Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്ക തന്ത്രം മാറ്റി; റുബിയോ ദോഹയിലേക്ക്, ഖത്തറുമായി പുതിയ പ്രതിരോധ കരാര്‍, ഒരു ആവശ്യവും

ദോഹ: ഇസ്രായേല്‍ ആക്രമണത്തിനെതിരെ കടുത്ത പ്രതിഷേധം ഖത്തര്‍ ഉയര്‍ത്തുന്നതിനിടെ, അമേരിക്ക മറ്റൊരു നീക്കത്തിന്. ഖത്തറുമായി പുതിയ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കാനാണ് നീക്കം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ ദോഹയിലെത്തി ചര്‍ച്ച നടത്തും. ഇസ്രായേലില്‍ നിന്നാണ് അദ്ദേഹം ഖത്തറിലെത്തുന്നത്.

ഇസ്രായേല്‍ ഖത്തറില്‍ ബോംബാക്രമണം നടത്തിയത് പശ്ചിമേഷ്യയെ ഞെട്ടിച്ചിരുന്നു. മേഖലയില്‍ സമാധാന ശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന ഖത്തറിനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും ആക്രമിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് സമവായ ശ്രമവുമായി അമേരിക്ക രംഗത്തുവന്നത്...

qatar us defense pact-

അമേരിക്കയും ഖത്തറും തമ്മില്‍ നേരത്തെ പ്രതിരോധ സഹകണ കരാര്‍ നിലവിലുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് അമേരിക്കന്‍ സൈന്യം ഖത്തറില്‍ തമ്പടിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെയാണ് അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രായേല്‍ ഖത്തറിനെ ആക്രമിച്ചത്.

ഖത്തറിനെ ആക്രമിക്കുന്നത് താന്‍ അറിഞ്ഞില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപിനെ ഇസ്രായേല്‍ അറിയിച്ചു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആക്രമണം നടക്കുന്ന വേളയിലാണ് അമേരിക്ക വിവരം കൈമാറിയത് എന്ന് ഖത്തര്‍ പ്രതികരിക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ ദോഹയില്‍ ചേര്‍ന്ന ഇസ്ലാമിക-അറബ് നേതാക്കളുടെ ഉച്ചകോടി കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കെയാണ് മാര്‍ക്കോ റുബിയോ ദോഹയിലേക്ക് വരുന്നത്.

സംയുക്ത അറബ് സൈന്യം

ഖത്തറിനെ ആശ്വസിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാര്‍ക്കോ റുബിയോ വരുന്നത് എന്നാണ് മനസിലാകുന്നത്. ഇസ്രായേലില്‍ എത്തി നെതന്യാഹുവിന് എല്ലാ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എവിടെയായാലും ഹമാസിനെ ആക്രമിക്കുമെന്ന് നെതന്യാഹു, റുബിയോയുടെ സാന്നിധ്യത്തിലും വ്യക്തമാക്കി. ഒരേ സമയം ഇസ്രായേലിനും ഖത്തറിനുമൊപ്പം നില്‍ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇരട്ട നിലപാട് പാടില്ല എന്ന് ഖത്തര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുസ്ലിം രാജ്യങ്ങള്‍ സംയുക്ത സൈനിക സേന രൂപീകരിക്കണം എന്ന് ഇറാഖ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ സൈന്യത്തെ ഖത്തര്‍ പുറത്താക്കണമെന്നും എല്ലാ സുരക്ഷയും ഉറപ്പാക്കാമെന്ന് ഇറാനും വ്യക്തമാക്കിയിരുന്നു. ഇസ്രായേലുമായി സഹകരണം പാടില്ല എന്നാണ് പാകിസ്താനും തുര്‍ക്കിയും ആവശ്യപ്പെട്ടത്. മുസ്ലിം രാജ്യങ്ങളിലെ പൊതുവികാരം ഇസ്രായേലിന് എതിരാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന ദോഹയിലെ ഉച്ചകോടി.

ഖത്തര്‍ മധ്യസ്ഥ ചര്‍ച്ച തുടരണം എന്ന് റുബോ ആവശ്യപ്പെട്ടു. ഖത്തറുമായി വൈകാതെ പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുമെന്ന് പറഞ്ഞ അദ്ദേഹം കൂടുതല്‍ വിശദീകരിച്ചില്ല. ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ അപലപിച്ചിട്ടുണ്ടെങ്കലും പശ്ചിമേഷ്യയിലെ മധ്യസ്ഥ ശ്രമം തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ല എന്ന് ഉറപ്പ് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+