Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടര കിലോമീറ്ററുള്ള 2 തുരങ്കങ്ങള്‍; 36 പാലങ്ങള്‍... ഗള്‍ഫ് മാറി ചിന്തിക്കുന്നു, കാറ്റും മഴയും ചെറുക്കും

മസക്കത്ത്: യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റെയില്‍ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അസ്‌യദ് ഗ്രൂപ്പിന്റെ സിഇഒ അബ്ദുറഹ്മാന്‍ ബിന്‍ സലീം അല്‍ ഹാത്മിയാണ് വിശദാംശങ്ങള്‍ നല്‍കിയത്. പാത നിര്‍മിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചുള്ള രൂപകല്‍പ്പനയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഒമാന്‍-യുഎഇ റെയില്‍പാതയുടെ പുതിയ പേര് ഹഫീത്ത് റെയില്‍ എന്നാണ്. പ്രാദേശിക സാംസ്‌കാരിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് ഈ പേരിട്ടിരിക്കുന്നത്. ഒമാനിലെ സോഹാറില്‍ നിന്ന് യുഎഇ തലസ്ഥാനത്തെ ബന്ധിപ്പിക്കുന്നതാകും പാത. ഏത് കാലാവസ്ഥയിലും മുടങ്ങാതെ സര്‍വീസ് നടത്താന്‍ സാധിക്കുംവിധമാണ് പാതയുടെ രൂപകല്‍പ്പന തയ്യാറാക്കിയിരിക്കുന്നത്.

uae-man-hafeet-rail

റെയില്‍ പാതയില്‍ രണ്ട് തുരങ്കങ്ങള്‍ വരും. ഓരോ തുരങ്കവും രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകും. കൂടാതെ 36 പാലങ്ങളും പാതയിലുണ്ട്. ചില പാലങ്ങള്‍ 34 മീറ്റര്‍ ഉയരത്തിലാകുമെന്നും അല്‍ ഹാത്മി ഒമാന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു. സോഹാര്‍, അല്‍ഐന്‍ എന്നിവിടങ്ങളിലെ പാസഞ്ചര്‍ സ്റ്റേഷനുകളും സോഹാര്‍, ബുറൈമി, അല്‍ഐന്‍ എന്നിവിടങ്ങളിലെ ചരക്കു സ്‌റ്റേഷനുകളും ഉള്‍പ്പെടെയാണ് നിര്‍മിക്കുന്നത്.

സോഹാറില്‍ നിന്ന് അബൂദാബിയിലേക്ക് 100 മിനുട്ടില്‍ എത്താന്‍ സാധിക്കും. സോഹാറില്‍ നിന്ന് അല്‍ഐനിലേക്ക് 47 മിനുട്ട് മതിയാകും എന്നതും എടുത്തുപറയണം. പാത പൂര്‍ത്തീകരിക്കുന്നതോടെ വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് ഹാത്മി പറയുന്നു. ഓരോ ചരക്ക് ട്രെയിനിലും 25000 ടണ്‍ ശേഷിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ മാറ്റങ്ങള്‍, ഭൂനിരപ്പിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് നിര്‍മാണം.

ഒരു ചരക്കുവണ്ടിയില്‍ 25000 ടണ്‍ ഭാരം കയറ്റാന്‍ സാധിക്കും. 270 ലധികം കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ടാകും. മറ്റു ചരക്കു ഗതാഗതവുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പത്തിരട്ടി കുറയ്ക്കാം. 120 കോലമീറ്റര്‍ വേഗതയിലാകും ചരക്കുവണ്ടികള്‍ യാത്ര ചെയ്യുക. അതേസമയം, പാസഞ്ചര്‍ ട്രെയിനുകള്‍ 200 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കും.

ചരക്കുകടത്ത് ചെലവിലും വലിയ ലാഭം പാത പൂര്‍ത്തിയാകുന്നതോടെ ലഭിക്കും. നിലവിലുള്ള ചരക്കു കടത്ത് ചെലവിനേക്കാള്‍ 35 മുതല്‍ 40 ശതമാനം വരെ ചെലവ് ചുരുക്കാം. യാത്രാ സമയവും ലാഭിക്കാം. റോഡ് വഴി സോഹാറില്‍ നിന്ന് ബുദാബിയിലേക്ക് ചരക്കുകള്‍ എത്തിക്കുന്ന സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ പകുതി സമയത്തിനകം ലക്ഷ്യത്തിലെത്താനും കഴിയും.

റെയില്‍വേ കടന്നുപോകുന്ന ജബല്‍ ഹഫീത്തിനെ സൂചിപ്പിച്ചാണ് പുതിയ പാതയ്ക്ക് ഹഫീത്ത് റെയില്‍ എന്ന് പേരിട്ടിരിക്കുന്നത്. ഇത്തിഹാദ് റെയില്‍, മുബാദല, ഒമാനിലെ അസ്‌യദ് ഗ്രൂപ്പ് എന്നിവരാണ് പാത ഒരുക്കുന്നത്. മറ്റുചില കമ്പനികളും സഹകരിക്കും. 300 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാനും പാതയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+