സ്വര്‍ണം യഥേഷ്ടം, സൗദി അറേബ്യ കണ്ണുവച്ച ബലൂചിസ്താന്‍; ചുറ്റും ശത്രുക്കള്‍, ചൈനയെയും സംശയം
ഇസ്ലാമാബാദ്: പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താന്‍. ഇവിടെയുള്ള ജനങ്ങളില്‍ ഒരു വിഭാഗത്തിന് പാകിസ്താന് ഭരണകൂടത്തോട് യാതൊരു മതിപ്പുമില്ല. സ്വതന്ത്ര രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) സൈന്യത്തിനും സര്‍ക്കാരിനും തലവേദനയാണ്. കഴിഞ്ഞ ദിവസം ട്രെയിന്‍ റാഞ്ചി നിരവധി പേരെ കൊലപ്പെടുത്തിയതും ഈ സംഘമാണ്.
മരുഭൂമിയും മലകളും ഏറെയുള്ള ബലൂചിസ്താന്റെ മണ്ണ് ധാതു സമ്പന്നമാണ്. സ്വര്‍ണവും ചെമ്പും എണ്ണയും ആവശ്യത്തിനേറെ ഇവിടെയുണ്ട്. എന്നാല്‍ ഖനനം ചെയ്ത് പണമാക്കി മാറ്റാനുള്ള ശേഷി പാകിസ്താന് ഭരണകൂടത്തിനില്ല. സഹായവുമായി എത്തിയ ചൈനയെയും സൗദി അറേബ്യയെയും സംശയത്തോടെയാണ് ബലൂച് ജനത നോക്കുന്നത്. രസകരമാണ് പാകിസ്താനിലെ ഈ ഭൂപ്രദേശത്തിലെ കാര്യങ്ങള്‍...

പാകിസ്താനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്താന്‍. തുറമുഖ നഗരമായ ഗ്വാദര്‍ ഇവിടെയാണ്. ചൈന പണിയുന്ന സില്‍ക്ക് റോഡില്‍ ഈ തുറമുഖത്തിനും നിര്‍ണായക സാന്നിധ്യമുണ്ട്. ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ സില്‍ക്ക് റോഡ് വഴി പാകിസ്താനിലൂടെ യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമെത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം.
പാകിസ്താന്റെ മൊത്തം ഭൂവിസ്തൃതിയില്‍ 44 ശതമാനം ബലൂചിസ്താനാണ്. എന്നാല്‍ ജനസംഖ്യ കുറവും. അഫ്ഗാനിസ്താന്, ഇറാന് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രവിശ്യയില്‍ നിരവധി സായുധ സംഘങ്ങളുണ്ട്. തെഹ്രീക്കെ താലിബാന് ഉള്‍പ്പെടെ. ബലൂച് ലിബറേഷന്‍ ആര്‍മി അടക്കമുള്ള സായുധ സംഘങ്ങള്‍ക്ക് സഹായം ചെയ്യുന്നത് ഇന്ത്യയാണ് എന്നാണ് പാകിസ്താന്റെ ആരോപണം.
കല്‍ക്കരി, സ്വര്‍ണം, ചെമ്പ്, എണ്ണ എന്നിവയാണ് ബലൂചിസ്താനെ വിദേശികളുടെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പാകിസ്താനെ സമ്പന്നമാക്കാന്‍ ഇവിടെ കൃത്യമായി ഖനനം നടത്തിയാല്‍ മതിയാകും. എന്നാല്‍ സുരക്ഷ ഇല്ലായ്മ ഉള്‍പ്പെടെ വെല്ലുവിളിയാണ്. ബലൂച്ച്, പഷ്തൂണ്‍, ബ്രഹുയ്സ് തുടങ്ങിയ ജനവിഭാഗങ്ങളാണ് ഈ പ്രവിശ്യയില്‍ കൂടുതല്‍ താമസിക്കുന്നത്.
സൗദി അറേബ്യ ഏറ്റെടുക്കുമോ സ്വര്‍ണ ഖനി
റേക്കോ ദിഖ് ഖനി ബലൂചിസ്താനിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ചെമ്പ് ഇവിടെയാണുള്ളത് എന്നാണ് കരുതുന്നത്. കൂടാതെ സ്വര്‍ണവും. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡിനാണ് ഖനിയുടെ 50 ശതമാനം ഓഹരി. 25 ശതമാനം വീതം പാകിസ്താന്, ബലൂചിസ്താന്‍ സര്‍ക്കാരുകള്‍ക്കും. വിദേശ സഹായം കിട്ടിയാല്‍ ഖനനം നടത്തി പണമുണ്ടാക്കാമെന്ന് പാകിസ്താന് കരുതുന്നു.
തങ്ങളുടെ നിയന്ത്രണത്തിലുള്ള 25 ശതമാനം ഓഹരി സൗദി അറേബ്യയ്ക്ക് വില്ക്കാന് പാകിസ്താന് ചര്‍ച്ച നടത്തിയിരുന്നു. സൗദി അറേബ്യ തയ്യാറാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട തടസം സുരക്ഷയില്ലായ്മയാണ്. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ അടിച്ചൊതുക്കിയാല്‍ മാത്രമേ സമാധാനം വരൂവെന്നും അതുവഴി വിദേശ നിക്ഷേപം കൊണ്ടുവരാമെന്നുമാണ് പാകിസ്താന് കരുതുന്നത്.
ബലൂച് ലിബറേഷന്‍ ആര്‍മി, തെഹ്രീക്കെ താലിബാന് തുടങ്ങിയ ആഭ്യന്തര സായുധ സംഘങ്ങള്‍ സുരക്ഷയ്ക്ക് ഭീഷണിയാണ്. അതിന് പുറമെ അതിര്‍ത്തി മേഖലയിലും വേണ്ടത്ര സുരക്ഷയില്ല. അഫ്ഗാനിസ്താന് അടുത്ത കാലത്തായി പാകിസ്താനുമായി അത്ര രസത്തിലല്ല. ഇറാനുമായും പലപ്പോഴും തര്‍ക്കത്തിലാണ് പാകിസ്താന്. ഇന്ത്യയുമായി ഏറെ കാലമായി ശത്രുതയിലുമാണ്.
ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് കാരണം ഇന്ത്യയാണ് എന്നാണ് പാകിസ്താന്റെ ആരോപണം. അയല്‍ രാജ്യങ്ങളില്‍ ചൈനയെ മാത്രമാണ് പാകിസ്താന് ഭരണകൂടം വിശ്വസ്തതയോടെ കാണുന്നത്. എന്നാല്‍ ചൈന മേഖലയെ കോളനിയാക്കുന്നു എന്ന വിമര്‍ശനം ബലൂചിസ്താനിലെ ജനങ്ങള്‍ക്കിടയിലുണ്ട്.
-
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം












Click it and Unblock the Notifications