Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനും കടത്തില്‍: പക്ഷെ ഇനിയുള്ളത് 14.1 ബില്യൺ റിയാല്‍ മാത്രം, ബാധ്യത കുറഞ്ഞ് വരുന്നു

മസ്കറ്റ്: ഒമാന്റെ പൊതുകടത്തില്‍ ശ്രദ്ധേയമായ ഇടിവ്. 2025-ന്റെ രണ്ടാം പാദത്തിൽ ഒമാന്റെ പൊതുകടം 2.08 ശതമാനം കുറഞ്ഞ് 14.1 ബില്യൺ ഒമാനി റിയാലായി. സ്വകാര്യ മേഖലയ്ക്ക് ധനമന്ത്രാലയം നൽകിയ തുകകളാണ് ഈ കുറവിന് പ്രധാന കാരണമെന്നാണ് ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്യുന്നത്. ഈ കാലയളവിൽ 749 മില്യൺ ഒമാനി റിയാലിലധികം തുകയാണ് മന്ത്രാലയം വിതരണം ചെയ്തിരിക്കുന്നത്. ഇടപാടുകൾ ശരാശരി അഞ്ച് പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ തീർപ്പാക്കിയത് പ്രാദേശിക വിപണികളിൽ ലിക്വിഡിറ്റി വർധിപ്പിക്കാൻ സഹായിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.

പൊതുകടത്തിലെ ഈ കുറവ് ഒമാന്റെ തുടർച്ചയായ ധനകാര്യ ശക്തിപ്പെടുത്തൽ ശ്രമങ്ങളെ സൂചിപ്പിക്കുന്നു. എണ്ണ ഇതര വരുമാനത്തിന്റെ വർധനവും ചെലവ് നിയന്ത്രണവും കടം കുറയ്ക്കുന്നതില്‍ നിർണ്ണായക പിന്തുണ നല്‍കിയിട്ടുണ്ട്. ഫിച്ച് റേറ്റിംഗ്സ് അടുത്തിടെ ഒമാന്റെ ദീർഘകാല വിദേശ കറൻസി ഇഷ്യൂവർ ഡിഫോൾട്ട് റേറ്റിംഗ് പോസിറ്റീവ് ഔട്ട്‌ലുക്കോടെ BB+ ആയി സ്ഥിരീകരിച്ചിരുന്നു. ശക്തമായ ധനകാര്യ നീക്കങ്ങളും മെച്ചപ്പെട്ട ഡെബിറ്റ് പ്രൊഫൈലും ഇതിന് കാരണമായതായും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.

oman-main-

2025-ന്റെ രണ്ടാം പാദത്തിൽ ഒമാന്റെ പൊതു വരുമാനം 5.84 ബില്യൺ റിയാലായിരുന്നു, ഇത് 2024-ലെ ഇതേ കാലയളവിലെ 6.20 ബില്യൺ റിയാലിനെ അപേക്ഷിച്ച് 6 ശതമാനം കുറവുമാണ്. ഹൈഡ്രോകാർബൺ വരുമാനത്തിലെ ഇടിവാണ് ഇതിന് പ്രധാന കാരണം. ശരാശരി എണ്ണ വിലയും ഉൽപ്പാദനവും കുറഞ്ഞതിനാൽ, ഓയിൽ മേഖലയില്‍ നിന്നുള്ള വരുമാനം 3.02 ബില്യൺ റിയാലായി. ഇത് 2024-ലെ 3.36 ബില്യൺ റിയാലില്‍ നിന്നും പത്ത് ശതമാനം കുറവാണ്.

ഗ്യാസ് മേഖലയില്‍ നിന്നുള്ള വരുമാനം 6 ശതമാനം കുറഞ്ഞ് 884 മില്യൺ റിയാലായി. എന്നിരുന്നാലും, എണ്ണ ഇതര മേഖലയിൽ നിന്നുള്ള നിലവിലെ വരുമാനം 2 ശതമാനം വർധിച്ച് 1.93 ബില്യൺ റിയാലായി. പൊതു ചെലവ് 2024-നെ അപേക്ഷിച്ച് 5 ശതമാനം വർധനവോടെ 6.09 ബില്യൺ റിയാലായി. വികസന ചെലവുകളിലെ വർധനവാണ് ഇതിന് പ്രധാന കാരണം. നിലവിലെ ചെലവ് 1 ശതമാനം കുറഞ്ഞ് 4.12 ബില്യൺ റിയാലായി എന്നതും ശ്രദ്ധേയമാണ്.

വികസന പദ്ധതികൾക്കായി 900 മില്യൺ റിയാൽ വകയിരുത്തിയിരുന്നതിൽ 76 ശതമാനം, അതായത് 688 മില്യൺ റിയാൽ, ഈ പാദത്തിൽ ചെലവഴിച്ചു. ഇത് പദ്ധതികളുടെ വേഗത്തിലുള്ള പുരോഗതി കാണിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംഭാവനകളും മറ്റ് ചെലവുകളും 7 ശതമാനം വർധിച്ച് 1.16 ബില്യൺ റിയാലായിട്ടുണ്ട്. സബ്‌സിഡി വിഹിതത്തിൽ 339 മില്യൺ റിയാൽ വൈദ്യുതി മേഖലയ്ക്കും, 289 മില്യൺ റിയാൽ സാമൂഹിക സംരക്ഷണ സംവിധാനത്തിനും, 44 മില്യൺ റിയാൽ ഇന്ധന മേഖലയുമായി ബന്ധപ്പെട്ടും നൽകി. ഭാവി കടബാധ്യതകൾക്കായി 200 മില്യൺ റിയാൽ കൂടി നീക്കിവച്ചു. സാമൂഹിക മേഖലകൾക്കും അടിസ്ഥാന സേവനങ്ങൾക്കുമായി 3.12 ബില്യൺ റിയാൽ ചെലവഴിച്ചു.

എണ്ണവിലയിലെ ഇടിവ് വരുമാനത്തെ ബാധിച്ചെങ്കിലും, എണ്ണ ഇതര മേഖലയിലെ വളർച്ചയും ധനകാര്യ ശിക്ഷണവും ഒമാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. വികസന പദ്ധതികളുടെ വേഗത്തിലുള്ള നടത്തിപ്പും സ്വകാര്യ മേഖലയിലേക്കുള്ള പണമൊഴുക്കും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്ക് ശക്തി പകരുന്നതായും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

സമീപകാലത്തായി പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിർണ്ണായക സ്വാധീന ശക്തിയായി ഉയർന്ന് വരുന്ന രാഷ്ട്രമാണ് ഖത്തർ. താലിബാന്‍ വിഷയം ആയാലും ഇസ്രായേല്‍-ഇറാന്‍ പ്രശ്നം ആയാലും പല നിർണ്ണായക ചർച്ചകള്‍ക്കും ഖത്തർ വേദിയാകുന്നു. അത്തരമൊരു നീക്കത്തന് കഴിഞ്ഞ ആഴ്ചയയും ഖത്തർ സാക്ഷ്യം വഹിച്ചു. ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മോസാദിന്റെ മേധാവി ഡേവിഡ് ബർനിയ ഖത്തറിലെത്തിയത് ഗാസയിലെ സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമമായിട്ടാണെന്ന വിലയിരുത്തല്‍ ശക്തമാണ്. പിന്നാലെ ഹമാസ് വെടിനിർത്തലിന് തയ്യാറായെന്ന വാർത്തയും പുറത്ത് വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+