Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ തുണയ്ക്കും; ഇന്ത്യയുടെ മോഹം നടക്കും, ക്രൂഡ് ഓയില്‍ വില 55 ഡോളറിലേക്ക്

ഇന്ത്യയുടെ പണം വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് ക്രൂഡ് ഓയില്‍ വ്യാപാരത്തിലൂടെയാണ്. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇടപാട് നടക്കുന്നതാകട്ടെ, ഡോളറിലും. ഇന്ത്യയുടെ ആസ്തി വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് തടയാന്‍ ആഭ്യന്തര ഉല്‍പ്പാദനത്തിനും പര്യവേക്ഷണത്തിനും ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നുണ്ട്.

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ക്രൂഡ് വില ഉയര്‍ത്തിയിരുന്നു. ബാരലിന് 70 ഡോളര്‍ കടന്നു കുതിച്ചു. ബാരല്‍ വില 60 ഡോളറില്‍ താഴെ നില്‍ക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ക്രൂഡ് ഓയില്‍ ഉല്‍പാദകരുടെ കൂട്ടായ്മയായ ഒപെക് എണ്ണ ഉല്‍പ്പാദനം കൂട്ടണം എന്ന് ഇന്ത്യ എപ്പോഴും ആവശ്യപ്പെടുന്നതുമാണ്. ഇക്കാര്യം സൗദിയും റഷ്യയും യുഎഇയും ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

saudi uae crude oil to india-

ഒപെക് പ്ലസ് രാജ്യങ്ങളില്‍പ്പെട്ട എട്ട് രാഷ്ട്രങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഗസ്റ്റ് മുതല്‍ ഓരോ ദിവസവും 5.48 ലക്ഷം ബാരല്‍ എണ്ണ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം. ഇവര്‍ 4.11 ലക്ഷം ബാരല്‍ ഉള്‍പ്പാദനം കൂട്ടുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.

സൗദി അറേബ്യ, റഷ്യ, അല്‍ജീരിയ, ഇറാഖ്, കസാഖിസ്താന്‍, കുവൈത്ത്, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളാണ് ഈ തീരുമാനം എടുത്തത്. ഇവര്‍ നേരത്തെ ഉല്‍പ്പാദനം വെട്ടിക്കുറച്ച് വില കൂട്ടണം എന്ന നിലപാടുകാരായിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി വിപരീത നിലപാടുമായി മുന്നോട്ട് പോകുകയാണ്. ഇത് ഇന്ത്യയ്ക്ക് വലിയ നേട്ടമാകും.

ചൈനയില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കുറയാന്‍ കാരണം

ചൈനയില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കുറഞ്ഞുവരികയാണ് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ചൈന പ്രാധാന്യം നല്‍കുന്നതാണ് ഒരു കാരണമത്രെ. ചൈനീസ് വിപണി സാമ്പത്തിക ഞെരുക്കമാണ് രണ്ടാമത്തെ കാരണം. ചൈനയില്‍ നിന്ന് എണ്ണയ്ക്ക് വേണ്ടിയുള്ള ആവശ്യം കുറയുമ്പോള്‍ തന്നെ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുന്നു.

ഇങ്ങനെ സംഭവിച്ചാല്‍ ക്രൂഡ് വില ബാരലിന് 55-60 ഡോളറിലേക്ക് ഇടിയുമെന്നാണ് എസ് ആന്റ് പി ഗ്ലോബല്‍ കമോഡിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേമാശിഷ് ദാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവില്‍ ഒരു ബാരലിന് 68 ഡോളറാണ് വില. മാസങ്ങള്‍ക്ക് മുമ്പ് 60 ഡോളറില്‍ എത്തിയിരുന്നു ക്രൂഡ് വില. രാജ്യത്ത് പെട്രോള്‍, ഡിസല്‍ വില കുറയുമെന്ന ചര്‍ച്ചകള്‍ക്ക് ഇത് കാരണമായിരുന്നു.

അതിനിടെയാണ് ഇറാന്‍-ഇസ്രായേല്‍ യുദ്ധമുണ്ടായതും എണ്ണവില ഉയരാന്‍ തുടങ്ങിയതും. ഇപ്പോള്‍ യുദ്ധം അവസാനിച്ചിട്ടുണ്ട്. ക്രൂഡ് കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്താന്‍ തുടങ്ങിയാല്‍, ആവശ്യക്കാര്‍ കുറയുകയും ചെയ്താല്‍, സ്വാഭാവികമായും വില കുറയും. അത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് വലിയ നേട്ടമാകും. ഇന്ത്യയില്‍ ഡീസല്‍, പെട്രോള്‍ വില കുറയുന്നതിലേക്ക് നയിക്കുകയും അവശ്യ വസ്തുക്കളുടെ വില ഇടിയുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+