Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ ആ നീക്കം വിജയത്തിലേക്ക്, ലോകരാജ്യങ്ങളെ പിന്നിലാക്കും... ടൂറിസത്തില്‍ വമ്പന്‍ വളര്‍ച്ച!

റിയാദ്: എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ നീക്കം ഫലം കാണുന്നു. ഏറ്റവും പുതിയ യു എന്‍ ടൂറിസം റാങ്കിംഗില്‍ സൗദി അറേബ്യയാണ് ഒന്നാമത്. വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2019-ലെ കണക്കുകളില്‍ നിന്ന് ഇരട്ടിയില്‍ അധികം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്ത് സൗദി അറേബ്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 156 ശതമാനം വര്‍ധിച്ചു.

ഇത് മിഡില്‍ ഈസ്റ്റിന്റെ ടൂറിസം വീണ്ടെടുക്കലില്‍ സൗദി അറേബ്യയെ മുന്‍നിരയില്‍ എത്തിക്കാനും സഹായിച്ചു. 2019 നെ അപേക്ഷിച്ച് 2023 ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവില്‍ 122 ശതമാനമാണ് വീണ്ടെടുക്കല്‍ നിരക്ക്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര, അന്തര്‍ദേശീയ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യയുടെ വിവിധ സ്ഥലങ്ങളില്‍ ടൂറിസത്തിന്റെ ഈ കുതിപ്പ് പ്രകടമാണ്.

Saudi Arabia

2023-ന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ 100 ബില്യണ്‍ റിയാലില്‍ അധികം സമാഹരിച്ച് കൊണ്ട് അന്താരാഷ്ട്ര ടൂറിസം വരുമാനത്തില്‍ രാജ്യം ഒരു പുതിയ ഉയരം കൈവരിച്ചു എന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് അതിന്റെ ബാലന്‍സ് ഓഫ് പേയ്മെന്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. സൗദി അറേബ്യയിലെ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 100 ദശലക്ഷത്തിലധികം ഉയര്‍ന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖതീബും പറഞ്ഞു.

റിയാദില്‍ നടന്ന ഒരു നിക്ഷേപ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 77 ദശലക്ഷം പ്രാദേശിക സന്ദര്‍ശകരും 27 ദശലക്ഷം വിനോദസഞ്ചാരികളുടെ വരവുമായി 100 ദശലക്ഷം വിനോദസഞ്ചാരികള്‍ എന്ന ലക്ഷ്യം കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ ടൂറിസം മേഖല പൂര്‍ത്തീകരിച്ചു എന്ന് അദ്ദേഹം വ്യക്തമാക്കി. 2030 ഓടെ രാജ്യത്ത് 150 ദശലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്ന് കരുതുന്നു എന്നും മന്ത്രി പറഞ്ഞു.

80 ദശലക്ഷം പ്രാദേശിക വിനോദസഞ്ചാരികളും 70 ദശലക്ഷം വിദേശികളും എന്നതാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ മികച്ച സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം നേടിയ 15,000 പേര്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 100,000 യുവാക്കളെയും യുവതികളെയും പരിശീലിപ്പിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ് എന്നും അല്‍ ഖതീബ് പറഞ്ഞു.

2020-ല്‍ രൂപീകരിച്ച ടൂറിസം വികസന ഫണ്ട് ഏകദേശം 35 ബില്യണ്‍ റിയാല്‍ ഉപയോഗിച്ച് 50 ലധികം പദ്ധതികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയുടെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള വികസന പദ്ധതിയുടെ ഭാഗമായി നിരവധി രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി രാജ്യം ടൂറിസ്റ്റ് വിസ ഓണ്‍ അറൈവല്‍ അവതരിപ്പിച്ചിരുന്നു.

2019 ല്‍ സൗദി അതിന്റെ ചരിത്രത്തിലാദ്യമായി വിനോദ സഞ്ചാരികള്‍ക്കായി ചരിത്രപരവും വാസ്തുവിദ്യാപരവും പ്രകൃതിദത്തവുമായ ലാന്‍ഡ്മാര്‍ക്കുകളുടെ സമ്പന്നമായ വൈവിധ്യങ്ങള്‍ തുറന്ന് കൊടുത്തിരുന്നു. രാജ്യത്തിന്റെ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ ഉയര്‍ത്തുന്നതിനായി പ്രമുഖ ഹോട്ടലുകള്‍ അവതരിപ്പിക്കുന്നതിനായി തന്റെ മന്ത്രാലയം ഒന്നിലധികം കരാറുകളില്‍ ഒപ്പുവെച്ചതായി അല്‍ ഖതീബ് പറഞ്ഞു. സൗദി അറേബ്യയിലെയും തായ്ലന്‍ഡിലെയും സര്‍ക്കാരുകള്‍ മെഡിക്കല്‍ ടൂറിസം വ്യവസായം വികസിപ്പിക്കുന്നതിന് ഒരു ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+