Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയ്ക്ക് 71; അധികാരത്തിന്റെ 21 വര്‍ഷങ്ങള്‍... എംഎല്‍എ പോലും ആകാതെ ആദ്യം മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് 71 വയസ്സ് തികയുകയാണ് സെപ്തംബര്‍ 17 ന്. ചായക്കടക്കാരനായ പിതാവിനെ സഹായിച്ചും സ്വന്തമായി ചായക്കട നടത്തിയും ഒക്കെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ ജീവിതം എന്നാണ് പറയുന്നത്. എന്തായാലും അദ്ദേഹം ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ബിജെപിയ്ക്ക് ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടുന്ന വിജയം സമ്മാനിച്ചതും നരേന്ദ്ര മോദി തന്നെ.

ഗുജറാത്ത് പ്രധാനമന്ത്രിയായതിന് ശേഷമാണ് നരേന്ദ്ര മോദി എന്ന പേര് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ആര്‍എസ്എസിനാല്‍ ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അദ്ദേഹം. ആദ്യത്തെ തവണ ഗുജറാത്ത് മുഖ്യമന്ത്രിയാകുമ്പോള്‍ അദ്ദേഹം ഒരിക്കല്‍ പോലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലായിരുന്നു.

1


അടിയന്തരാവസ്ഥ കാലത്താണ് മോദി സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്. അന്ന് ആര്‍എസ്എസ് സംഘടനയായ ഗുജറാത്ത് ലോക് സംഘര്‍ഷ് സമിതിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള സമരങ്ങളില്‍ മോദിയും പങ്കാളിയായിരുന്നു. ഈ കാലഘട്ടത്തില്‍ സോഷ്യലിസ്റ്റ് നേതാവും ട്രേഡ് യൂണിയനിസ്റ്റും എല്ലാം ആയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ പോലുള്ള നേതാക്കളുമായും അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

2

അടിയന്തരാവസ്ഥയ്ക്ക് ശേഷം, 1978 ല്‍ നരേന്ദ്ര മോദി ആര്‍എസ്എസിന്റെ സംഭാഗ് പ്രചാരക് ആയി സൂറത്തും വഡോദരയും ആയിരുന്നു പ്രവര്‍ത്തന മേഖല. അതിന് ശേഷം ആദ്ദേഹം ദില്ലിയിലേക്ക് പോയി. 1980 ല്‍ ബിജെരപി രൂപീകരിക്കപ്പെടുമ്പോള്‍ നരേന്ദ്ര മോദി സാങ്കേതികമായി അതിന്റെ ഭാഗമായിരുന്നില്ല എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ 1985 ല്‍ ആര്‍എസ്എസ് തന്നെ അദ്ദേഹത്തെ ബിജെപിയിലേക്ക് നിയോഗിക്കുകയായിരുന്നു. എല്‍കെ അദ്വാനി ബിജെപി അധ്യക്ഷനായതിന്റെ പിറകെ നരേന്ദ്ര മോദിയെ ഗുജറാത്ത് ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അഹമ്മദാബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് നേടിക്കൊടുത്ത വിജയം ആയിരുന്നു ഇത്തരമൊരു പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത് എന്നാണ് പറയുന്നത്.

3

ഗുജറാത്തില്‍ മോദിയുടെ രാഷ്ട്രീയ വളര്‍ച്ച അത്ര എളുപ്പമൊന്നും ആയിരുന്നില്ല എന്നും പറയേണ്ടതുണ്ട്. ശങ്കര്‍സിങ് വഗേലയായിരുന്നു എതിര്‍പക്ഷത്ത് നിന്ന് പ്രതിരോധം തീര്‍ത്തിരുന്നത്. ആദ്യഘട്ടത്തില്‍ ഒരുപരിധിവരെ വഗേല ഇതില്‍ വിജയിക്കുകയും ചെയ്തിരുന്നു. ആറ് വര്‍ഷത്തോളം നരേന്ദ്ര മോദിയെ ഗുജറാത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലും വഗേല വിജയിച്ചിരുന്നു. പക്ഷേ, അത് താത്കാലികമായ ഒരു പ്രതിഭാസം മാത്രമായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു.

4

1990 ല്‍ തന്നെ ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമായി നരന്ദ്രേ മോദി. എല്‍കെ അദ്വാനിയുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്. അദ്വാനിയുടെ രഥയാത്രയുടേയും മുരളി മനോഹര്‍ ജോഷിയുടെ ഏകതാ യാത്രയുടേയും എല്ലാം സംഘാടനത്തില്‍ പ്രധാന പങ്കുവഹിച്ചു. 1995 ല്‍ ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചത് നരേന്ദ്ര മോദിയായിരുന്നു. എന്തായാലും ആ വര്‍ഷം തന്നെ അദ്ദേഹം ബിജെപി ദേശീയ സെക്രട്ടറിയായി ദില്ലിയിലേക്ക് പോകേണ്ടി വന്നു. ഇതിലും ശങ്കര്‍സിങ് വഗേലയുടെ ഇടപെടലുണ്ടായിരുന്നു എന്നാണ് ആക്ഷേപം.

5

ബിജെപി ഗുജറാത്തില്‍ ആദ്യവട്ടം അധികാരം നേടിയപ്പോള്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്നു പാര്‍ട്ടി. ഈ ഘട്ടത്തില്‍ ശങ്കര്‍സിങ് വഗേലയും മുഖ്യമന്ത്രി പദത്തില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് വഗേലയുടെ സ്വാധീനം പൂര്‍ണമായി ഇല്ലാതാക്കിയതില്‍ മോദി മുഖ്യപങ്കുവഹിച്ചു. 1998 ലെ തിരഞ്ഞെടുപ്പില്‍ മോദിയുടെ പിന്തുണ കേശുഭായ് പട്ടേലിനായിരുന്നു അങ്ങനെ അദ്ദേഹം മുഖ്യമന്ത്രിയുമായി. ആ വര്‍ഷം തന്നെ നരേന്ദ്ര മോദി ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെടുകയും ചെയ്തു.

6

കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചു. കേശുഭായ് പട്ടേലിന്റെ ആരോഗ്യസ്ഥിതിയും മോശമായി വരികയായിരുന്നു. ചില ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയ്ക്ക് പരാജയവും രുചിയ്‌ക്കേണ്ടി വന്നു. അധികാര ദുര്‍വിനിയോഗം, അഴിമതി, പിടിപ്പുകേട് തുടങ്ങിയ ആരോപണ ശരങ്ങളാള്‍ പട്ടേല്‍ സര്‍ക്കാര്‍ മുങ്ങിനിന്നപ്പോള്‍ ആണ് ബിജെപി നേതൃത്വം ഒരു ബദലിനെ കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് നരേന്ദ്ര മോദിയുടെ പേര് ഉയര്‍ന്നുവന്നത്.

7

നരേന്ദ്ര മോദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എല്‍കെ അദ്വാനിക്ക് താത്പര്യമില്ലായിരുന്നു. അനുഭവ പരിചയമില്ലാത്തതും കേശുഭായ് പട്ടേലിനെ പൂര്‍ണമായും മാറ്റി നിര്‍ത്തുന്നതും ആയിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍. ഉപമുഖ്യമന്ത്രി പദം എന്നതായിരുന്നു മോദിയ്ക്ക് മുന്നില്‍ വച്ച സ്ഥാനം. എന്നാല്‍ മുഖ്യമന്ത്രി പദമാണെങ്കില്‍ മാത്രം ഏറ്റെടുക്കാമെന്ന കര്‍ശന നിലപാട് മോദി അദ്വാനിയേയും വാജ്‌പേയിയേയും അറിയിച്ചു. അങ്ങനെയാണ് 2001 ല്‍ നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. അതുവരെ ഒരിക്കല്‍ പോലും നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും മത്സരിച്ചിരുന്നില്ല നരേന്ദ്ര മോദി. 2002 ഫെബ്രുവരിയില്‍ രാജ്‌കോട്ട്-2 മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു.

8

ഈ ഘട്ടത്തിലാണ് ഗുജറാത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതും അതൊരു വലിയ സാമുദായിക സംഘര്‍ഷമായി മാറുന്നതും. നരേന്ദ്ര മോദിയ്‌ക്കെതിരെ ദേശീയ തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. ബിജെപിയ്ക്കുള്ളിലും ബിജെപിയുടെ സഖ്യകക്ഷികള്‍ക്കുള്ളിലും എതിര്‍പ്പ് ശക്തമായി. മോദിയുടെ രാജിയ്ക്ക് വേണ്ടി മുറവിളിയുയര്‍ന്നു. രാജ്യം കണ്ട ഏറ്റവും മൃഗീയമായ കൂട്ടക്കൊലകളായിരുന്നു ആ കലാപത്തില്‍ അരങ്ങേറിയത്. ഒടുവില്‍ 2002 ജൂലായില്‍ നരേന്ദ്ര മോദി ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കുകയും തിരഞ്ഞെടുപ്പിനായി ശുപാര്‍ശ ചെയ്യുകയും ചെയ്തു.

9

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടെങ്കിലും ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നരേന്ദ്ര മോദിയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2002 ലെ തിരഞ്ഞെടുപ്പില്‍ 182 ല്‍ 127 സീറ്റും നേടി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. 2007 ല്‍ ബിജെപിയുടെ ഭൂരിപക്ഷം 117 ആയി കുറഞ്ഞെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ നരേന്ദ മോദിയുടെ ജനപ്രീതിയ്ക്ക് കുറവ് സംഭവിച്ചിരുന്നില്ല. തുടര്‍ന്ന് 2012 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി.

10

ഗുജറാത്ത് കലാപം, വര്‍ഗ്ഗീയത, ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടങ്ങി ഗുരതരമായ ആരോപണങ്ങള്‍ ഏറെയുണ്ടായിരുന്നു ഗുജറാത്തിലെ മോദി ഭരണത്തില്‍. എന്നാല്‍ അതിനെയെല്ലാം 'വികസനത്തിന്റെ ഗുജറാത്ത് മോഡല്‍' എന്ന പ്രചാരണത്തിലൂടെ മറികടക്കുകയായിരുന്നു നരേന്ദ്ര മോദി. ദേശീയ തലത്തില്‍ വികസന നായകന്‍ എന്നൊരു പ്രതിച്ഛായ സൃഷ്ടിക്കുകയും ചെയ്തു. ഇതേ കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഏറെയും എന്നത് ഒരു വസ്തുതയാണ്. മോദിയ്ക്ക് ശേഷം, ഇപ്പോള്‍ ആരും ഗുജറാത്തിന്റെ വികസന മാതൃകയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നും ഇല്ല.

11

2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ ഒരു വിഭാഗം തുടങ്ങിയിരുന്നു. ബിജെപിയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ എല്ലാം മറികടന്ന് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനായി, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ബിജെപി കേലവ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. കൃത്യമായും ഒരു മോദി തരംഗം ആയിരുന്നു 2014 ലെ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചത്. അതോടൊപ്പം തന്നെ യുപിഎ സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും പ്രകടമായിരുന്നു.

12

നോട്ട് നിരോധനവും, ജിഎസ്ടിയും അടക്കമുള്ള പരിഷ്‌കാരങ്ങള്‍ വലിയ ജനവികാരത്തിന് വഴിവച്ചിരുന്നു എങ്കിലും 2019 ലെ തിരഞ്ഞെടുപ്പിലും നരേന്ദ്ര മോദി ബിജെപിയെ വിജയത്തിലേക്ക് നയിച്ചു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് 2019 ല്‍ അവര്‍ അധികാരത്തിലേറിയത്.

അധികാര സ്ഥാനങ്ങള്‍ക്ക് 75 വയസ്സിന്റെ പ്രായപരിധിയാണ് ബിജെപി ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. നരേന്ദ്രമോദിയ്ക്ക് ഇപ്പോള്‍ 71 വയസ്സ് തികഞ്ഞിരിക്കുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് മൂന്ന് വര്‍ഷങ്ങള്‍ മാത്രമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+