ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഹലാല്‍ സര്‍ട്ടിഫിക്കേഷനോടെ വരുന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍. പൊതുജന താല്‍പര്യാര്‍ത്ഥമാണ് നിരോധനമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, ശേഖരണം, വിതരണം, വില്‍പ്പന എന്നിവയാണ് നിരോധിച്ചത്. ഭക്ഷ്യ കമ്മീഷണര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ഭക്ഷ്യ വസ്തുക്കള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സമാന്തരമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്. ഇത് ഭക്ഷ്യപദാര്‍ത്ഥങ്ങളുടെ നിലവാരത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും നിരോധന ഉത്തരവില്‍ പറയുന്നു. നേരത്തെ ഒരു കമ്പനിക്കും. മറ്റ് ചില സംഘടനകള്‍ക്കും നേരത്തെ പോലീസ് കേസെടുത്തിരുന്നു. ജനങ്ങളുടെ മതവികാരം ഇവരുടെ ചൂഷണം ചെയ്ത് വ്യാജ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് വഴി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് ആരോപിക്കുന്നത്.

ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ, ജമാഅത്ത് ഉലമ അല്‍ ഹിന്ദ് ഹലാല്‍ ട്രസ്റ്റ് ഡല്‍ഹി, ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുംബൈ, ജമാഅത്ത് ഉലമ മഹാരാഷ്ട്ര, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ മതവികാരം മുതലെടുത്ത് വില്‍പ്പന വര്‍ധിപ്പിക്കാന്‍ നോക്കിയെന്നും പോലീസ് ആരോപിക്കുന്നു.
യുപി സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ഈ കമ്പനി ഹലാല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമായി ഉണ്ടാക്കി വിവധി കമ്പനികള്‍ക്കായി നല്‍കിയെന്നും, ഇതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കാനും, പൊതുജന വിശ്വാസത്തെ അട്ടിമറിക്കാനും വഴിയൊരുക്കിയെന്നും യുപി സര്‍ക്കാര്‍ ആരോപിച്ചു.












Click it and Unblock the Notifications