Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രസിഡന്റ് ഇന്ത്യയില്‍ വരുന്നത് വന്‍ ലക്ഷ്യത്തോടെ; 10000 കോടി എത്തുമോ കച്ചവടം, കപ്പല്‍ പാതയും

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. അല്‍പ്പ നേരം മാത്രം ഇന്ത്യയില്‍ തങ്ങുന്ന അദ്ദേഹം സുപ്രധാന ചര്‍ച്ചകള്‍ നടത്തും. ഇറാനും അമേരിക്കയും തമ്മില്‍ കൊമ്പുകോര്‍ക്കുകയും സൗദിയുമായി ഉടക്കി നില്‍ക്കുകയും ചെയ്യുന്ന വേളയിലാണ് യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം എന്നത് എടുത്തു പറയേണ്ടതാണ്.

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കപ്പല്‍ ചരക്കുപാതയും ശേഷം ജിസിസി ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് റോഡ് മാര്‍ഗമുള്ള പാതയും ഉള്‍പ്പെടുന്ന ഇന്ത്യ മിഡില്‍ ഈസ്റ്റ് ചരക്കുപാത 2023ല്‍ ഒപ്പുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശന വേളയില്‍ നടന്നേക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ മാറ്റമാണ് ഇന്ത്യ-യുഎഇ ബന്ധത്തില്‍ ഉണ്ടായിരിക്കുന്നത്.

uae president visit india

യുഎഇയുടെ കിരീടവകാശിയായിരുന്ന വേളയില്‍ 2016, 2017 വര്‍ഷങ്ങളില്‍ ശൈഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2023ല്‍ ജി20 ഉച്ചകോടിക്ക് അദ്ദേഹം എത്തുമ്പോള്‍ യുഎഇയുടെ പ്രസിഡന്റായിരുന്നു. 2024ല്‍ ഗുജറാത്തില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയിലും യുഎഇ പ്രസിഡന്റ് പങ്കെടുത്തു. പിന്നീട് വരുന്നത് ഇപ്പോഴാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇന്ത്യ-യുഎഇ ബന്ധത്തില്‍ പ്രകടമായ മാറ്റം സംഭവിച്ചത്. നികുതികള്‍ ഇളവ് ചെയ്ത് വ്യാപാരം നടത്താന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) ഒപ്പുവച്ചത് 2022ലായിരുന്നു. ഇതുപ്രകാരം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതില്‍ മെച്ചപ്പെട്ടു. കഴിഞ്ഞ വര്‍ഷം ആദ്യപകുതിയില്‍ എണ്ണ ഇതര വ്യാപാരം 3760 കോടി ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷവുമായി തട്ടിച്ചുനോക്കുമ്പോള്‍ 34 ശതമാനം വര്‍ധനവാണിത്.

10000 കോടിയുടെ വ്യാപാര ലക്ഷ്യം

2030 ആകുമ്പോഴേക്കും ഇന്ത്യ-യുഎഇ വ്യാപാരം 10000 കോടി ഡോളറിലെത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. എണ്ണ ഇതര വ്യാപാരം വര്‍ധിപ്പിക്കാനാണ് യുഎഇ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇയില്‍ എത്തിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ആലോചിക്കുന്നുണ്ട്. കൂടാതെ സെപ പ്രകാരം കൂടുതല്‍ ചരക്കുകള്‍ നികുതി ഇളവുകളോടെ വ്യാപാരം നടത്തുന്നുമുണ്ട്.

2000ത്തിന് ശേഷം ഇന്ത്യയില്‍ യുഎഇ നടത്തിയ നിക്ഷേപം 2200 കോടി ഡോളറാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്ന ഏഴാമത്തെ രാജ്യമാണ് യുഎഇ. ഇനിയും കൂടുതല്‍ നിക്ഷേപം യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചേക്കും. വ്യോമയാന മേഖലയിലും ടൂറിസം രംഗത്തും കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ യുഎഇ തേടുന്നുണ്ട്.

പ്രകൃതി വാതകവും എണ്ണയും ഇന്ത്യ വന്‍തോതില്‍ യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. രൂപ-ദിര്‍ഹം ഇടപാട് തുടങ്ങിയതും വ്യാപാരം ശക്തിപ്പെടാന്‍ കാരണമായി. ഇന്ത്യയുടെ യുപിഐ സംവിധാനം യുഎഇയില്‍ ഉപയോഗിക്കാനും സാധിക്കും. യുഎസ് ഡോളറിനെ ആശ്രയിക്കാതെ ഇടപാടുകള്‍ നടത്താന്‍ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കുന്നു. കഴിഞ്ഞാഴ്ച ഇന്ത്യയുടെ സൈനിക മേധാവി യുഎഇ സന്ദര്‍ശിച്ചിരുന്നു. ബ്രിക്‌സിന്റെ അധ്യക്ഷ പദവിയില്‍ ഈ വര്‍ഷം ഇന്ത്യ എത്തുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലമാക്കാന്‍ ഇതിലൂടെ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+