കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പിലെ രഹസ്യം സൂക്ഷിക്കാന്‍ എട്ട് വഴികള്‍

Google Oneindia Malayalam News

വാട്സ് ആപ്പിലെ ചാറ്റിംഗ് വെറുമൊരു ചാറ്റല്ല. ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ് ആപ്പ്. 700 ഫോട്ടോയും വീഡിയോയും ഓഡിയോയും എന്നിങ്ങനെ എന്തും വാട്‌സ് ആപ്പിലൂടെ നിമിഷം കൊണ്ട് ഷെയര്‍ ചെയ്യാം. സ്വകാര്യ ചിത്രങ്ങള്‍ കൈമാറാന്‍ വരെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുണ്ട്.

Read Also: ഉപഭോക്താക്കള് ജാഗ്രതെ; വാട്സ് ആപ്പിലെ സ്വകാര്യ ചിത്രങ്ങള് മറ്റൊരാള്ക്ക് ലഭിച്ചേക്കാം

എന്നാല്‍ വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്യുന്ന ഫയലുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. വാട്‌സ് ആപ്പിലൂടെ കൈമാറിയ സ്വകാര്യവിവരങ്ങള്‍ നാട്ടുകാരില്‍ എത്താതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണം. വാട്‌സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള എട്ട് വഴികള്‍ നോക്കൂ. പരീക്ഷിക്കൂ, നിങ്ങളുടെ സ്വകാര്യത മറ്റൊരാളുടെ പക്കലെത്തുന്നില്ല എന്ന് ഉറപ്പുവരുത്തൂ.

Read Also: വാട്സ്ആപ്പില് നഗ്നചിത്രം, ആന് അഗസ്റ്റിന് സൈബര് സെല്ലില്

വാട്‌സ് ആപ്പ് ലോക്ക് ചെയ്യാം

വാട്‌സ് ആപ്പ് ലോക്ക് ചെയ്യാം

പാസ്‌വേര്‍ഡോ ലോക്കോ ഉപയോഗിച്ച് വാട്‌സ് ആപ്പ് ലോക്ക് ചെയ്യുകയാണ് ഏറ്റവും പ്രധാനപ്പെട്ട വഴി. വാട്‌സ്ആപ്പ് ഈ സൗകര്യം നല്‍കുന്നില്ല. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. മെസഞ്ചര്‍ ആന്‍ഡ് ചാറ്റ് ലോക്ക്, ലോക്ക് ഫോര്‍ വാട്‌സ്ആപ്പ് തുടങ്ങിയവയാണ് ഈ ആപ്പുകള്‍.

ഗാലറിയില്‍ നിന്നും ഒഴിവാക്കാം

ഗാലറിയില്‍ നിന്നും ഒഴിവാക്കാം

ഫയല്‍ എക്‌സ്‌പ്ലോറര്‍ ആപ്പുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഇമേജ് ഫോള്‍ഡറില്‍ .നോമീഡിയ (.nomedia) ഫയല്‍ ഉണ്ടാക്കിയിട്ടാല്‍ ഗാലറിയില്‍ വാട്‌സ് ആപ്പ് ചിത്രങ്ങള്‍ വരില്ല. ആന്‍ഡ്രോയ്ഡ് ഫോണിലാണ് ഇത്. ഐ ഫോണില്‍ പ്രൈവസി സെറ്റിംഗ്‌സില്‍ തന്നെ ഇത് സെറ്റ് ചെയ്യാവുന്നതേ ഉള്ളൂ. ഇങ്ങനെ വരാതിരുന്നാലുള്ള ഗുണം എടുത്തുപറയേണ്ട കാര്യമില്ലല്ലോ

അവസാനം കണ്ട സമയം

അവസാനം കണ്ട സമയം

നമ്മള്‍ എപ്പോഴൊക്കെ വാട്‌സ് ആപ്പ് നോക്കുന്നുണ്ടെന്ന് എല്ലാവരും അറിയേണ്ട കാര്യമില്ല. ബോസ്, ഭാര്യ തുടങ്ങിയവര്‍ പ്രത്യേകിച്ചും. എപ്പോഴൊക്കെ നമ്മള്‍ വാട്‌സ് ആപ്പ് നോക്കുന്നുണ്ടെന്ന് ആരൊക്കെ കാണണമെന്നതും സെറ്റ് ചെയ്യാന്‍ കഴിയും.

പ്രൊഫൈല്‍ ഫോട്ടോ സൂക്ഷിക്കാം

പ്രൊഫൈല്‍ ഫോട്ടോ സൂക്ഷിക്കാം

പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്ക് വേണമെങ്കിലും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും എന്ന കാര്യം അറിയാമല്ലോ. കോണ്ടാക്ട്‌സില്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രൊഫൈല്‍ പിക് പരിമിതപ്പെടുത്തുക.

വ്യാജ വാട്‌സ് ആപ്പിനെ സൂക്ഷിക്കുക

വ്യാജ വാട്‌സ് ആപ്പിനെ സൂക്ഷിക്കുക

വാട്‌സ് ആപ്പ് നിങ്ങളോട് ചാറ്റ് ചെയ്യാന്‍ വരില്ല. ഫോട്ടോയൊ വീഡിയോയൊ ആവശ്യപ്പെടുകയും ഇല്ല. അങ്ങനെ ചെയ്താല്‍ മറുപടി കൊടുക്കുന്നതിന് മുമ്പ് രണ്ട് വട്ടം ശ്രദ്ധിക്കുന്നത് നല്ലതാണ്.

കൈവിട്ട വാക്ക്

കൈവിട്ട വാക്ക്

വാട്‌സ് ആപ്പ് അല്ലെ എന്ന് കരുതി തോന്നുന്നതെന്തും പറയാന്‍ നില്‍ക്കണ്ട. എല്ലാം കാണാന്‍ മുകളിലൊരാളുണ്ട് എന്ന വാക്ക് വാട്‌സ് ആപ്പിന്റെ കാര്യത്തിലും കറക്ടാണ് എന്ന് കരുതി വേണം ഓരോ വാക്കും പറയാന്‍.

വെബില്‍ നിന്നും ലോഗൗട്ട് ചെയ്‌തേക്കൂ

വെബില്‍ നിന്നും ലോഗൗട്ട് ചെയ്‌തേക്കൂ

വാട്‌സ് ആപ്പിന്റെ ഡെസ്‌ക്ടോപ്പ് വേര്‍ഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഓരോ തവണ ഉപയോഗിച്ച് കഴിയുമ്പോഴേക്കും ലോഗൗട്ട് ചെയ്യാന്‍ മറക്കല്ലേ

ഡീ ആക്ടിവേറ്റ് ചെയ്‌തേക്കൂ

ഡീ ആക്ടിവേറ്റ് ചെയ്‌തേക്കൂ

എങ്ങാനും ഫോണ്‍ നഷ്ടപ്പെട്ട് പോയാല്‍ ഉടന്‍ തന്നെ വാട്‌സ്ആപ്പ് ഡീ ആക്ടിവേറ്റ് ചെയ്‌തേക്കൂ. എന്തിന് വെറുതെ പുലിവാല് പിടിക്കാന്‍ നില്‍ക്കണം.

English summary
8 ways to secure your personal chats in WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X