Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ റെഡി, 1000 കോടിയും ഓഫീസും; യുഎഇയും ഒമാനും കണ്ടുപഠിച്ചു, ട്രംപിന്റെ കെണി ഏശില്ല

ന്യൂഡല്‍ഹി: അമേരിക്ക ചുമത്തിയ ഇരട്ട ഭാര ചുങ്കത്തില്‍ നിന്ന് മറികടക്കാന്‍ ശ്രമിക്കുന്ന ഇന്ത്യയ്ക്ക് താങ്ങായി നിരവധി രാജ്യങ്ങള്‍. വിപുലമായ വ്യാപാര ബന്ധത്തിന് തുടക്കമിടാനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. പുതിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനവും ഈ ലക്ഷ്യത്തോടെയാണ്. ഇതിനിടെയാണ് ഖത്തര്‍ ഇന്ത്യയുമായി പുതിയ വ്യാപാരത്തിന് ഒരുങ്ങുന്നത്.

യുഎഇയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഒമാനുമായി ഈ കരാറിന്റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. വൈകാതെ കരാര്‍ ഒപ്പുവയ്ക്കും. ജിസിസിയിലെ ആറ് രാജ്യങ്ങള്‍ ചേര്‍ന്ന് ഇന്ത്യയുമായി വ്യാപാര കരാറുണ്ടാക്കണം എന്ന ആലോചനയാണ് സൗദി അറേബ്യയ്ക്ക്. ബഹ്‌റൈനും ഓസ്‌ട്രേലിയയും ഇന്ത്യയുമായി കരാറിന് ശ്രമം തുടങ്ങി. അതിനിടെയാണ് ഖത്തര്‍ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തിയയത്...

qatar india free trade deal

ഖത്തര്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ താല്‍പ്പര്യം അറിയിച്ചു എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. ഖത്തര്‍ വിദേശ വ്യാപാര സഹമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സായിദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. യുഎഇയുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചതും ഒമാനുമായിയ ചര്‍ച്ച പൂര്‍ത്തിയായതുമാണ് ഖത്തറിന്റെ താല്‍പ്പര്യത്തിന് കാരണം.

ഊര്‍ജം, അടിസ്ഥാന സൗകര്യം, ഫാര്‍മ, ഭക്ഷ്യ സംസ്‌കരണം, ധനകാര്യം എന്നീ മേഖലകളില്‍ നിക്ഷേപം ഇറക്കാനാണ് ഖത്തറിന് താല്‍പ്പര്യം. സാമ്പത്തികകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും ഖത്തര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ത്യയിലെത്തിയപ്പോള്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു.

യൂറോപ്യന്‍ പ്രതിനിധികള്‍ വരുന്നു

ഇതുമായി ബന്ധപ്പെട്ട തുടര്‍ച്ചര്‍ച്ചകളും ന്യൂഡല്‍ഹിയില്‍ നടന്നു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് ഇന്ത്യയില്‍ ഓഫീസ് ഉടന്‍ തുറക്കും. ഒമാനുമായി വ്യാപാര ചര്‍ച്ച പൂര്‍ത്തിയായെന്ന് പീയൂഷ് ഗോയല്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. കൂടാതെ ന്യൂസിലാന്റ്, ചിലി, പെറു, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

അടുത്താഴ്ച വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്ത്വാള്‍ ബ്രസല്‍സ് സന്ദര്‍ശിക്കും. സെപ്തംബര്‍ എട്ടിന് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച ന്യൂഡല്‍ഹിയില്‍ നടക്കും. തൊട്ടുപിന്നാലെ യൂറോപ്യന്‍ വ്യാപാര കമ്മീഷണര്‍ മാറോസ് സെഫ്‌കോവിക് ഇന്ത്യയില്‍ വരും. ഇതേ വേളയില്‍ തന്നെയാണ് സൗദി അറേബ്യയും ബഹ്‌റൈനും ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്.

യൂറേഷ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര്യ വ്യാപാര ചര്‍ച്ച തുടങ്ങുന്നതിനുള്ള പരിഗണനാ വിഷയങ്ങളില്‍ ഒപ്പുവച്ചു. അര്‍മേനിയ, ബെലാറസ്, കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, റഷ്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുമായുള്ള ഈ ചര്‍ച്ചയില്‍ ഭാഗമാകുക. അമേരിക്ക ഇരട്ട ചുങ്കം ചുമത്തിയ സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതി പ്രതിസന്ധിയിലിയാട്ടുണ്ട്. ഇത് മറികടക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നേരത്തെ ഇത്തരം ചര്‍ച്ചകള്‍ക്ക് തുടക്കമിടേണ്ടിയിരുന്നു എന്നാണ് ഉയരുന്ന അഭിപ്രായം. കയറ്റുമതിക്ക് പുതിയ വിപണി കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+