞ്ഞു. കര്‍ക്കിടകമാസത്തിരക്കുകള്‍ ഒന്നടങ്ങിയാല്‍ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികള്‍ കടക്കുകയായി. മലയാളിയുടെ ഓണം ഗംഭീരമാക്കാന്‍ മാസങ്ങള്‍ മുന്‍പുതന്നെ ഒരുക്കം നടത്തി എല്ലാം ഭംഗിയാക്കുന്ന കുറെ ആളുകള്‍ നമ്മുടെ അയാള്‍ സംസ്ഥാനങ്ങളില്‍ ഉണ്ട്.
അതെ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും കര്‍ഷകര്‍. അതില്‍ പച്ചക്കറികര്‍ഷകര്‍ മാത്രം ഉള്‍പെടുന്നില്ല. ഓണക്കാലത്ത് നമ്മള്‍ ഏറ്റവുമധികം വാങ്ങുന്ന ഒന്നാണല്ലോ ഇപ്പോള്‍ പൂക്കള്‍. പണ്ടൊക്കെ പാടത്തും തൊടിയിലും ഒന്നിറങ്ങി നടന്നാല്‍ കുട്ടനിറയെ പൂക്കള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നോ ? അതിനും നമ്മള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ഗുണ്ടൽപ്പേട്ടും തോവാളയും
കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പൂക്കള്‍ എത്തിക്കുന്ന സ്ഥലങ്ങളാണ് ഗുണ്ടൽപ്പേട്ടും തോവാളയും. കേരള അതിർത്തി കടന്നു കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിലൂടെ ഏതാനും കിലോമീറ്റർ യാത്ര ചെയ്താൽ ആദ്യം എത്തുന്നത് മഥൂർ എന്ന കൊച്ചു ഗ്രാമത്തിലേക്കാണ്. പിന്നീട് റോഡിനു ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പൂപ്പാടങ്ങളാണ്. ഇവിടെ നിന്നാണ് നമ്മള്‍ അത്പൂക്കളം ഒരുക്കുന്ന ബന്ദിപ്പൂ (ചെണ്ടുമല്ലി), സൂര്യകാന്തി എന്നീ പൂക്കള്‍ എത്തുക.

കൃഷിയിടങ്ങൾ പൂപ്പാടങ്ങളാകും
ഓഗസ്റ്റ് ആദ്യവാരത്തോടെ ഗുണ്ടൽപേട്ടിലെയും പരിസരങ്ങളിലെയും തെങ്ങിൻതോപ്പു മുതൽ ചെറുതുണ്ടു കൃഷിയിടങ്ങൾ വരെ പൂപ്പാടങ്ങളാകും. എല്ലാം കേരളത്തിലേക്ക് കയറ്റിവിടാനുള്ളതാണ്. ഓണം മുന്നില്‍ കണ്ടു മാർച്ചിലാണ് കർഷകർ പൂ കൃഷി ആരംഭിക്കുന്നത്. കൃഷിയിറക്കി മൂന്നാം മാസത്തിൽ വിളവെടുക്കും. പൂക്കാലമായാൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഗുണ്ടൽപേട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ് എന്ന് പറഞ്ഞാലും അധികമാകില്ല.

അത്തപ്പൂക്കളങ്ങളിലെ തോവാള പൂക്കള്‍
അതുപോലെ തന്നെയാണ് തോവാളയില്‍ നിന്നെത്തുന്ന പൂക്കളും. അത്തപ്പൂക്കളങ്ങളിലെ സ്ഥിരം വിരുന്നുകാരാണ് തോവാള പൂക്കള്‍. തമിഴ്നാട്ടിലെ നാഗര്‍കോവില്‍-തിരുനെല്‍വേലി പാതയിലെ തോവാള എന്ന ഗ്രാമത്തിലെ പൂക്കളാണ് കേരളത്തിലെ വീട്ടുമുറ്റങ്ങളിലെ അത്തപൂക്കളങ്ങളാകുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് തോവാളയില്‍ നിന്നുള്ള പൂക്കള്‍ എത്തുന്നത്. മുല്ല, പിച്ചി, വാടാമല്ലി, കോഴിപ്പൂ, കൊഴുന്ന്, ജമന്തി, താമര, തുളസി, അരളി, റോസ, മല്ലിപൂ തുടങ്ങിയവയാണ് തോവാളയില്‍ നിന്നും പ്രധാനമായും കേരളത്തിലേക്ക് എത്തുന്നത്.

തോവാളയിലെ പൂക്കൃഷി
മധുരൈ, ദിണ്ഡിഗല്‍ ഭാഗത്തുനിന്നും കന്യാകുമാരി പ്രദേശത്തു നിന്നും താമര മൊട്ടുകളും തോവാളയിലെ ചന്തയില്‍ എത്താറുണ്ട്. പണ്ട് തോവാളയിലെ ജനങ്ങള്‍ തിരുവിതാംകൂര്‍ രാജഭരണ കാലത്ത് വലിയ ലാഭമൊന്നും നോക്കാതെ പാതി ഉപജീവനമര്‍ഗ്ഗമായും പാതി ഒരു പുണ്യകര്‍മ്മവുമായാണ് പൂകൃഷി നടത്തിയിരുന്നത്. പിന്നീടാണ് തോവാള പൂകൃഷിയുടെ നാടായി മാറിയത്.












Click it and Unblock the Notifications