ഷഹീനിനെ എങ്ങനെ പൂട്ടും, പേടി മാറ്റിയെടുക്കാന്‍ ടീം ഇന്ത്യ, പാകിസ്താനെതിരെ പ്ലാന്‍ ഇങ്ങനെ
കൊളംബോ: ഏഷ്യാ കപ്പിലെ നിര്‍ണായകമായ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെ നടക്കാനിരിക്കുകയാണ്. ഇന്ത്യക്ക് ഒരേയൊരു പേടി മാത്രമാണ് ഉള്ളത്. എങ്ങനെ ഷഹീന്‍ അഫ്രീദിയെ നേരിടും. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി പാകിസ്താനെ നേരിടുമ്പോള്‍ ഇന്ത്യയെ തകര്‍ക്കുന്നത് മുഴുവന്‍ അഫ്രീദിയാണ്. മഴയെ തുടര്‍ന്ന് ഉപേക്ഷിച്ച ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തില്‍ ഇന്ത്യയെ നാല് വിക്കറ്റെടുത്ത അഫ്രീദിയാണ് തകര്‍ത്തത്.
മത്സരത്തില്‍ 266 റണ്‍സിന് ഇന്ത്യ പുറത്തായിരുന്നു. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഏറ്റവും നിര്‍ണായകമാണ് അഫ്രീദിയെ നേരിടുന്നത്. പന്തിനെ ഇരുവശത്തേക്കുള്ള സ്വിംഗ് ചെയ്യിക്കാനുള്ള കഴിവാണ് അഫ്രീദിയെ അപകടകാരിയാക്കുന്നത്. ഇന്ത്യന്‍ ക്യാമ്പ് മൊത്തത്തില്‍ അഫ്രീദിയെ നേരിടാനുള്ള ശ്രമത്തിലാണ്. അതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ച് കഴിഞ്ഞു. 2021ലെ ടി20 ലോകകപ്പില്‍ കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, എന്നിവരെ പുറത്താക്കി ഇന്ത്യയുടെ മുന്‍നിരയെ അഫ്രീദി തകര്‍ത്തിരുന്നു.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ രോഹിത്തിനെയും കോലിയെയം ഷഹീന്‍ മടക്കി. ഇടങ്കൈയ്യന്‍ പേസര്‍മാര്‍ ഇന്ത്യയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. മുന്‍നിരഇതിനെ മറികടക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ടീം കഴിഞ്ഞ ദിവസം പതിവിലും കൂടുതല്‍ സമയം പരിശീലനത്തിനായി ചെലവിട്ടിരുന്നു. ഇത് അഫ്രീദിയെ നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.കൂടുതല്‍ മികച്ച ഫൂട്ട് വര്‍ക്കിലൂടെ മാത്രമേ ഷഹീനെ നേരിടാനാവൂ എന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഷഹീനെ പ്രതിരോധിച്ച് പകരം മറ്റ് ബൗളര്‍മാരെ ടാര്‍ഗറ്റ് ചെയ്യുന്ന തന്ത്രമാവും ഇന്ത്യ പുറത്തെടുക്കുക. രോഹിത് ശര്‍മ ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടും എന്നതും നിര്‍ണായകമാണ്. ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് കൂടുതല്‍ സമയം പരിശീലനത്തിനായി നല്‍കിയത്. ഷോര്‍ട്ട് ബോള്‍ നേരിടാനുള്ള ശ്രമങ്ങള്‍ക്കാണ് ശ്രേയസ് പ്രാമുഖ്യം നല്‍കിയതെന്ന് സൂചനയുണ്ട്.
താരത്തിന്റെ ദൗര്‍ബല്യങ്ങളിലൊന്നാണ് ഷോര്‍ട്ട് ബോള്‍. രോഹിത് ശര്‍മയും, കോലിയും പക്ഷേ പരിശീലനത്തില്‍ പങ്കെടുത്തിട്ടില്ല. ശ്രീലങ്കക്കാരനായ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റിനെയാണ് ബാറ്റ്‌സ്മാന്മാര്‍ നേരിട്ടത്. ഇന്‍സ്വിംഗും, ഔട്ട് സ്വിംഗുമാണ് നുവാന്‍ സേനാവിരതനെ നെറ്റ്‌സില്‍ എറിഞ്ഞത്. അഫ്രീദിയുടെ പന്തുകളുടെ വീഡിയോയും ടീം പരിശോധിക്കുന്നുണ്ട്.
എങ്ങനെയാണ് താരങ്ങള്‍ അഫ്രീദിക്കെതിരെ പരാജയപ്പെടുന്നതെന്നും, ബാറ്റ്‌സ്മാന്റെ നില്‍പ്പും, ഫൂട്ട് മൂവ്‌മെന്റുകളുമെല്ലാം ടീം പരിശോധിക്കുന്നുണ്ട്. രാഹുല്‍ ദ്രാവിഡും, ബാറ്റിംഗ് കോച്ച് വിക്രം റാത്തോറും പരിശീലന സെഷനിലുണ്ടായിരുന്നില്ല. ഇത് സമ്മര്‍ദം ഒഴിവാക്കാന്‍ വേണ്ടിയാണ്. ഗില്ലും അയ്യരും, കൂടുതലായി ഫുള്‍ ലെങ്ങ്ത് ഡെലിവെറികളാണ് നേരിട്ടത്. രാഹുല്‍ സ്റ്റമ്പ് ടു സ്റ്റമ്പ് ഡെലിവെറികളും നേരിട്ടു.












Click it and Unblock the Notifications