Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ അമീര്‍ മാത്രമാണ് ഇനി പ്രതീക്ഷ; ഇന്ത്യന്‍ കുടുംബങ്ങള്‍ തൊഴുകൈകളോടെ...

ദോഹ: ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ഇനി പ്രതീക്ഷ ഖത്തര്‍ അമീറിലാണ്. ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി കരുണ കാണിക്കുമെന്ന വിശ്വാസത്തില്‍ അവര്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചു. ഖത്തര്‍ ജയിലില്‍ തടവിലാണ് എട്ട് മുന്‍ നാവികസേനാംഗങ്ങള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ദയാ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായ ആരോപണങ്ങളാണ് എട്ട് പേര്‍ക്കുമെതിരെയുള്ളത്. എല്ലാവരും 60 പിന്നിട്ടവരാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിദേശത്ത് സ്വകാര്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്ത ഇവര്‍ രഹസ്യവിവരങ്ങള്‍ ചോര്‍ത്തി ഇസ്രായേലിന് കൈമാറി എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നതോടെയാണ് ഖത്തര്‍ ജയിലിലടച്ചത്. എന്നാല്‍ ഇത് മാത്രമാണോ കുറ്റം, ഇവര്‍ക്കെതിരെ തെളിവുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അവ്യക്തമായി തുടരുന്നു.

qatar-emir

ഇന്ത്യന്‍ നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്താണെന്ന് ഖത്തര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേലിന് ഖത്തറിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്നും ദി ട്രിബ്യൂണ്‍ ഏപ്രിലില്‍ വാര്‍ത്ത നല്‍കിയിരുന്നു. 2008ലെ ഗസാ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിനെതിരെ ബന്ധം അവസാനിപ്പിച്ചതാണ് ഖത്തര്‍.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് എട്ട് പേരെയും ഖത്തര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പ്രതികള്‍ക്കെതിരെ കുറ്റംചുമത്തി വിചാരണ തുടങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എട്ട് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും എല്ലാം തള്ളി. ഒമാന്‍ കേന്ദ്രമായുള്ള ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന കമ്പനിയുടെ ദോഹ ഓഫീസിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

ഖത്തറിന്റെ നാവിക സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിലും ഇറ്റാലിയന്‍ സാങ്കേതിക വിദ്യയുള്ള മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കുന്നതിലും ഇവര്‍ ഖത്തറിനെ സഹായിച്ചിരുന്നുവത്രെ. രണ്ട് ഖത്തര്‍ പൗരന്മാരും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് ജാമ്യം ലഭിച്ചു. ദഹ്‌റ കമ്പനിയുടെ ദോഹയിലെ ഓഫീസ് കഴിഞ്ഞ മെയ് മാസം അടച്ചുപൂട്ടി.

ആഴ്ചയിലൊരിക്കല്‍ തടവുകാരെ കാണാന്‍ ഇന്ത്യന്‍ കുടുംബങ്ങളെ ഖത്തര്‍ അധികൃതര്‍ അനുവദിക്കുന്നുണ്ട്. ഖത്തറിലെത്താന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് ഫോണില്‍ ബന്ധപ്പെടാന്‍ അവസമൊരുക്കാറുമുണ്ട്. അവര്‍ നിരപരാധികളാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം മാപ്പ് നല്‍കി എല്ലാവരെയും വിട്ടയക്കുമെന്ന പ്രതീക്ഷയിലാണ കുടുംബാംഗങ്ങള്‍.

റമദാനിലും ദേശീയ ദിനത്തിലുമാണ് ഖത്തര്‍ അമീര്‍ തടവുകാര്‍ക്ക് മാപ്പ് നല്‍കുക. ഈ വര്‍ഷത്തെ റമദാന്‍ കഴിഞ്ഞു. ഡിസംബര്‍ 18നാണ് ഖത്തര്‍ ദേശീയദിനം. ഈ സമയം മാപ്പ് ലഭിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് കുടുംബങ്ങള്‍ നടത്തുന്നത്. ഇവരുടെ കേസില്‍ കോടതി ബുധനാഴ്ച വാദം കേള്‍ക്കുന്നുണ്ട്. നിയമസഹായം എല്ലാവര്‍ക്കും ഉറപ്പാക്കുന്നുണ്ടെന്നും കേസ് ദോഹയിലെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+