Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്വര്‍ണം വില ഇടിഞ്ഞു; 3760 രൂപയുടെ വ്യത്യാസം, പ്രവാസി സ്വര്‍ണപ്രേമികള്‍ക്ക് അതുല്യ അവസരം

ദുബായ്: സ്വര്‍ണം വാങ്ങാന്‍ കൊതിക്കുന്നവര്‍ക്ക് നല്ല അവരമാണ് കൈവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ന്നിരുന്ന സ്വര്‍ണവില ഇന്ന് കുറഞ്ഞു. രണ്ട് തവണയായിട്ടാണ് ഇന്ന് വില താഴ്ന്നത്. കേരളത്തില്‍ മാത്രമല്ല, യുഎഇയിലും വില കുറഞ്ഞിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ സ്വര്‍ണം വാങ്ങുന്ന പ്രവാസികള്‍ നിരവധിയാണ്. മാത്രമല്ല, വിസിറ്റിങ് വിസയില്‍ പോയവരും സ്വര്‍ണം വാങ്ങാറുണ്ട്.

ഈ അവസരത്തില്‍ യുഎഇയിലെ സ്വര്‍ണവില ഏറെ ശ്രദ്ധിക്കപ്പെടും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ താഴ്ന്നിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേരളത്തിലും യുഎഇയിലുമെല്ലാം വില താഴ്ന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില എത്രയാണ്, യുഎഇയില്‍ വില എത്രയാണ്, രണ്ടിടത്തെയും വില വ്യത്യാസം, എന്താണ് പൊടുന്നനെ വില താഴാന്‍ കാരണം, വരുംദിവസങ്ങളിലെ വില സാധ്യതകള്‍ എന്നിവ അറിയാം...

uae gold price today

ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അമേരിക്കയും ബ്രിട്ടനും തമ്മില്‍ നികുതി ഇളവ് നല്‍കിയുള്ള വ്യാപാര കരാറില്‍ എത്തിയതും വില കുറയാന്‍ ഇടയാക്കി. എല്ലാത്തിനും പുറമെയാണ് അമേരിക്കയും ചൈനയും തമ്മില്‍ തുടരുന്ന വ്യാപാര പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അമേരിക്ക ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് 145 ശതമാനം വരെ ചുങ്കം ചുമത്താന്‍ തീരുമാനിച്ചിരുന്നു. ചൈന തുല്യമായ തിരിച്ചടി അമേരിക്കക്കും നല്‍കിയതോടെ വിപണി ആശങ്കയിലാകുകയും സ്വര്‍ണവില കൂടാന്‍ കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ അധിക തീരുവ ഒഴിവാക്കാന്‍ ധാരണയായി. 90 ദിവസത്തേക്ക് അധിക തീരുവ ചുമത്തുന്നില്ല എന്നും പ്രഖ്യാപിച്ചു. ഇതോടെ വിപണിയില്‍ ഉണര്‍വുണ്ടായി.

സ്വര്‍ണവിപണിയില്‍ അപൂര്‍വ മാറ്റം

അമേരിക്കയും ചൈനയും തമ്മില്‍ പുതിയ ധാരണയുണ്ടാക്കിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം ഇന്ത്യയിലും യുഎഇയിലും സ്വര്‍ണില താഴ്ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 100 ഡോളറിലധികം കുറഞ്ഞു. ഈ വര്‍ഷം അപൂര്‍വമായിട്ടേ ഒരു ദിവസം ഇത്രയും കുറഞ്ഞിട്ടുള്ളൂ. ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ നിരക്ക് 3212 ഡോളറാണ്.

അതേസമയം, കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണവില 73360 രൂപയായിരുന്നു പവന്‍ വില. ഇന്ന് രാവിലെ 1300 രൂപയിലധികം കുറഞ്ഞ് 71040 രൂപയിലെത്തി. ഉച്ചയ്ക്ക് ശേഷം വീണ്ടും 1000 രൂപ താഴ്ന്ന് 70000 രൂപയായി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപയും 18 കാരറ്റ് ഗ്രാമിന് 7180 രൂപയുമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കേരളത്തിലെ വില. വരും ദിവസങ്ങളിലും വില കുറയുമെന്നാണ് പറയപ്പെടുന്നത്.

യുഎഇ സ്വര്‍ണവില ഇങ്ങനെ

യുഎഇയില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 400.50 ദിര്‍ഹമായിരുന്നു വില. ഇന്ന് രാവിലെ 395.25 ദിര്‍ഹവും ഉച്ചയ്ക്ക് ശേഷം 389 ദിര്‍ഹവുമായി താഴ്ന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 371 ദിര്‍ഹമായിരുന്നു വില. ഇന്ന് രാവിലെ 366 ദിര്‍ഹവും ഉച്ചയ്ക്ക് ശേഷം 360 ദിര്‍ഹവുമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്നലെ 355 ദിര്‍ഹമായിരുന്നു വില. ഇന്ന് രാവിലെ 350.75 ദിര്‍ഹമായും ഉച്ചയ്ക്ക് ശേഷം 345.25 ദിര്‍ഹമായും താഴ്ന്നു.

3760 രൂപ കുറവ്

രൂപ-ദിര്‍ഹം വിനിമയ നിരക്ക് 23 ആണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 360 ദിര്‍ഹവും. അതായത് ഒരു പവന്‍ സ്വര്‍ണത്തിന് 66240 രൂപയാകുമെന്ന് ചുരുക്കം. കേരളത്തില്‍ വില 70000 രൂപയാണ്. 3760 രൂപ യുഎഇയില്‍ കുറവാണ്. യുഎഇയില്‍ വില കുറഞ്ഞുവെങ്കിലും ജ്വല്ലറിയില്‍ തിരക്കേറിയിട്ടില്ല. ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

ലോകത്തെ എല്ലാ ഡിസൈനിലും ആഭരണം ലഭിക്കുന്നു എന്നതാണ് ദുബായ് ജ്വല്ലറി രംഗത്തെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ഇന്ത്യയിലേക്കാള്‍ വിലക്കുറവാണ് ദുബായില്‍ എന്നതും ഇവിടെ നിന്ന് പ്രവാസികള്‍ സ്വര്‍ണം വാങ്ങാന്‍ കാരണമാണ്. സ്വര്‍ണത്തിന്റെ പരിശുദ്ധിയാണ് ദുബായ് ജ്വല്ലറി മേഖലയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം. പുതിയ സാഹചര്യത്തില്‍ ഇനിയും വില കുറയുമെന്ന സൂചനയാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+