Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ ആ കോടികള്‍ കൈമാറിയില്ല; ഇപ്പോഴും ബാങ്കില്‍ തന്നെ, മക്കയിലെ വിവാദ ഗസ്റ്റ് ഹൗസ്‌

റിയാദ്: ഇന്ന് കാണുന്ന പകിട്ടും സമ്പത്തും സൗദി അറേബ്യയ്ക്ക് നൂറ് വര്‍ഷം മുമ്പ് ഉണ്ടായിരുന്നില്ല. എണ്ണ കണ്ടെത്തിയതോടെയാണ് എല്ലാം മാറിമറിഞ്ഞത്. പിന്നീട് വച്ചടി ഉയര്‍ച്ചയായിരുന്നു. യാത്രാ സൗകര്യവും മറ്റും മെച്ചപ്പെട്ടതോടെ സൗദിയിലേക്ക് കൂടുതല്‍ പേര്‍ തീര്‍ഥാടനത്തിന് എത്താന്‍ തുടങ്ങി. ജോലി ആവശ്യാര്‍ഥം എത്തുന്നവരും ഏറി.

ഈ വേളയിലാണ് മക്കയിലെ വിശുദ്ധ മസ്ജിദുല്‍ ഹറാം പള്ളി വിപുലീകരിക്കുന്നതിന് വേഗതയേറിയത്. ഇക്കാലത്ത് മക്കയിലെ മലയാളിയുടെ ഗസ്റ്റ് ഹൗസ് പൊളിച്ചു പള്ളി വിപുലീകരണം നടത്തി. ഈ സംഭവമാണ് സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടിന് കാരണം. യഥാര്‍ഥത്തില്‍ മലയാളി വ്യവസായിയുമായി ബന്ധപ്പെട്ട വിഷയമാണിത്. ആരുടെ വീടായിരുന്നു അത്, എന്താണ് തര്‍ക്കം, പണം എന്തുകൊണ്ട് സൗദി കൈമാറുന്നില്ല... തുടങ്ങിയ കാര്യങ്ങള്‍ അറിയാം...

saudi india property dispute-

മലബാറില്‍ നിന്ന് മക്കയിലെത്തിയ കച്ചവടക്കാരനായിരുന്നു മായന്‍കുട്ടി കേയി. 1870ല്‍ ഇദ്ദേഹം മക്കയിലെ പള്ളിക്ക് അടുത്ത് കേയി റുബാത്ത് എന്ന ഒരു ഗസ്റ്റ് ഹൗസ് നിര്‍മിച്ചു. മുംബൈ മുതല്‍ പാരിസ് വരെ നീണ്ടുകിടക്കുന്ന വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയായിരുന്നു മായന്‍കുട്ടി കേയി. ആംസ്റ്റര്‍ഡാമിലും വിയന്നയിലുമെല്ലാം വീടുകളുണ്ടായിരുന്ന കപ്പല്‍ മുതലാളി ആയിരുന്നുവത്രെ കേയി.

പള്ളിയുടെ വിപുലീകരണത്തിന് വേണ്ടി ഘട്ടങ്ങളായി ഈ ഗസ്റ്റ് ഹൗസ് സൗദി ഭരണകൂടം പൊളിച്ചുനീക്കി. നഷ്ടപരിഹാരമായി നിശ്ചിത തുക തീരുമാനിച്ചു. വാങ്ങാന്‍ അവകാശി ഇല്ലാത്തതിനാല്‍ സൗദി സര്‍ക്കാരിന്റെ അക്കൗണ്ടില്‍ തന്നെ പണം നിക്ഷേപിച്ചു. 14 ലക്ഷം റിയാലാണ് സൗദി അക്കൗണ്ടില്‍ നിക്ഷേപിച്ചതത്രെ. ഇന്നത്തെ മൂല്യം കണക്കാക്കിയാല്‍ കോടികള്‍ വരും.

കേരളത്തില്‍ നിന്ന് മരം

അറക്കല്‍ കുടുംബത്തില്‍ നിന്നാണ് മായന്‍കുട്ടി വിവാഹം കഴിച്ചത്. മായിന്‍കുട്ടിയുടെ കുടുംബത്തിലുണ്ടായ തര്‍ക്കമാണ് യഥാര്‍ഥ അവകാശിയെ കണ്ടെത്താന്‍ സാധിക്കാതെ വന്നത് എന്നും പറയപ്പെടുന്നു. പതിറ്റാണ്ടുകള്‍ നീണ്ട കേസായതിനാല്‍ അവകാശികളുടെ എണ്ണവും കൂടി. കണ്ണൂരിലുള്ള നിരവധി പേര്‍ ഇതിന് അവകാശവാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മായന്‍കുട്ടിയുമായി ബന്ധപ്പെട്ടും സ്വത്തുക്കള്‍ സംബന്ധിച്ചും ഒട്ടേറെ കഥകള്‍ പ്രചാരത്തിലുണ്ട്.

അതേസമയം, ആ തുക അവകാശികള്‍ക്ക് കിട്ടില്ല എന്നാണ് മറ്റൊരു അഭിപ്രായം. വഖഫ് ചെയ്ത സ്വത്തിന്റെ പണമാണ് അത് എന്നും പറയപ്പെടുന്നു. വിഷയത്തില്‍ ഒട്ടേറെ സങ്കീര്‍ണതയുള്ളതിനാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ് സൗദി ഭരണകൂടം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഒരുകാലത്ത് വിഷയത്തില്‍ ഇടപെടാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

7 മുറികളും വലിയ ഹാളുമുണ്ടായിരുന്ന ഗസ്റ്റ് ഹൗസ് ആയിരുന്നുവത്രെ മായന്‍കുട്ടി മക്കയില്‍ നിര്‍മിച്ചത്. 22 മുറികളുണ്ടായിരുന്നു എന്നും പറയപ്പെടുന്നു. കേരളത്തില്‍ നിന്ന് കൊണ്ടുവന്ന മരം ഇതിനായി ഉപയോഗിച്ചിരുന്നു. ഒന്നര ഏക്കറിലാണ് ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്തിരുന്നത്. ഗസ്റ്റ് ഹൗസിന്റെ മേല്‍നോട്ടത്തിന് ഒരു മാനേജരെ മായന്‍കുട്ടി നിയമിച്ചിരുന്നുവെന്നും പറയപ്പെടുന്നു. തീരാത്ത തര്‍ക്കമായതിനാല്‍ സൗദി ബാങ്കിലുള്ള പണം അകവാശികള്‍ക്ക് കിട്ടാന്‍ സാധ്യത കുറവാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+