12-ലധികം വന്‍ ഓയില്‍ ടാങ്കറുകള്‍ വാടകയ്ക്ക് എടുത്ത് ഇന്ത്യ: എല്ലാം അറബ് രാജ്യങ്ങളില്‍ നിന്നും എണ്ണ എത്തിക്കും
അമേരിക്കയുടെ റഷ്യൻ എണ്ണ കമ്പനികൾക്കെതിരായ ഉപരോധങ്ങൾക്ക് പിന്നാലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി മേഖല വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് വഴിവെച്ചുകൊണ്ടിരിക്കുന്നത്. റോസ്നെഫ്റ്റ്, ലുക്കോയിൽ തുടങ്ങിയ പ്രധാന റഷ്യൻ ഉൽപ്പാദകരെ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ (നവംബർ 21 മുതൽ പ്രാബല്യത്തിൽ വരുന്നത്) ഇന്ത്യയെ മിഡിൽ ഈസ്റ്റിലെ സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, യുഎഐ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതലായി തിരിച്ചുവിടുകയാണ്.
ഈ ആഴ്ചയിൽ 12-ലധികം ഓയിൽ ടാങ്കറുകൾ വാടകയ്ക്ക് എടുത്തത് ഇന്ത്യ അറബ് രാജ്യങ്ങളിലേക്ക് കൂടുതലായി തിരിയുന്നു എന്നുള്ളതിന്‍റെ വ്യക്തമായ സൂചനയാണ്. ലക്ഷക്കണക്കിന് ബാരൽ ദിവസേനയുള്ള റഷ്യൻ എണ്ണയുടെ നഷ്ടം പരിഹരിക്കാൻ ഇന്ത്യൻ റിഫൈനറികൾ മിഡിൽ ഈസ്റ്റ്, യുഎസ്, ലാറ്റിൻ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.

2022-ൽ യുക്രെയിൻ ആക്രമണത്തിന് ശേഷം റഷ്യൻ എണ്ണയുടെ വിലയിളവ് (ഡിസ്കൗണ്ട്) കാരണം ഇന്ത്യയുടെ ഇറക്കുമതി 1%-ൽ നിന്ന് 35-40% ആയി ഉയർന്നു. 2025-ലെ ആദ്യ 9 മാസത്തിൽ 1.9 മില്യൺ ബാറൽ/ദിവസം (mbd) റഷ്യൻ എണ്ണയാണ് ഇന്ത്യയിലെത്തിയത്, ഇത് റഷ്യയുടെ മൊത്തം കയറ്റുമതിയുടെ 40% ആണ്. റിലയൻസ് ഇൻഡസ്ട്രീസ്, നയര എനർജി തുടങ്ങിയ സ്വകാര്യ റിഫൈനറികൾ 50%-ലധികം റഷ്യൻ എണ്ണയാണ് കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഉപരോധങ്ങൾ (ഓഗസ്റ്റ് 2025-ൽ പ്രഖ്യാപിച്ചത്) റോസ്നെഫ്റ്റും ലുക്കോയിലും ഉൾപ്പെടെ റഷ്യൻ എനർജി കമ്പനികളെ ലക്ഷ്യമിടുന്നു. ഇത് ഇന്ത്യൻ കമ്പനികൾക്ക് സെക്കൻഡറി സാങ്ക്‌ഷനുകളുടെ (ഷിപ്പിങ്, ഇൻഷുറൻസ്, ബാങ്കിങ്) ഭീഷണി ഉയർത്തുന്നു. യൂറോപ്യൻ യൂണിയനും 19-ാം റൗണ്ട് ഉപരോധങ്ങൾ ഏർപ്പെടുത്തി, റഷ്യൻ എല്‍ എന്‍ ജിയുടെ ഇറക്കുമതി നിരോധിച്ചു.
ഇന്ത്യയുടെ 7 പ്രധാന റിഫൈനറികളിൽ 5 എണ്ണം (റിലയൻസ് ഉൾപ്പെടെ) ഈ ആഴ്ചയോടെ റഷ്യൻ എണ്ണ സ്വീകാരണം നിർത്തുമെന്ന് പ്രഖ്യാപിച്ചു. ബാക്കി കമ്പനികൾ നോൺ-സാങ്ക്ഷന്ഡ് സെല്ലറുകളിൽ നിന്ന് പരിമിതമായി ഇറക്കുമതി തുടരുമെങ്കിലും, 1മില്യണ്‍ ബാരളില്‍ അധികം നഷ്ടം സംഭവിക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു.
ഈ ആഴ്ചയിൽ സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, യുഎഐ എന്നിവിടങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ 12 ടാങ്കറുകളാണ് ഇന്ത്യ വാടകയ്ക്ക് എടുത്തത്. മുൻമാസം ഇതേ സമയത്ത് 4 ടാങ്കർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വിഎല്‍സിസി (വെരി ലാർജ് ക്രൂഡ് കാരിയറുകൾ) എന്ന സൂപ്പർ ടാങ്കറുകളും സുവസ്‌മാക്സ് കപ്പലുകളും ഉൾപ്പെടുന്ന ഈ ബുക്കിങ്ങുകൾ നവംബർ അവസാനം മുതൽ ഡിസംബർ വരെ ലോഡിങിനുള്ളതാണ്. ഇന്ത്യൻ ഇറക്കുമതി കമ്പനികള്‍ ഇതിനപ്പുറം കൂടുതൽ ടാങ്കറുകൾ തേടുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
മിഡിൽ ഈസ്റ്റിൽ നിന്ന് ഏഷ്യയിലേക്കുള്ള വി എല്‍ സി സി ടാങ്കറുകളുടെ ദിവസ വാടക 5 വർഷത്തെ ഉയർന്ന നിലയ്ക്ക് അടുത്തെത്തുകയും ചെയ്തിട്ടുണ്ട്. കപ്പൽ ലഭ്യത കുറഞ്ഞതാണ് ഡിമാന്‍ഡും വിലയും ഉയരാന്‍ കാരണമായിരിക്കുന്നത്. ഇന്ത്യയുടെ മാസം തോറുമുള്ള ടെൻഡറുകളിലൂടെയുള്ള എണ്ണ വാങ്ങൽ സാധാരണത്തിന് അപ്പുറം വർധിച്ചെങ്കിലും റഷ്യന്‍ ഇറക്കുമതിയുടെ കുറവ് പരിഹരിക്കാന്‍ ഇതൊന്നും പോര.
ഈ മാറ്റം ഇന്ത്യയുടെ ഇറക്കുമതി ബില്ലിനെയും ബാധിക്കും. റഷ്യൻ ഡിസ്കൗണ്ട് നഷ്ടപ്പെടുന്നതോടെ 9-11 ഡോളർ ബില്യൺ വരെ അധിക ചെലവ് വരാം, ഇത് റിഫൈനറി മാർജിനുകൾ കുറയ്ക്കുകയും പെട്രോൾ-ഡീസൽ വിലകൾ വർധിപ്പിക്കുകയും ചെയ്യാം. എന്നാൽ, മിഡിൽ ഈസ്റ്റിന്റെ ഭൂമിശാസ്ത്രപരമായ സമീപം (കുറഞ്ഞ ഷിപ്പിങ് ചെലവും സ്ഥിരതയും) ഇന്ത്യയുടെ എനർജി സുരക്ഷിത്വത്തിന് അനുകൂലമാണ്. റിലയൻസ് പോലുള്ള റിഫൈനറികൾ ഇതിനകം മിഡിൽ ഈസ്റ്റ് സപ്ലൈകൾ വർധിപ്പിച്ചിട്ടുമുണ്ട്.
-
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം











Click it and Unblock the Notifications