രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമോ? പ്രഖ്യാപനം വെള്ളിയാഴ്‌ച, പ്രചരണ ബോർഡുകൾ എത്തിതുടങ്ങി
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ദേശീയ തലത്തിൽ എൻഡിഎയും ഇന്ത്യ സഖ്യവും കടുത്ത പോരാട്ടത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് ഗാന്ധി കുടുംബത്തിന്റെ സ്വാധീനം വലിയതോതിൽ പ്രകടമായിരുന്ന രണ്ട് മണ്ഡലങ്ങളാണ് എന്നതാണ് യാഥാർഥ്യം.
അവയാണ് യുപിയിലെ അമേഠിയും റായ്ബറേലിയും. ഈ രണ്ട് മണ്ഡലങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറെയായി. അതിനിടെ വെള്ളിയാഴ്‌ച വരെയാണ് ഈ മണ്ഡലങ്ങളിൽ ഉൾപ്പെടെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അപ്പോൾ ഉറപ്പായും ഈ സർപ്രൈസ് അധികം സമയം നീണ്ടുനിൽക്കില്ല എന്നുറപ്പാണ്.

എന്നാൽ ഇപ്പോഴിതാ എല്ലാത്തിനെയും തകിടം മറിച്ചുകൊണ്ട് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് കൂടി ജനവിധി തേടുമെന്നാണ്. അതിന്റെ ഭാഗമായി പ്രചരണത്തിന് ആവശ്യമുള്ള ബോർഡുകൾ ഉൾപ്പെടെ അമേഠിയിലേക്ക് കൊണ്ട് വന്നതായാണ് പല വാർത്തകളും നൽകുന്ന സൂചന.
അതേസമയം, വെള്ളിയാഴ്‌ച അമേഠി മണ്ഡലത്തിൽ രാഹുലിന്റെ നേതൃത്വത്തിൽ വൻ റോഡ് ഷോ തന്നെ നടത്തുമാണ് അടുത്തവൃത്തങ്ങൾ അറിയിക്കുന്നത്. ഇ റോഡ് ഷോയ്ക്ക് ശേഷം നാമനിർദേശപത്രിക സമർപ്പണം നടക്കാനാണ് സാധ്യതാ. ഇതുമായി ബന്ധജപ്പെട്ടാണ് പരസ്യ ബോർഡുകൾ ഉൾപ്പെടെ എത്തിച്ചിരിക്കുന്നതെന്നാണ് സൂചന.
അമേഠിയിലെ ഗൗരിഗഞ്ചിലുള്ള പാർട്ടി ഓഫീസിൽ രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യാ സഖ്യത്തിലെ ചില മുതിർന്ന നേതാക്കളെ കൂടി ചേർത്ത് കൊണ്ടുള്ള പോസ്‌റ്ററുകളാണ് എത്തിയത്. ഇതിന്റെ ചിത്രങ്ങൾ പല സമൂഹ മാധ്യമങ്ങളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ രാഹുൽ തന്നെ അമേഠിയിൽ എത്തിയേക്കും എന്നാണ് വിവരം.
അമേഠിയിൽ കഴിഞ്ഞ തവണയാണ് രാഹുൽ തോറ്റത്. 2019ൽ ഇന്നത്തെ കേന്ദ്രമന്ത്രി സ്മ്രതി ഇറാനിയോട് പരാജയപ്പെട്ടു. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു സ്‌മൃതിതിയുടെ അട്ടിമറി ജയം. അതിനിടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ അടുത്തിടെ ചർച്ചകൾ നടത്തിയിരുന്നു.
കഴിഞ്ഞ തവണ വയനാട്ടിലാണ് എംപിയായി രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തിയത്. നാല് ലക്ഷത്തിൽ അധികം ഭൂരിപക്ഷമാണ് രാഹുൽ സ്വന്തമാക്കിയത്. എന്നാൽ ഇത്തവണ സാഹചര്യങ്ങൾ മാറുമെന്നാണ് വിലയിരുത്തൽ. അതിനിടയിലാണ് ഇത്തരം പ്രതിസന്ധികൾ ഉയർന്നു വരുന്നത്. രണ്ടാം മണ്ഡലം ഏതെന്ന് കാര്യത്തിൽ വൈകാതെ തന്നെ തീരുമാനം ആയേക്കും.












Click it and Unblock the Notifications