ബാറ്റിംഗ് ഒരു വിധം ഓകെയായി, ഇന്ത്യക്ക് അടുത്ത പ്രശ്നം, ഇങ്ങനെയാണേല്‍ ഏഷ്യാ കപ്പില്‍ കപ്പടിക്കില്ല
കൊളംബോ: നേപ്പാളിനെതിരെ കഴിഞ്ഞ ദിവസം നല്ല കിടിലന്‍ വിജയം ഇന്ത്യ നേടിയിരുന്നു. എന്നാല്‍ പുതിയ പ്രശ്നങ്ങള്‍ ടീമിനെ തേടി വന്നുകൊണ്ടിരിക്കുകയാണ്. പാകിസ്താനെതിരെ ഇന്ത്യ നേരിട്ട പ്രധാന പ്രശ്നം മുന്‍നിരയുടെ ബാറ്റിംഗാണ്. പാകിസ്താന്റെ പേസിന് മുന്നില്‍ ടോപ് ഫോര്‍ തകര്‍ന്ന് വീഴുന്നതാണ് കണ്ടത്. വാലറ്റവും അതുപോലെ മുട്ടുമടക്കി. എങ്ങനെയാണ് ഇന്ത്യ മുന്നോട്ട് പോവുകയെന്ന ആശങ്കയാണ് ആദ്യ മത്സരത്തിന് ശേഷമുണ്ടായത്.
രണ്ടാം മത്സരത്തില്‍ ഇന്ത്യ അത് പരിഹരിച്ചിട്ടുണ്ട്. മുന്‍നിര മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെച്ചത്. രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും വമ്പന്‍ സ്കോറുമായി അവസരത്തിനൊത്ത് ഉയരുകയും ചെയ്തു. എന്നാല്‍ പുതിയ പ്രശ്നം അതിനേക്കാള്‍ വലുതാണ്. ഫീല്‍ഡിംഗ് പിഴവുകളാണ് വലിയ പ്രശ്നമായി മാറിയിരിക്കുന്നത്. ലോകോത്തര ഫീല്‍ഡിംഗ് നിരയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ നിരന്തം ചോരുന്ന കൈകളാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്.

നേപ്പാളിനെ 200 റണ്‍സിന് മുകളിലേക്ക് എത്തിച്ചത് ഇന്ത്യയുടെ ഫീല്‍ഡിംഗ് പിഴവുകളാണ്. നേപ്പാളിനെ പോലെ കുഞ്ഞന്മാരാണ് ഇത്ര മികച്ച സ്കോര്‍ ഇന്ത്യക്കെതിരെ നേടിയത്. വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന് കിഷോര്‍ എന്നിവരെല്ലാം ക്യാച്ച് വിട്ടു. ഇതെല്ലാം ആദ്യ പവര്‍പ്ലേയില്‍ തന്നെയായിരുന്നു. അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ മികച്ച ക്യാച്ചുമായി ടീമിന് പ്രചോദനമേകി, പക്ഷേ ബാക്കിയുള്ളവരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്.
ബുംറയില്ലാതെ കളിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഫീല്‍ഡിംഗ് പ്രശ്നങ്ങളായിരുന്നു കാത്തിരുന്നത്. മുഹമ്മദ് ഷമിക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ കുശാല്‍ ഭര്‍തലിന്റെ ക്യാച്ച് കൈവിട്ടു. അടുത്തതായി ശ്രേയസ് അയ്യര്‍ കൂടി ക്യാച്ച് വിട്ടതോടെ ഇന്ത്യ ശരിക്കും നാണക്കേടിലായിരുന്നു. വിരാട് കോലി ക്യാച്ച് വിട്ടത് മുഹമ്മദ് സിറാജിന്റെ ഓവറിലായിരുന്നു.
സാധാരണ ഫീല്‍ഡിംഗിന്റെ ക്യാര്യത്തില് യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാത്തവരാണ് ഇവരെല്ലാം. കോലി ഫീല്‍ഡിംഗില്‍ ലോകത്തെ തന്നെ മികച്ച താരമായിട്ടാണ് അറിയപ്പെടുന്നത്. ഇത്തരം അബദ്ധങ്ങള്‍ നേപ്പാളിനെതിരെ റണ്‍സ് വഴങ്ങുന്നതിന് വഴിയൊരുക്കുകയും ചെയ്തു. അതേസമയം മത്സര ശേഷം ടീമിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്ന് തന്നെ വിമര്‍ശനം നേരിടുകയും ചെയ്തു.
ആദ്യ മത്സരത്തിലും, രണ്ടാം മത്സരത്തിലും ഏറ്റവും മികച്ച പ്രകടനമല്ല കാഴ്ച്ച വെച്ചത്.കുറച്ച് മാസങ്ങള്‍ കളത്തിന് പുറത്തിരുന്ന ശേഷമാണ് ടീമിലെ കുറച്ച് താരങ്ങള്‍ കളിക്കാനെത്തിയത്. ഇത്തരം അബദ്ധങ്ങള്‍ക്ക് സൂപ്പര്‍ ഫോറില്‍ ഇടമില്ല. ആദ്യ മത്സരത്തില്‍ സമ്മര്‍ദമുണ്ടായിരുന്നു. ഹര്‍ദിക്കും, ഇഷാനും ടീമിനെ നല്ലൊരു നിലയിലെത്തിച്ചു. ഇന്ന് ബൗളിംഗ് ഭേദമായിരുന്നു. പക്ഷേ ഫീല്‍ഡിംഗ് വളരെ മോശമായിരുന്നുവെന്നും രോഹിത് ചൂണ്ടിക്കാണിച്ചു. വരുന്ന മത്സരത്തില്‍ ടീം ഫീല്‍ഡിംഗില്‍ മികച്ച് നിന്നെങ്കില്‍ ഉറപ്പായും തോല്‍വി വഴങ്ങും. കിരീടം നേടണമെങ്കില്‍ ഫീല്‍ഡിംഗ് മികവ് ഉയര്‍ത്തേണ്ടി വരും.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും












Click it and Unblock the Notifications