സൗദി അറേബ്യ മദ്യം വില്‍ക്കും; വാങ്ങാന്‍ ചാക്കില്‍ നിറയെ പണം വേണം, വിദേശികള്‍ക്ക് മാത്രം
റിയാദ്: സൗദി അറേബ്യ നിലപാടില്‍ മയം വരുത്തുന്നു. മദ്യം വിദേശികള്‍ക്ക് വില്ക്കാന് തീരുമാനം. നേരത്തെ വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രം വിറ്റിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും വില്ക്കാന് തീരുമാനിച്ചു. മുസ്ലിങ്ങള്‍ അല്ലാത്ത വിദേശികള്‍ക്കാണ് മദ്യം വില്‍ക്കുക എന്ന് ന്യൂയോര്‍ക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
സമീപകാലത്ത് പല കടുത്ത തീരുമാനങ്ങളിലും സൗദി അറേബ്യ അയവ് വരുത്തിയിരുന്നു. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്കിയതും കളിസ്ഥലം ഒരുക്കിയതും സിനിമാ ഷൂട്ടിങ് അനുവദിച്ചതും താരങ്ങളുടെ ആഘോഷമെല്ലാം അടുത്ത കാലത്ത് വരുത്തിയ മാറ്റങ്ങളാണ്. വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് അനുവദിച്ചിരുന്ന മദ്യം ഇപ്പോള്‍ എല്ലാ വിദേശികള്‍ക്കും അനുവദിക്കുകയാണ്. എന്നാല്‍ കടുത്ത ഒരു നിബന്ധനയുണ്ട്.

50000 റിയാല്‍ പ്രതിമാസം ശമ്പളം, അല്ലെങ്കില്‍ വരുമാനം ഉള്ളവര്‍ക്കാണ് മദ്യം വില്‍ക്കുക. അതായത്, ഏകദേശം 11 ലക്ഷം രൂപ വരുമാനം വേണം. റിയാദിലെ മദ്യശാലയില്‍ മാത്രമാണ് മദ്യം ലഭിക്കുക. വരുമാന സര്‍ട്ടിഫിക്കറ്റോ സാലറി സ്ലിപ്പോ കാണിക്കണം എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉപഭോക്താക്കളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ റിയാദിലെ മദ്യശാല തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്. സൗദി അറേബ്യ ഏതാനും വര്‍ഷം മുമ്പ് പ്രീമിയം റസിഡന്‍സി പദവി നല്കാന് തുടങ്ങിയിട്ടുണ്ട്. വന്‍കിട നിക്ഷേപകര്‍ക്കാണ് ഈ പദവി ലഭിക്കുക. ദീര്‍ഘകാലം സൗദിയില്‍ താമസിക്കാന്‍ സഹായിക്കുന്നതാണിത്. മാത്രമല്ല, ടൂറിസം പ്രോല്‍സാഹിപ്പിക്കാനും പദ്ധതികള്‍ നിരവധിയാണ്. മദ്യം കൂടി അനുവദിച്ചാല്‍ കൂടുതല്‍ പേരെത്തുമെന്നാണ് വിലയിരുത്തല്‍.
ലോകത്തെ പ്രധാന മുസ്ലിം രാജ്യം
ലോകത്തെ പ്രധാന മുസ്ലിം രാജ്യമാണ് സൗദി അറേബ്യ. മുസ്ലിങ്ങളുടെ പുണ്യ ആരാധനാലയങ്ങളായ മസ്ജിദുല്‍ ഹറാമും മസ്ജിദുന്നബവിയും സൗദിയിലാണ്. ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇവിടെയുടെ ചട്ടങ്ങള്‍. മദ്യം ഉള്‍പ്പെടെ എല്ലാ മയക്കുമരുന്നുകളും നിഷിദ്ധമാണ് എന്നാണ് ഇസ്ലാമിക നിയമം. ഇതില്‍ ഇളവ് വരുത്തിയാണ് ഇപ്പോള്‍ പുതിയ മാറ്റം സൗദി കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ വിദേശികളായ മുസ്ലിങ്ങള്‍ക്ക് മദ്യം അനുവദിക്കുന്നില്ല.
സൗദി അറേബ്യയില്‍ 2034ല്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം വരികയാണ്. ഒട്ടേറെ വിദേശികള്‍ ഈ വേളയില്‍ സൗദിയിലെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ഒരുപാട് ടൂറിസം കേന്ദ്രങ്ങളും സൗദി ഒരുക്കുന്നുണ്ട്. വിദേശികളെ ആകര്‍ഷിക്കാന്‍ ലോകത്തെ മിക്ക വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള സര്‍വീസ് പദ്ധതിയിടുന്നുണ്ട്. ഈ വേളയില്‍ കൂടിയാണ് മദ്യ വില്‍പ്പനയില്‍ ഇളവ് നല്‍കുന്നത്. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് മാത്രമേ മദ്യം ലഭിക്കൂ.
ഖത്തറില്‍ അടുത്തിടെ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം നടന്ന വേളയില്‍ മദ്യത്തില്‍ ഇളവ് ലഭിക്കുമെന്ന് യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇളവ് നല്കാന് ഖത്തര്‍ തയ്യാറായില്ല. ഇത് സന്ദര്‍ശകരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും നിറയെ വിദേശികളെത്തി. മാത്രമല്ല, മിക്ക വിദേശികളും ഖത്തറിനെ പുകഴ്ത്തിയാണ് മടങ്ങിയത്.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില










Click it and Unblock the Notifications