ഉത്തരാഖണ്ഡിലെ ഹിമപാതം: 10 പര്‍വതാരോഹകര്‍ മരിച്ചു, കണ്ടെത്താനുള്ളത് 11 പേരെ
ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡയിൽ ഉണ്ടായ ഹിമപാതത്തിൽ 10 പേർ മരിച്ചു. 11 പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. നേരത്തേ നടത്തിയ രക്ഷപ്രവർത്തനത്തിൽ എട്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു.
നെഹ്റു മൌണ്ട്നീയറിങ്ങ് ഇൻസ്റ്റ്യൂട്ടിലെ ട്രെയിനികളാണ് മരിച്ചത്. സ്ഥലത്ത് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന്
ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാര്‍ അറിയിച്ചു. ദേശീയ ദുരന്ത പ്രതികരണ സേന, സംസ്ഥാന ദുരന്ത പ്രതികരണ സേന, ഇന്‍ഡോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം പുരോഗമിക്കുന്നത്.

തിരച്ചലിൽ രക്ഷപ്പെടുത്തിയ ആളുകളെ സമീപത്തെ ഹെലിപാഡിലെത്തിച്ച് ഡെറാഡൂണിലെത്തിക്കും. 16,000 അടി ഉയരത്തിൽ ഇന്ന് രാവിലെയാണ് ഹിമപാതം ഉണ്ടായത്. ദ്രൗപതിയുടെ ദണ്ഡ-2 പർവതശിഖരത്തിലെ ഹിമപാതത്തിൽ കുടുങ്ങിയ ട്രെയിനികളെ എത്രയും വേഗം കണ്ടെത്താൻ എൻഐഎമ്മിന്റെ ടീമിനൊപ്പം ജില്ലാ ഭരണകൂടം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ആർമി, ഐടിബിപി ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേർന്നിട്ടുണ്ടെന്ന് ഉത്താരഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി സംസാരിച്ചതായും സൈന്യത്തിന്റെ സഹായം തേടിയതായും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിട്ടുണ്ട്.എല്ലാ സഹായവും കേന്ദ്രസർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications