ഒമാന്‍-ഇറാന്‍ ബന്ധം പുതിയ തലത്തിലേക്ക്; ഒറ്റയടിക്ക് ഒപ്പിട്ടത് 20 ഓളം കരാറുകളില്‍..
ഇറാനും ഒമാനും അഞ്ച് സഹകരണ കരാറുകളിലും പത്ത് ധാരണാപത്രങ്ങളിലും വിവിധ മേഖലകളിലായി മൂന്ന് എക്‌സിക്യൂട്ടീവ് പ്രോഗ്രാമുകളിലും ഒപ്പുവച്ചു. നിയമം, സാമ്പത്തികം, രാഷ്ട്രീയം, സാംസ്‌കാരികം, വിദ്യാഭ്യാസം, ആരോഗ്യം, പ്രതിരോധം, മാധ്യമം, സാങ്കേതികവിദ്യ, ഊര്‍ജ്ജം, ഖനനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ബന്ധം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ കരാറുകള്‍ ലക്ഷ്യമിടുന്നത്.
ഇറാന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ തന്നെയാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 27 ന് ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സെയ്ദ് എന്നിവരുടെ സാന്നിധ്യത്തില്‍ ആണ് ഒപ്പുവെക്കല്‍ നടന്നത്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് പെസെഷ്‌കിയാന്‍ ഒമാനിലെത്തിയത്.

ഒമാന്റെ മധ്യസ്ഥതയിലുള്ള യു എസ്-ഇറാന്‍ ആണവ ചര്‍ച്ചകള്‍ ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. മേയ് 28 ന് ഒമാനില്‍ ഒരു കൂട്ടം ഇറാനിയന്‍ പ്രവാസികളോട് സംസാരിച്ച പ്രസിഡന്റ് പെസെഷ്‌കിയാന്‍, പുതുതായി ഒപ്പുവച്ച കരാറുകളുടെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറഞ്ഞു. അവ നടപ്പിലാക്കുന്നത് ദൃഢനിശ്ചയത്തോടെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാല ബന്ധങ്ങളുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉഭയകക്ഷി സഹകരണത്തില്‍ ഒരു പുതിയ അധ്യായം തുറക്കുന്നതിനുള്ള ഒമാനി നേതൃത്വത്തിന്റെ പ്രതിബദ്ധത പെസെഷ്‌കിയന്‍ ഊന്നിപ്പറഞ്ഞു. ഇറാനിയന്‍, ഒമാനി ബിസിനസ് നേതാക്കളുമായുള്ള ഒരു പ്രത്യേക കൂടിക്കാഴ്ചയില്‍, കര, കടല്‍, വ്യോമ പാതകളെ പിന്തുണയ്ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. വ്യാവസായിക, ശാസ്ത്ര, സാമ്പത്തിക മേഖലകളില്‍ ശക്തമായ സഹകരണത്തിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരിയായ ചട്ടക്കൂടുകള്‍ നിലവിലുണ്ടെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക വ്യാപാരം 2030 ബില്യണ്‍ ഡോളറിലെത്തുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആഫ്രിക്ക, റഷ്യ, മധ്യേഷ്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, തുര്‍ക്കി, യൂറോപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളുമായി വിശാലമായ തന്ത്രപരമായ സഹകരണം സ്ഥാപിക്കുന്നതിനുള്ള ഇറാനും ഒമാനും ഉള്ള സാധ്യതയും പെസെഷ്‌കിയന്‍ വിശദീകരിച്ചു.
സ്വകാര്യ മേഖലയുടെ പ്രധാന പങ്കിനെക്കുറിച്ചും ശാസ്ത്രം, സംസ്‌കാരം, സുരക്ഷ, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള 'പരോക്ഷ' ആണവ ചര്‍ച്ചകള്‍ സുഗമമാക്കുന്നതില്‍ ഒമാന്റെ സജീവവും ക്രിയാത്മകവുമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഒരു നിഷ്പക്ഷ മധ്യസ്ഥന്‍ എന്ന നിലയില്‍ ഒമാനിലുള്ള ഇറാന്റെ പൂര്‍ണ വിശ്വാസത്തെ ഇറാന്‍ പ്രസിഡന്റും അഭിനന്ദിച്ചു.
പ്രതിരോധത്തിലും സുരക്ഷയിലും സംയുക്ത ശ്രമങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക വിനിമയങ്ങളും വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം കൂടുതല്‍ ഊന്നിപ്പറഞ്ഞു. അതേസമയം സുല്‍ത്താന്‍ ഹൈതം നിലവിലുള്ള സുരക്ഷാ, സൈനിക ബന്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഊര്‍ജ്ജ സഹകരണത്തിന് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ട് നിരീക്ഷിക്കുകയും ചെയ്തു.
തുറമുഖ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തന്ത്രപരമായ മൂല്യത്തെക്കുറിച്ചും ഇറാന്റെ വടക്ക്-തെക്ക് റെയില്‍ ഇടനാഴിയുടെ വാണിജ്യ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒമാന്റെ മധ്യസ്ഥ ശ്രമങ്ങളില്‍ വിശ്വസിക്കുന്നുവെന്ന് സുല്‍ത്താന്‍ അംഗീകരിച്ചു.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും അഞ്ച് തവണ പരോക്ഷ ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെയ് 23 ന് റോമില്‍ വെച്ചാണ് ഏറ്റവും പുതിയ ചര്‍ച്ച അവസാനിച്ചത്. എന്നിരുന്നാലും, ആഭ്യന്തര സമ്പുഷ്ടീകരണ ശേഷി നിലനിര്‍ത്തണമെന്ന് ടെഹ്റാന്‍ നിര്‍ബന്ധം പിടിക്കുന്നതിനാല്‍ ചര്‍ച്ചകള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സമ്പുഷ്ടീകരണം ഒഴിവാക്കണമെന്നാണ് വാഷിംഗ്ടണിന്റെ ആവശ്യം












Click it and Unblock the Notifications