Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ സ്വര്‍ഗം പണിയുമോ? സൗദി വഴി വമ്പന്‍ പൈപ്പ് ലൈന്‍ പദ്ധതി... വാര്‍ത്ത ശരിയല്ലെന്ന് വിശദീകരണം

ദോഹ: ജിസിസി രാജ്യമായ ഖത്തറിന്റെ പ്രധാന വരുമാന മാര്‍ഗം പ്രകൃതി വാതകമാണ്. ക്രൂഡ് ഓയില്‍ ആദായ മാര്‍ഗമാണെങ്കിലും എല്‍എന്‍ജിയാണ് മുഖ്യം. വാതകം പ്രധാന വരുമാന മാര്‍ഗമാക്കിയ മറ്റൊരു രാജ്യമാണ് റഷ്യ. യൂറോപ്പും റഷ്യയും ഉടക്കിയ വേളയില്‍ യൂറോപ്പ് ഖത്തറിന്റെ സഹായം തേടിയിരുന്നു. നേരത്തെ ഖത്തറില്‍ നിന്ന് യൂറോപ്പിലേക്ക് വാതകക്കുഴല്‍ നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു.

പല കാരണങ്ങളാല്‍ പദ്ധതി നടന്നില്ല. പക്ഷേ, അടുത്തിടെ ഈ വാതകക്കുഴല്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. നേരത്തെ പദ്ധതിക്ക് തുരങ്കം വച്ച സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പുറത്താക്കപ്പെട്ട സാഹചര്യത്തിലാണിത്. പദ്ധതി നടപ്പായാല്‍ ഖത്തറിന് കോടികളുടെ വരുമാനം കിട്ടും. എന്നാല്‍ വാര്‍ത്ത ശരിയല്ല എന്നാണ് ഖത്തര്‍ പ്രതികരിച്ചിരിക്കുന്നത്. സൗദി അറേബ്യ വഴിയോ ഇറാഖ് വഴിയോ വാതകക്കുഴല്‍ സ്ഥാപിക്കാനയിരുന്നു പദ്ധതി. വിശദമായി അറിയാം...

qatar-saudi-turkey-europe-gaspipline-1

മുന്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയുടെ കാലത്ത് 2009ലാണ് ഖത്തറില്‍ നിന്ന് യൂറോപ്പിലേക്ക് വാതകക്കുഴല്‍ സ്ഥാപിക്കുന്ന ചര്‍ച്ച മാധ്യമങ്ങളില്‍ നിറഞ്ഞത്. 1500 കിലോമീറ്ററില്‍ ഖത്തറില്‍ നിന്ന് തുര്‍ക്കിയിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും വാതകക്കുഴല്‍ സ്ഥാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. 1000 കോടി ഡോളര്‍ ആണ് പദ്ധതി ചെലവ് കണക്കാക്കിയത്.

പദ്ധതിക്ക് തുരങ്കംവച്ചു

സൗദി അറേബ്യ, ജോര്‍ദാന്‍, സിറിയ, തുര്‍ക്കി വഴി യൂറോപ്പിലേക്കായിരുന്നു വാതകക്കുഴല്‍. എന്നാല്‍ അന്നത്തെ സിറിയന്‍ പ്രസിഡന്റ് അസദ് പദ്ധതിക്ക് തുരങ്കംവച്ചു. ഈ വാതകക്കുഴല്‍ യാഥാര്‍ഥ്യമായാല്‍ ഏറ്റവും വലിയ തിരിച്ചടി റഷ്യയ്ക്ക് ആകുമായിരുന്നു. അതുകൊണ്ടാണ് റഷ്യയുടെ ഉറ്റ ചങ്ങാതിയായ അസദ് എതിര്‍ത്തത് എന്നായിരുന്നു വാര്‍ത്തകള്‍.

സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് വഴി തുര്‍ക്കിയിലൂടെ യൂറോപ്പിലേക്ക് എന്ന മറ്റൊരു പാതയും ചര്‍ച്ചയിലുണ്ടായിരുന്നു. കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ച അസദ്, പുതിയ മാര്‍ഗം മുന്നോട്ട് വച്ചു. ഗള്‍ഫ്, കരിങ്കടല്‍, കോക്കസസ്, മെഡിറ്ററേനിയന്‍ കടലുകള്‍ വഴി വാതകം സിറിയയിലെത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാമെന്നായിരുന്നു അസദിന്റെ പദ്ധതി. വാതക ഹബ്ബാക്കി സിറിയയെ മാറ്റുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

അറബ് ഗ്യാസ് പൈപ്പ്‌ലൈന്‍ എന്ന അസദിന്റെ ഈ പദ്ധതിക്ക് 6300 കിലോമീറ്ററില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടിയിരുന്നു. അതിനിടെയാണ് സിറിയിയല്‍ ആഭ്യന്തര യുദ്ധമുണ്ടായതും പദ്ധതി അവതാളത്തിലായതും. അസദ് പുറത്താക്കപ്പെട്ടതോടെ പുതിയ സര്‍ക്കാര്‍ സിറിയയില്‍ നിലവില്‍ വന്നുകഴിഞ്ഞു. ഇവര്‍ക്ക് ഖത്തറിന്റെ എല്ലാ പിന്തുണയുമുണ്ട്. ഈ വേളയിലാണ് പഴയ പൈപ്പ്‌ലൈന്‍ പദ്ധതി വീണ്ടും ചര്‍ച്ചയായിരിക്കുന്നത്.

പുതിയ ചര്‍ച്ചയ്ക്ക് കാരണം

തുര്‍ക്കി വഴി യൂറോപ്പിലേക്ക് ഖത്തറില്‍ നിന്നുള്ള വാതകം എത്തിക്കാന്‍ സാധിക്കുമെന്ന് തുര്‍ക്കി ഊര്‍ജ മന്ത്രി അല്‍പര്‍സ്ലാന്‍ ബയ്‌റക്തര്‍ അടുത്തിടെ പറഞ്ഞതാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സിറിയില്‍ സുരക്ഷിതമായ അന്തരീക്ഷമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണെന്നും വിശദമായ സാങ്കേതിക-സാമ്പത്തിക അവലോകനം വേണ്ടതുണ്ടെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു.

അതേസമയം, സിറിയയെ എല്ലാവിധത്തിലും സഹായിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ വാതകപ്പൈ് ലൈന്‍ വരുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് മുഹമ്മദ് ഹസന്‍ അബ്ദുല്ല അല്‍ അന്‍സാരി റഷ്യന്‍ മാധ്യമമായ ടാസിനോട് പ്രതികരിച്ചു. സിറിയയില്‍ വൈദ്യുതി ശൃംഖല ശക്തിപ്പെടുത്താനും ദമസ്‌കസ്-ദോഹ വിമാന സര്‍വീസിനും മുന്‍കൈയ്യെടുത്തിരിക്കുന്ന ഖത്തര്‍ ദമസ്‌കസില്‍ എംബസി വീണ്ടും തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+