Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില കുതിച്ചു; ജ്വല്ലറികളിലേക്ക് പോകല്ലേ, അൽപം ക്ഷമിച്ചാൽ ലാഭത്തിൽ വാങ്ങാം;വ്യാപാരികൾ പറയുന്നു

പെരുന്നാളിനോട് അനുബന്ധിച്ച് സ്വർണ വിലയിൽ ഉണ്ടായ കുറാവ് ദുബായിലെ ഉപഭോക്താക്കൾ ആഘോഷമാക്കിയിരുന്നു.തുടർ ദിവസങ്ങളിലും വലിയ കുറവിനുള്ള സാധ്യതയായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ സ്വർണപ്രേമികളുടെയെല്ലാം ആഗ്രഹം അസ്ഥാനത്താക്കി വിലയിൽ വലിയ കുതിപ്പാണ് ഇന്ന് രേഖപ്പടുത്തിയത്.

ഇന്ന് 24 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് യുഎഇയിൽ വില 405 ദിർഹമാണ്. 22 കാരറ്റിന് 375.25 ദിർഹവും 21 കാരറ്റിന് 359.75 ദർഹവും 18 കാരറ്റിന് 308.25 ദിർഹവുമാണ് വില. ഇന്ത്യയിലും വില ഉയർന്നു. 12 ഗ്രാം സ്വർണത്തിന് 107,440 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സൗദി അറേബ്യയിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് വില 380 ദിർഹമാണ്.

goldnew-17
Photo Credit: എഐ ജനറേറ്റഡ് ഇമേജ്

സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്

യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ കുറഞ്ഞതാണ് സ്വർണത്തിന്റെ പെരുമ ഉയർത്തിയത്. ഏപ്രിലിൽ 0.2 ശതമാനമായിരുന്നു പെരുപ്പം, ഇത് ഈ മാസം 0.1 ശതമാനമായി കുറഞ്ഞു. വാർഷിക പണപ്പെരുപ്പം 2.4 ശതമാനത്തിലേക്കാണ് താഴ്ന്നത്. ഇതോടെ യുഎസ് ഫെഡ് പലിശ നിരക്ക് കുറക്കാനുളള സാധ്യത കുറഞ്ഞു. ഇതാണ് സ്വർണത്തിന് നേട്ടമായത്.

സ്വർണം ഇപ്പോൾ വാങ്ങാൻ നിൽക്കല്ലേ..

ഗ്രാമിന് 350 ദിർഹം എന്നതാണ് ന്യായ വില എന്നതാണ് ദുബായിലെ ഉപഭോക്താക്കളുടെ നിലപാട് എന്ന് വ്യാപാരികൾ പറയുന്നത്. 360 ദിർഹത്തിലേക്ക് വില ഇടിഞ്ഞപ്പോൾ പോലും വലിയ തോതിൽ ആളുകൾ സ്വർണം വാങ്ങിയിരുന്നില്ല. അതുകൊണ്ട് തന്നെ വില വീണ്ടും 375 ദിർഹം കടന്നതോടെ ആളുകൾ വീണ്ടും വാങ്ങാൻ മടിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതേസമം വില കുറയാനുള്ള സാധ്യതയും ചെറുകിയ വ്യാപാരികൾ പ്രവചിക്കുന്നുണ്ട്.

378 ദിർഹം ഉണ്ടായിരുന്ന സ്വർണ വിലയാണ് പെരുന്നാൾ ആയപ്പോഴേക്കും 369 ദിർഹത്തിലേക്ക് വീണത്. അതുകൊണ്ട് തന്നെ വൈകാതെ നേരിയ കുറവിനുള്ള സാധ്യത ഉണ്ടെന്ന് ഇവർ പറയുന്നു. സമ്മർ ഓഫറുകൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ജ്വല്ലറികൾ. ഇത് കൂടി പ്രയോജനപ്പെടുത്താനായാൽ ആശ്വാസ വിലയിൽ സ്വർണം വാങ്ങാനുള്ള അവസരം ഉണ്ടാകുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി.

ആഗോളവിപണിയിൽ

ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3,370 ഡോളറാണ് വില. വൈകാതെ തന്നെ വില 3,400 ഔൺസിലേക്ക് എത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം. അത്തരത്തിലൊരു വർധനവ് സംഭവിച്ചാൽ സ്വർണം വീണ്ടും കത്തിക്കയറുമെന്നാണ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്. യുഎസ് വ്യാപാരയുദ്ധം കൊഴുത്തതോടെയായിരുന്നു ആഗോള വിപണിയിൽ ആദ്യമായി ഔൺസ് വില റെക്കോഡിലെത്തിയത്. 3500 ഡോളറായിരുന്നു അന്ന് വില തൊട്ടത്. ഭൗമ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ പ്രതികൂലമായാൽ സ്വർണ വില പിടിവിടും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ചൈനയുമായുള്ള വ്യാപാരതർക്കത്തിൽ ഇപ്പോൾ ട്രംപ് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാട് മാറ്റിയേക്കുമെന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോഴത്തെ ചർച്ചയിൽ ചൈനയ്ക്കാണ് മുൻതൂക്കമെന്നതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

സ്വർണ ആഭരണമോ സ്വർണ നാണയമോ?

വില ഉയർന്ന പശ്ചാത്തലത്തിൽ ആഭരണം വാങ്ങാൻ മടിക്കുകയാണ് ഉപഭോക്താക്കൾ. ആഭരണത്തിന്റെ പണിക്കൂലി തന്നെയാണ് ആളുകളെ പിന്നോട്ട് അടിപ്പിക്കുന്നത്. പണിക്കൂലിയിൽ ചില ജ്വല്ലറികൾ വലിയ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കാൻ ഉപഭോക്താക്കൾ തയ്യാറാകുന്നില്ല. ആഭരണം വാങ്ങി പൈസ ചെലവഴിക്കുന്നതിനേക്കാൾ സ്വർണ നാണയം വാങ്ങുന്നതാണ് മികച്ചത് എന്ന ചിന്തയിലാണ് പലരും. സ്വർണ കട്ടികളും നാണയങ്ങളും വാങ്ങാൻ എത്തുന്നവർ കൂടുന്നുണ്ടെന്ന് ജ്വല്ലറികളും വ്യക്തമാക്കുന്നു. അതേസമയം ഏതാണ് ലാഭകരമെന്ന് ചോദിച്ചാൽ നിക്ഷേപമെന്ന നിലയിൽ ആഭരണങ്ങളേക്കാൾ മികച്ച് നാണയങ്ങളായും കട്ടികളായും വാങ്ങുന്നതായിരിക്കും ഉചിതം എന്നാണ് വിദഗ്ധർ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+