Get Updates
Get notified of breaking news, exclusive insights, and must-see stories!

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെട്ട് കുവൈത്ത് അമീർ; അപകടത്തിൽ നരഹത്യക്ക് കേസെടുത്തു

കുവൈത്ത് സിറ്റി: മംഗഫിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി പ്രത്യേക വിമാനം ഒരുക്കുവാൻ അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് സബാഹ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് കുവൈത്തിന്റെ വക ധന സഹായം നൽകുവാനും അമീർ നിർദേശം നൽകിയതായി ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അറിയിച്ചു.

മരണമടഞ്ഞവരിൽ 48 പേരുടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ വിമാനത്തിൽ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‌ദുല്ല അൽ യഹ്യ പറഞ്ഞു. കൂടാതെ കുവൈത്തിന്റെ വിമാനങ്ങളും പൂർണ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

kuwaitemirissue

മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വ്യോമസേനാ വിമാനം കുവൈത്തിലേക്ക് അയക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ വ്യോമസേന നേരത്തെ അറിയിച്ചിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗുമായി കുവൈത്ത് വിദേശകാര്യ മന്ത്രി അബ്‌ദുല്ല അൽ യഹ്യ കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തിരുന്നു.

അതേസമയം, 49 പേരുടെ മരണത്തിനു ഇടയാക്കിയ തീപിടുത്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ നരഹത്യക്ക് കേസെടുത്തുവെന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഒരു സ്വദേശി പൗരനെയും ചില പ്രവാസികളെയും താൽക്കാലികമായി തടങ്കലിൽ വെക്കുവാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടിരിക്കുകയാണ്.

തീപിടിത്തം തടയുന്നതിനുള്ള സുരക്ഷാ നടപടിക്രമങ്ങളിൽ വരുത്തിയ വീഴ്‌ചയെ തുടർന്നാണ് ഇവർക്കെതിരെ നരഹത്യക്ക് കേസ് എടുത്തിരിക്കുന്നതെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പങ്കുവച്ച എക്‌സ്‌ പോസ്‌റ്റിലൂടെ അറിയിച്ചത്.

ബുധനാഴ്‌ച്ച കുവൈത്തിലെ മംഗഫിലുണ്ടായ തീപിടുത്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്‌ടമായത്. 45 പേർ ഇന്ത്യക്കാരും 3 പേർ ഫിലിപ്പീൻസിൽ നിന്നുള്ളവരുമാണെന്നാണ് അധികൃതർ അറിയിച്ചത്. ഇതിൽ മരണപ്പെട്ടവരിൽ 24 പേർ മലയാളികളാണ്. ഇവരിൽ ആകെ 23 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് നോർക്ക അറിയിച്ചു.

മലയാളിയുടെ ഉടമസ്ഥതയില്‍ പ്രവർത്തിക്കുന്ന എൻബിടിസി കമ്പനിയുടെ തൊഴിലാളികള്‍ താമസിക്കുന്ന മംഗഫ് ബ്ലോക്ക് നാലിലാണ് ഇന്നലെ തീപിടുത്തമുണ്ടായത്. മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയായിരുന്നു ഇത്. ആകെ 195 പേരായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+