Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇന്ത്യയ്ക്ക് നേട്ടം; എങ്കിലും പ്രതീക്ഷിച്ച പോലെ ഇല്ല, എണ്ണ വില കുറച്ചു

റിയാദ്: സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയില്‍ വില കുറച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ആശ്വാസമാണിത്. കാരണം, ഇന്ത്യ വന്‍തോതില്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഈ ജിസിസി രാജ്യം എണ്ണ വില കുറയ്ക്കുമ്പോള്‍ ഇന്ത്യയുടെ ബില്ലില്‍ വലിയ മാറ്റമുണ്ടാകും. ഇന്ത്യന്‍ വ്യാപാര കമ്മി കുറയുകയും ചെയ്യും.

ജൂണില്‍ ഏഷ്യയിലേക്ക് വില്‍ക്കുന്ന എണ്ണയുടെ വിലയാണ് സൗദി അറേബ്യ കുറച്ചിരിക്കുന്നത്. ജൂണിലേക്കുള്ള എണ്ണയുടെ ബുക്കിങ് നടക്കുന്ന സമയമാണിത്. ഒരു മാസം മുമ്പാണ് സൗദി അറേബ്യ വില്‍പ്പന വില പ്രഖ്യാപിക്കുക. മെയ് മാസത്തില്‍ വില്‍ക്കുന്ന എണ്ണയുടെ വില ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. വന്‍ വര്‍ധനവാണ് അന്നു വരുത്തിയത്.

saudi arabia reduces crude oil price fro asia

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിക്കുകയും ഇറാന്‍ ഹോര്‍മുസ് പാത അടയ്ക്കുകയും ചെയ്തതാണ് ഏപ്രിലില്‍ സൗദി അറേബ്യ വന്‍തേതില്‍ വില വര്‍ധിപ്പിക്കാന്‍ കാരണം. മെയ് മാസത്തില്‍ വില്‍ക്കുന്ന എണ്ണയ്ക്ക് ബാരലിന് 19.50 ഡോളറായിട്ടാണ് അന്ന് വര്‍ധിപ്പിച്ചത്. ഇതില്‍ നിന്ന് നാല് ഡോളര്‍ കുറച്ച് 15.50 ഡോളറാക്കി ജൂണ്‍ മാസത്തെ എണ്ണവില കുറച്ചു.

എന്നാല്‍ ഇതിനേക്കാള്‍ കുറയ്ക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 12 വരെ ഡോളര്‍ ബാരലിന് വില കുറയ്ക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒമാന്‍/ദുബായ് എണ്ണയുടെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 8 ഡോളര്‍ കുറയ്്ക്കാന്‍ സാധ്യതയുണ്ട് എന്ന് ബ്ലൂംബെര്‍ഗ് സര്‍വ്വെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കുറച്ചത് നാല് ഡോളര്‍ മാത്രമാണ്.

സൗദി എന്തുകൊണ്ട് എണ്ണ വില കുറച്ചില്ല?

സൗദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്നത് അറബ് ലൈറ്റ് ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ്. ഏറ്റവും മുന്തിയ ഇനം ക്രൂഡ് ആണിത്. ഇപ്പോഴും ഹോര്‍മുസ് പാത പൂര്‍ണമായി തുറന്നു എന്ന് പറയാന്‍ ആയിട്ടില്ല. ചെങ്കടല്‍ വഴിയാണ് സൗദിയുടെ എണ്ണ കയറ്റുമതി നടക്കുന്നത്. ഇത് വലിയ ചെലവേറിയ വില്‍പ്പനയായിട്ടാണ് സൗദി കണക്കാക്കുന്നത്.

സൗദിയുടെ വിവിധ എണ്ണപ്പാടങ്ങളില്‍ നിന്ന് എണ്ണ പൈപ്പ് ലൈന്‍ വഴി യാമ്പു തുറമുഖത്ത് എത്തിച്ച് ചെങ്കടല്‍ വഴിയാണ് ഇപ്പോഴത്തെ കയറ്റുമതി. ഹോര്‍മുസ് പാത തൊടാതെയുള്ള ചരക്കു ഗതാഗതം സാധ്യമാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹോര്‍മുസ് പാത പൂര്‍ണ തോതില്‍ തുറന്നാല്‍ സൗദിക്ക് ചെലവ് കുറഞ്ഞ രീതിയില്‍ കയറ്റുമതി സാധ്യമാകും. ഇതോടെ എണ്ണവില സൗദി വീണ്ടും കുറയ്ക്കുമെന്നാണ് പ്രതീക്ഷ.

അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം നിര്‍ത്താന്‍ വൈകാതെ ധാരണയിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ വിപണിയില്‍ വന്‍തോതില്‍ എണ്ണവില കുറയുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡ് ബാരലിന് 112 ഡോളറായിരുന്നു വില. ഇന്ന് 98 ഡോളര്‍ വരെ കുറഞ്ഞ ശേഷം അല്‍പ്പം ഉയര്‍ന്നു. സൗദി അറേബ്യ ഇനിയും വില കുറച്ചാല്‍ ഇന്ത്യയ്ക്ക് നഷ്ടം കുറയ്ക്കാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+