Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന്റെ താരിഫ് ഗുണം ചെയ്യുക ഇന്ത്യയിലെ സ്വര്‍ണവ്യാപാരികള്‍ക്ക്? യുഎഇയിലെത്തിയാല്‍ നേട്ടം കൊയ്യാം

അബുദാബി: ഇന്ത്യന്‍ സ്വര്‍ണ നിര്‍മ്മാതാക്കള്‍ക്ക് ദുബായ് വിപണിയില്‍ പ്രവേശിക്കാന്‍ ഇത് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത് എന്ന് വിദഗ്ദ്ധര്‍. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപകമായ തീരുവകള്‍ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ആണ് പ്രതികരണം. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സ്വര്‍ണം എക്കാലത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാനും ജവ്ഹാര ജ്വല്ലേഴ്സിന്റെ സിഇഒയുമായ തൗഹിദ് അബ്ദുള്ള പറഞ്ഞു.

'നമ്മള്‍ ഇതിനകം 200 ടണ്ണിലധികം സ്വര്‍ണ ഉല്‍പ്പാദനമുള്ള ഒരു രാജ്യമാണ്. സ്വര്‍ണത്തിലും മികച്ച ആഭരണങ്ങളിലും കൂടുതല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നതിന് യു എഇ യില്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനാകുമെന്ന് ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു. സ്വര്‍ണത്തിന്റെ കാര്യത്തില്‍ യു എ ഇ വിജയകരമായ ഒരു വ്യാപാര കേന്ദ്രമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സ്വര്‍ണമാണ് 'നായകന്‍' എന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ഒരു താവളമെന്ന നിലയില്‍ സ്വര്‍ണ്ണം വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. മാര്‍ജിന്‍ കോള്‍ ഉള്ളപ്പോഴോ പണം ആവശ്യമുള്ളപ്പോഴോ സൂക്ഷിക്കാന്‍ അനുയോജ്യമായ ഉല്‍പ്പന്നമാണിതെന്ന് ഇത് തെളിയിച്ചിട്ടുണ്ട്. ഈ വര്‍ഷം 37 ശതമാനവും കഴിഞ്ഞ വര്‍ഷം 30 ശതമാനവും ആണ് വിലയില്‍ വര്‍ധനവ് ഉണ്ടായത്.

ഈ വര്‍ഷം ഔണ്‍സിന് 2,800 ഡോളറിനും 3,300 ഡോളറിനും ഇടയിലുള്ള വിലകള്‍ നമുക്ക് കാണാന്‍ കഴിയും. ദുബായ് ചേംബേഴ്‌സ് മുംബൈയില്‍ സംഘടിപ്പിച്ച ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.

ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര പ്രയോജനകരമായ ഒരു വ്യാപാര ഇടനാഴി തുറന്നിട്ടുണ്ട്. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ദുബായിയും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര വ്യാപാരത്തിന്റെ മൂല്യം 142 ബില്യണ്‍ ദിര്‍ഹം കവിഞ്ഞു. ഇത് വര്‍ഷം തോറും 19 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. ട്രംപ് അവതരിപ്പിച്ച പുതിയ വ്യാപാര താരിഫുകളുടെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് വരുന്നത് ഇരുരാജ്യങ്ങള്‍ക്കും ഇരുവര്‍ക്കും ഒരുപോലെ പ്രയോജനകരമാകും.

'യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്കും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും കയറ്റുമതി ചെയ്യേണ്ട താരിഫ് ഇന്ത്യയിലേതിനേക്കാള്‍ വളരെ കുറവാണ്. അതിനാല്‍, ഞങ്ങളും ഇന്ത്യന്‍ കമ്പനികളും തമ്മില്‍ ഒരു സംയുക്ത സംരംഭം സ്ഥാപിക്കുന്നത് ഒരുപോലെ പ്രയോജനകരമാണ്, കൂടാതെ യുഎസിലെ അന്തിമ ഉപഭോക്താക്കളിലേക്ക് പോകാന്‍ ഞങ്ങളെ രണ്ടുപേര്‍ക്കും ഇത് സഹായിക്കും',അദ്ദേഹം ചൂണ്ടിക്കാട്ടി.

Gold Price

സ്വര്‍ണാഭരണ പ്രവണതകള്‍ സമീപകാലത്ത് ഒരു മാറ്റം സൃഷ്ടിക്കുന്നുണ്ട് എന്നും മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി നിരവധി യുവാക്കള്‍ ആഭരണങ്ങള്‍ ധരിക്കാന്‍ തിരഞ്ഞെടുക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സ്വര്‍ണം ഫാഷനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. യുവാക്കള്‍ നല്ല ഉപഭോക്താക്കളായി മാറുകയാണെന്ന് ഞാന്‍ കരുതുന്നു,'' തൗഹിദ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+