മലയാളിക്ക് തുണയായി യുഎഇ പൊതുമാപ്പ്; 9 വർഷത്തിന് ശേഷം ആദ്യമായി മകനെ കണ്ട് വൈശാഖ്
അബുദാബി: ഒമ്പത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസിയായ വൈശാഖ് സുരേന്ദ്രൻ ആദ്യമായി ഒമ്പത് വയസ്സുള്ള തന്റെ മകന കണ്ടു. താമസ ലംഘനത്തിന് യു എ ഇ പൊതുമാപ്പ് നൽകിയതിന് പിന്നാലെയാണ് വൈശാഖ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ജനച്ചതിന് ശേഷം ആദ്യമായി മകനെ കണ്ടപ്പോൾ അദ്ദേഹം വികാരഭരിതനായി. എല്ലാ പ്രതിസന്ധികളിലും മകനെ പൊന്നുപോലെ നോക്കിയ ഭാര്യ തന്റെ ശക്തിയുടെ നെടുംതൂണാണെന്ന് വൈശാഖ് പറഞ്ഞു.
തന്നെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും യു എ ഇ സർക്കാരിനും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 2009 ൽ യു എ ഇയിൽ എത്തിയത് മുതൽ ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ യാത്ര. സഹായായി തുടങ്ങി സെയിൽസ്മാനായി, തന്റെ സമ്പാദ്യം എല്ലാം നിക്ഷേപിച്ച് അബുദാബിയിൽ സ്വന്തം ചെറുകിട ബിസിനസ് തുടങ്ങി. എന്നാൽ പാർട്ണർ പിൻവാങ്ങിയപ്പോൾ ബിസിനസ്സ് നഷ്ടത്തിലായി, സാമ്പത്തിക നഷ്ടമായി. അതിനിടെ വിവാഹം കഴിഞ്ഞു. 2015ൽ അച്ഛനായി.

അബുദാബിയിൽ തിരിച്ചെത്തിയപ്പോൾ വൈശാഖന്റെ കമ്പനിയിൽ നിന്ന് ഒരു വലിയ തുക കിട്ടാൻ ഗ്യാരണ്ട ചെക്കുകൾ വാങ്ങി ഒരു ബന്ധു വൈശാഖിനെ പറ്റിച്ചുവെന്ന് അദ്ദേഹം പറയുന്നു. ബൗൺസായ ചെക്കുകൾ കാരണം വൈശാഖ് സുരേന്ദ്രൻ ജയിലിലായി. 2017 മുതൽ, തൻ്റെ കമ്പനിയുടെ ലൈസൻസ് പുതുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല, അത് പിഴയ്ക്കും കോടതി കേസുകൾക്കും കാരണമായി. ബാധ്യത ഒടുവിൽ 40,000 ദിർഹം കവിഞ്ഞു.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ സുഹൃത്തുക്കളായ അർഷാദ് അബ്ദുൾ അസീസ്, അഹമ്മദ് ഫാരിസ്, സമീർ കല്ലറ എന്നിവരിൽ നിന്ന് സുരേന്ദ്രന് കലവറയില്ലാത്ത പിന്തുണ ലഭിച്ചു. വാടകയും ഭക്ഷണവും മറ്റു ചിലവുകളും അവർ വൈശാഖനെ സഹായിച്ചു.
കൂടാതെ, മൈറ ഗ്രൂപ്പിൻ്റെ മാനേജിംഗ് ഡയറക്ടർ അജയ് ചൗഹാൻ സുരേന്ദ്രൻ്റെ കടങ്ങൾ തീർക്കാൻ ഒരു തുക സംഭാവന ചെയ്തു. കഴിഞ്ഞയാഴ്ച വീട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ്, സുഹൃത്തുക്കൾ ഷോപ്പിംഗ് ആവശ്യങ്ങൾക്കായി പണം നൽകുകയും ചെയ്തു.
നാട്ടിലെത്തിയെങ്കിലും സന്തോഷം നീണ്ടുനിന്നില്ല, കാരണം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് അദ്ദേഹത്തിന്റെ അച്ഛൻ ആശുപത്രിയിൽ ആണ്. തിരിച്ചടികൾ ഉണ്ടാകുമ്പോൾ നല്ലൊരു ജീവിതം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് വൈശാഖൻ.












Click it and Unblock the Notifications