ഗള്‍ഫില്‍ ട്വിസ്റ്റ്, ഖത്തറും സൗദി അറേബ്യയും പതാക ഉയര്‍ത്തി; രണ്ട് രാജ്യങ്ങളില്‍ നയംമാറ്റം പ്രകടം
റിയാദ്/ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വന്നിരുന്ന നയത്തില്‍ ചില കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും നിലപാട് മാറ്റങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുള്ളത്. എല്ലാ രാജ്യങ്ങളുമായും സമാധാനത്തിന്റെ പാത സ്വീകരിക്കുക എന്ന നയമാണ് ഇരുരാജ്യങ്ങളും അടുത്ത കാലത്തായി സ്വീകരിക്കുന്നത്. അയല്‍ രാജ്യങ്ങളുമായി ഉള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കുകയാണിവര്.
സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കില്‍ മേഖല ശാന്തവും സമാധാനവുമാകണം എന്ന് ജിസിസി രാജ്യങ്ങളെ ഉപദേശിച്ചത് ചൈനയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇറാനുമായുള്ള തര്‍ക്കം പോലും സൗദി മാറ്റിവച്ച് ഐക്യത്തിലേര്പ്പെട്ടത്. ഖത്തറും സൗദിയും ഒന്നിച്ചതും യമനുമായുള്ള യുദ്ധം അവസാനിപ്പിച്ചതുമെല്ലാം ഈ ലക്ഷ്യത്തോടെയാണ്. എല്ലാത്തിനും പുറമെ മറ്റു രണ്ട് കാര്യങ്ങളില്‍ കൂടി സൗദിയുടെയും ഖത്തറിന്റെയും പതാക വീണ്ടും പറക്കുകയാണിപ്പോള്.

13 വര്‍ഷമായി സിറിയയുമായി ഖത്തര്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചിട്ട്. കഴിഞ്ഞ ദിവസം ബന്ധം വീണ്ടും സ്ഥാപിച്ചു. തലസ്ഥാനമായ ദമസ്കസിലെ ഖത്തറിന്റെ എംബസി തുറന്നുപ്രവര്‍ത്തനം ആരംഭിച്ചു. എംബസിക്ക് മുമ്പില്‍ തൂങ്ങിക്കിടന്നിരുന്ന ബോര്‍ഡുകളും മറ്റും ഖത്തറിന്റെ പ്രതിനിധികള്‍ നീക്കി. എംബസി പരിസരം വൃത്തിയാക്കുകയും ചെയ്തു.
ഖത്തറിന്റെ വിദേശകാര്യ സഹമന്ത്രി ഇന്ന് ദമസ്കസിലെത്തി ചര്‍ച്ചകള്‍ നടത്തി. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനം ആദ്യമായി ദമസ്കസിലെ വിമാനത്താവളത്തില്‍ ഇറങ്ങി. 54 വര്‍ഷമായി തുടര്‍ന്നിരുന്ന അസദ് ഭരണത്തിന് ഈ മാസം ആദ്യത്തിലാണ് അന്ത്യമായത്. വിമതരെ എതിര്‍ത്തവരും അനുകൂലിച്ചവരുമായ എല്ലാ രാജ്യങ്ങളും ഇപ്പോള്‍ സിറിയയുമായി അടുക്കുകയാണ്. പുതിയ സിറിയയെ സഹായിക്കണമെന്ന് തുര്‍ക്കി ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
സിറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ആലോചിക്കുന്നുണ്ട്. സൗദി കോടതിയിലെ ഉന്നത ഉദ്യോഗസ്ഥനായ അഹമ്മദ് അല്‍ ശര്‍ആയുടെ നേതൃത്വത്തിലുള്ള സംഘം സിറിയയിലെ പുതിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തി. ദമസ്കസിലെ പീപിള്‍സ് പാലസില്‍ ആയിരുന്നു ചര്‍ച്ച എന്ന് സൗദിയുടെ അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ വേളയില്‍ അസദ് സര്‍ക്കാരുമായുള്ള ബന്ധം സൗദിയും മറ്റു ജിസിസി രാജ്യങ്ങളും അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ബശ്ശാറുല്‍ അസദിനെ അറബ് ലീഗിലേക്കും ഒഐസിയിലേക്കും വീണ്ടും കൊണ്ടുവന്നത് സൗദി മുന്‍കൈയ്യെടുത്ത് തന്നെയാണ്. അതിനിടെയാണ് പൊടുന്നനെ സിറിയയിലെ രാഷ്ട്രീയം മാറിയതും അസദ് റഷ്യയിലേക്ക് പലായനം ചെയ്തതും. ഇതോടെ വിമത സര്‍ക്കാരുമായി ഖത്തറും സൗദിയും അടുത്തു.
അതേസമയം, അഫ്ഗാനിലെ സര്‍ക്കാരുമായും നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചു. കാബൂളിലെ എംബസി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് സൗദി അറിയിച്ചു. 2021ല്‍ താലിബാന് അധികാരം തിരിച്ചു പിടിച്ച വേളയിലാണ് സൗദി കാബൂളിലെ എംബസി പൂട്ടിയിരുന്നത്. അഫ്ഗാന് ജനതയ്ക്ക് സഹായം എത്തിക്കുത എന്ന ലക്ഷ്യത്തോടെയാണ് എംബസി തുറക്കുന്നത് എന്ന് സൗദി അറിയിച്ചു. ഖത്തറും യുഎഇയും നേരത്തെ അഫ്ഗാനിലെ പുതിയ സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്.
-
സൗദി അറേബ്യയിൽ 80 ജോലി ഒഴിവുകൾ; സൗജന്യ നിയമനം..വിസയും ടിക്കറ്റും താമസവും സൗജന്യം -
സൗദി അറേബ്യ മറുകണ്ടം ചാടിയോ; തുര്‍ക്കിക്ക് വാതില്‍ തുറന്നു, പാകിസ്താന് മുഖ്യ കേന്ദ്രം -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില












Click it and Unblock the Notifications